Connect with us

മൂന്നു ദിവസമാണ് ടെറസിൽ കുടിവെള്ളം പോലുമില്ലാതെ കുടുങ്ങി കിടന്നത് ..ഒടുവില്‍ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത് – സലിം കുമാർ

Malayalam Breaking News

പ്രളയത്തിൽ അഭയം തേടിയെത്തിയ 45 ഓളം പേരെയാണ് സലിം കുമാർ ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകി സ്വന്തം വീട്ടിൽ താമസിപ്പിച്ചത്. എന്നാൽ വെള്ളം അവിടെയുമെത്തി. വേണമെങ്കിൽ സലിം കുമാറിന് രക്ഷപെടാമായിരുന്നു.എന്നാൽ സഹായം തേടി വന്ന ആളുകളെ ഉപേക്ഷിച്ച് പോകാൻ സലിം കുമാർ തയ്യാറായിരുന്നില്ല.

മൂന്നുദിവമായി പറവൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ആലംമാവ് ജംങ്ഷനിലുളള വീട്ടിൽ സലിം കുമാറും കുടുംബവും കുടുങ്ങിയിരിക്കുകയായിരുന്നു. മീന്‍ പിടിക്കുന്ന ബോട്ടിലാണ് സലിം കുമാറിനേയും ബന്ധുക്കളേയും രക്ഷപ്പെടുത്തിയത്. 45ഓളം പേരാണ് സലിം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇവിടെ തുടര്‍ന്നു. ഇത്രയും അധികം ആളുകളെ തനിച്ചാക്കി വീടുപേക്ഷിക്കാൻ മനസനുവധിക്കാതിരുന്നതുകൊണ്ട് സലിമും കുടുംബവും അവിടെ തന്നെ തങ്ങി. കുടിവെള്ളം ഇല്ലാതിരുന്നപ്പോള്‍ മഴവെള്ളം പിടിച്ചാണ് വെള്ളം കുടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ആലംമാവ് ജംഗ്ഷനിലാണ് സലിം കുമാറും കുടുംബവും താമസിക്കുന്ന ഇരുനില വീട്. സമീപപ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങിയപ്പോള്‍ സലീം കുമാറും കുടുംബവും വീട് പൂട്ടി ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ആ സമയത്താണ് സമീപപ്രദേശത്തുള്ള വീട് നഷ്ടപ്പെട്ട നാല്‍പ്പത്തിയഞ്ചോളം പേര്‍ അഭയം തേടിയെത്തിയത്.

സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ മത്സ്യത്തൊഴിലാളികളാണ് സലിം കുമാറിനേയും മറ്റുള്ളവരേയും രക്ഷപ്പെടുത്തിയത്. ഇവരെ ആദ്യം വടക്കന്‍ പറവൂരിലെ ക്യാമ്പിലേക്ക് മാറ്റി. പിന്നാലെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ് സലിം കുമാറും കുടുംബവും.

salim kumar about flood rescue

More in Malayalam Breaking News

Trending

Recent

To Top