Connect with us

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്… ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ എന്നിട്ടും പ്രിയങ്ക ചെയ്തതോ;കടുത്ത വിമർശനവുമായി സൽമാൻ ഖാൻ !

Bollywood

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്… ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ എന്നിട്ടും പ്രിയങ്ക ചെയ്തതോ;കടുത്ത വിമർശനവുമായി സൽമാൻ ഖാൻ !

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്… ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ എന്നിട്ടും പ്രിയങ്ക ചെയ്തതോ;കടുത്ത വിമർശനവുമായി സൽമാൻ ഖാൻ !

കല്യാണം കഴിഞ്ഞതോടെ ബോളിവുഡിനെ മറന്ന മട്ടാണ് പ്രിയങ്ക ചോപ്രയ്ക്ക്. വന്ന വഴി മറക്കരുത് എന്ന് പറഞ്ഞ് പ്രിയങ്കയെ വിമർശിച്ച് കരീന കപൂർ എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ പേരിൽ ഭാരതിൽ നിന്ന് പിന്മാറിയതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പാണ് അലി അബ്ബാസ്​ സഫർ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം ‘ഭാരതിൽ’ നിന്ന് നടി​ പ്രിയങ്ക ചോപ്ര പിൻമാറിയത്. അമേരിക്കൻ ​ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതിൽനിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നൽകിയ പ്രിയങ്കയുടെ തീരുമാനത്തെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സൽമാൻ ഖാൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാൽ അവർ കാരണമാണ് ചിത്രത്തിൽ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തിൽനിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കിൽ കത്രീനയെ എങ്ങനെ ചിത്രത്തിൽ അഭിനയിപ്പിക്കുമായിരുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു.

പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലർ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം.

ചിത്രത്തിൽ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് ട്വിറ്ററിൽ കുറിച്ചിരുന്നു.

salman against priyanka chopra

More in Bollywood

Trending

Recent

To Top