Connect with us

ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു;എന്നാൽ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു;അമ്പതാം പിറന്നാൾ ആഘോഷമാക്കി സലിം കുമാർ!

Social Media

ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു;എന്നാൽ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു;അമ്പതാം പിറന്നാൾ ആഘോഷമാക്കി സലിം കുമാർ!

ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു;എന്നാൽ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു;അമ്പതാം പിറന്നാൾ ആഘോഷമാക്കി സലിം കുമാർ!

മലയാള സിനിമയിൽ അന്നും ഇന്നും നിറഞ്ഞു നിൽക്കുന്ന ഹാസ്യതാരമാണ് സലിം കുമാർ.മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഹാസ്യതാരങ്ങളുണ്ട് ഇന്ന് ഹാസ്യതാരങ്ങൾ ഒരുപാട് എത്തുന്നുണ്ടെങ്കിൽ പോലും ഈ ഒരുകാലത്ത് മാസ്സ് താരങ്ങളായിരുന്നു സലിം കുമാർ തുടങ്ങിയ ഹാസ്യനടന്മാർ.ഇവരൊന്നുമില്ലെങ്കിൽ പൈൻ മലയാള സിനിമ ലോകം ഒന്നും തന്നെയല്ല.കാരണം വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് തിയേറ്റർ പൂരപ്പറമ്പാക്കുന്ന ഈ താരങ്ങൾക്കു മുന്നിൽ ആരും ഇന്നും പിടിച്ചു നില്ക്കാൻ കഴിയില്ല.കാലങ്ങളായി മലയാള സിനിമ അടക്കി ഭരിക്കുന്നതവരാണിവർ.ഹാസ്യനടനായി മാത്രമല്ല നായകനായും മലയാള സിനിമയിൽ ആരാധക പിന്തുണ ഏറെ ഉള്ള താരമാണ് സലിം കുമാർ.ഹാസ്യ കഥാപാത്രങ്ങളിലൂടെയും അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് സലീം കുമാര്‍. താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. സലീം കുമാര്‍ അവതരിപ്പിച്ച കോമഡി വേഷങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

തന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് നടന്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.അക്ഷരാർത്ഥത്തിൽ ഇവരൊക്കെയാണ് നടന്മാർ.ഒരേ സമയം ചിരിപ്പിക്കാനും ചിത്തിപ്പിക്കാനും വേദനിപ്പിക്കാനും ഇവർക്ക് കഴിയാറുണ്ട് പ്രേക്ഷകരെ സലിം കുമാർ കയ്യിലെടുക്കാൻ തുടങ്ങീട്ട് വർഷങ്ങൾ പിന്നിടുന്നു. ഒപ്പം അമ്പതാം പിറന്നാൾ ആഘോഷത്തിലാണ് ഇപ്പോൾ താരം.എന്നാൽ അമ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയിത പോസ്റ്റ് ആണ് വൈറലായി ,മാറുന്നത്.ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ച് താനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് നടന്‍ പറയുന്നു. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു. മരണത്തിന് മുന്‍പിലെത്തിയ അനുഭവത്തെ വിവരിച്ചുകൊണ്ടാണ് നടന്‍ ഇങ്ങനെ കുറിച്ചത്.അങ്ങനെ ഈ കളിയില്‍ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു.

ദുര്‍ഘടമായിരുന്നു ഈ ഇന്നിങ്‌സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും, അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീര്‍ക്കാന്‍ സാധിച്ചു..അനുഭവങ്ങളേ നന്ദി…. ! ഈ ഇന്നിങ്‌സില്‍ ടോട്ടല്‍ 10 പ്രാവശ്യമാണ് അമ്പയര്‍മാര്‍ ഔട്ട് വിളിച്ചത്…എന്നാല്‍ എന്റെ അപ്പീലില്‍ അതെല്ലാം തള്ളി പോവുകയാണുണ്ടായത്. ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു. എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്‌സ്മാന്മാര്‍ ഔട്ട് ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാന്‍.

പ്രിയ സുഹൃത്തുക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം…..ഈ ഇന്നിങ്‌സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം. എന്നാലും ക്രീസില്‍ നില്‍ക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍വേണ്ടി ഒരു ഡിഫെന്‍സ് ഗെയിമും ഞാന്‍ കളിക്കുകയില്ല. നില്‍ക്കുന്ന സമയംവരെ സിക്‌സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും. ഈ അമ്പത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ….അപ്പോഴെല്ലാം എനിക്ക് വേണ്ട സ്‌നേഹവും പ്രോത്സാഹനവും തന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഇപ്പോള്‍ നന്ദി രേഖപ്പെടുത്തുന്നില്ല, കാരണം ‘നന്ദി’ വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സില്‍ എക്കാലവും സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

salim kumar birthday post

Continue Reading
You may also like...

More in Social Media

Trending

Recent

To Top