Movies
അല്ലു അര്‍ജുന്‍ ചിത്രം പോകുന്നെങ്കില്‍ പോകട്ടെ…ബോളിവുഡില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനൊപ്പം അടുത്ത ചിത്രവുമായി അറ്റ്‌ലീ; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
അല്ലു അര്‍ജുന്‍ ചിത്രം പോകുന്നെങ്കില്‍ പോകട്ടെ…ബോളിവുഡില്‍ സാക്ഷാല്‍ സല്‍മാന്‍ ഖാനൊപ്പം അടുത്ത ചിത്രവുമായി അറ്റ്‌ലീ; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
വളരെകുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് തന്നെയായിരുന്നു. രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അറ്റലി തന്റെ കരിയര്‍ ആരംഭിച്ചത്. അദ്ദേഹം ഒടുവില്‍ ചെയ്തത് ഷാരൂഖ് ഖാനൊപ്പമുള്ള ജവാന്‍ എന്ന ബോളിവുഡ് ചിത്രമാണ്. അതും സൂപ്പര്‍ഹിറ്റായിരുന്നു.
ഷാരൂഖിന് ശേഷം സല്‍മാന്‍ ഖാനുമായാണ് അറ്റ്‌ലിയുടെ അടുത്ത ചിത്രമെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ അല്ലു അര്‍ജുന് ഒപ്പമാണ് അറ്റ്‌ലിയുടെ അടുത്ത ചിത്രമെന്നായിരുന്നു ആദ്യം വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്‌ലി പ്രതിഫലമായി 80 കോടി രൂപ ചോദിച്ചുവെന്നും ഇത്രയും ഭീമമായ തുക ആവശ്യപ്പെട്ടതിനാല്‍ നിര്‍മ്മാതാക്കള്‍ സിനിമ ഉപേക്ഷിച്ചതെന്നുമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവരം.
നിര്‍മ്മാതാക്കള്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെയാണ് അറ്റ്ലി സല്‍മാനെ സമീപിച്ചതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തിരക്കഥയുടെ പണിപ്പുരയിലാണ് അറ്റ്‌ലിയെന്നും സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചിത്രം ഉടനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
അതേസമയം, എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിന്റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ സല്‍മാന്‍. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അടുത്ത വര്‍ഷം ഈദ് റിലീസ് ആയാണ് സിക്കന്ദര്‍ ഒരുങ്ങുന്നത്.
നിലവില്‍ ഇന്ത്യയിലെ തന്നെ വമ്പന്‍ സംവിധായകനാണ് അറ്റലീ. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരുടെ നിരയിലാണ് ഇപ്പോള്‍ അറ്റ്‌ലിയുടെ സ്ഥാനം. രാജമൗലിയുടെ അടുത്തെത്തിയിരിക്കുകയാണ് അറ്റ്‌ലിയുടെ പ്രതിഫലം.
സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളായിരുന്നു അറ്റ്‌ലി. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണെന്ന് നിസംശയം പറയാം.
രാജാ റാണിയെന്ന ആദ്യ സിനിമയില്‍ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് നേടിയ അറ്റ്‌ലി അടുത്തതായി വിജയ്‌യുടെ ‘തെരി’യാണ് സംവിധാനം ചെയ്തത്. അതിനു ശേഷം വിജയ്‌യുടെ തന്നെ മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളും അറ്റ്‌ലി തന്നെ സംവിധാനം ചെയ്തു. ഒടുക്കം ഷാരൂഖ് ഖാന്‍ നായകനായ ജവാനാണ് അറ്റ്‌ലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.