Connect with us

അത് നടക്കില്ലെന്ന് ദിലീപ് പറഞ്ഞു സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

Movies

അത് നടക്കില്ലെന്ന് ദിലീപ് പറഞ്ഞു സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

അത് നടക്കില്ലെന്ന് ദിലീപ് പറഞ്ഞു സല്ലാപത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചത് വെളിപ്പെടുത്തി സംവിധായകൻ

മലയാള സിനിമയിക്ക് മികച്ച ഒരു നായികയെ സമ്മാനിച്ച ചിത്രം ആയിരുന്നു സല്ലാപം. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ആരാധകർക്ക് ഇന്നും മനഃപാഠമാണ്. ലോഹിതദാസ് എഴുതി സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ്, മനോജ് കെ ജയൻ, മഞ്ജു വാര്യർ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രം മികച്ച വിജയം ആയിരുന്നു കൈവരിച്ചത്. ബോസ്‌ഓഫീസിലും മിന്നും പ്രകടനം തന്നെയാണ് ചിത്രം കാഴ്ചവെച്ചത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടും അത് നടക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആയ സുന്ദർ ദാസ്

സൂപ്പർഹിറ്റായി മാറിയ സല്ലാപത്തിലെ പാട്ടുകളും രംഗങ്ങളുമെല്ലാം ആരാധകർക്ക് ഇന്നും മനഃപാഠമാണ്. ദിലീപ്, മനോജ് കെ ജയൻ, മഞ്ജു വാര്യർ എന്നിവർ ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മികച്ച അഭിപ്രായത്തോടൊപ്പം ബോസ്ഓഫീസിലും മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രം കാഴ്ചവെച്ചത്.

അതേ സമയം സല്ലാപത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിച്ചിട്ടും അത് നടക്കാതെ പോയതിന്റെ കാരണം ചിത്രത്തിന്റെ സംവിധായകൻ സുന്ദർദാസ് നേരത്തെ വ്യക്തമാക്കിയത് ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകുന്നത്.

മഞ്ജു വാര്യർ ആദ്യമായി നായികയായെത്തുന്ന ചിത്രമായിരുന്നു സല്ലാപം. ദിലീപ്, മനോജ് കെ ജയൻ, കലാഭവൻ മണി തുടങ്ങിയ നീണ്ട നിരയും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന് ശേഷം മഞ്ജുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് ഇന്ന് മഞ്ജു. ചെറിയ വേഷങ്ങളിലൂടെ എത്തി ആദ്യമായി താരം നായികയായെത്തുന്നത് സല്ലാപത്തിലൂടെ ആണ്.

സല്ലാപത്തിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് ഏറെ താൽപ്പര്യം ഉണ്ടായിരുന്നത് ദിലീപിന് ആയിരുന്നു. ഇതിനെപറ്റി ലോഹിയേട്ടനോടും സൂചിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ മഞ്ജു വാര്യർ എത്തുക നായികയായിട്ട് ആയിരിക്കില്ല എന്നും പകരം നിർമ്മാതാവ് ആയിട്ടായിരിക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ആ ചിത്രം നടക്കാതെ പോകുകയായിരുന്നു.

ഒരുദിവസം ദിലീപ് എന്നെ വിളിച്ചിരുന്നു. എന്നിട്ട് ലോഹിയേട്ടൻ നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു. ഞാൻ ഉടനെ ലോഹിയെ വിളിച്ചു തിരക്കിയപ്പോൾ ചെയ്യാമെന്നും മറുപടി പറഞ്ഞു. ഞാൻ ദിലീപിനെ വിളിച്ചു ലോഹി സമ്മതിച്ച കാര്യം പറഞ്ഞു. അപ്പോൾ നമുക്ക് സല്ലാപത്തിന്റെ രണ്ടാം ഭാഗം എടുത്തുകൂടെ എന്ന് ദിലീപ് എന്നോട് ചോദിച്ചത്.

ആദ്യം യോജിച്ചില്ലെങ്കിലും കൊമേഴ്സ്യലി ഹിറ്റായേക്കാമെന്ന് തോന്നി. ആ കാര്യം ഞാൻ ലോഹിയുമായി സംസാരിച്ച പ്പോൾ അതിന്റെ രണ്ടാം ഭാഗം ഒന്നും ഇനി സംഭവിക്കാൻ പോകുന്നില്ലടോ എന്നായിരുന്നു ലോഹി മറുപടി തന്നത്. ഞാൻ കുറച്ച് പൊട്ടും പൊടിയും വെച്ച് ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി ലോഹി.

പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോൾ, ഒരു കഥ ആലോചിച്ചിട്ടുണ്ട്, മഞ്ജു അഭിനയിക്കുമോ എന്ന് ലോഹി എന്നോട് തിരിച്ചു ചോദിച്ചു. ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോൾ അത് നടക്കില്ല എന്നായിരുന്നു ദിലീപ് മറുപടി പറഞ്ഞത്. അഭിനയിച്ചില്ലെങ്കിലും മഞ്ജു വാര്യർ ചിത്രം പ്രൊഡ്യൂസ് ചെയ്യും എന്നും ദിലീപ് പറഞ്ഞു.

അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാൻസ് തുകയും തന്നിരുന്നു. എന്നാൽ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു.മലയാളികളുടെ ജനപ്രിയ നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചു വരവും അതു കൊണ്ടുതന്നെയാണ് തലമുറ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top