Connect with us

താരപുത്രന്മാരുടെ സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോൾ മലയാളിയുടെ മനസ്സിൽ ആ പഴയ സൂപ്പര്ഹിറ്റ് മോഹൻലാൽ – മണിയൻ പിള്ള രാജു കൂട്ടുകെട്ട് സിനിമ!

Malayalam Breaking News

ജനുവരി സിനിമകൾ കൊണ്ട് സജീവമാകുകയാണ് . 2019 തുടക്കം തന്നെ ഇത്രയധികം സിനിമ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. താര പുത്രന്മാരുടെ സിനിമകളാണ് ഈ മാസം മത്സരത്തിന് എത്തുന്നത് . മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ നായകനാകുന്ന സകലകലാശാല ജനുവരി 25 നു തിയേറ്ററുകളിലേക്ക് എത്തുകയാണ് .

അതിനൊപ്പം തന്നെയാണ് പ്രണവ് മോഹൻലാലിൻറെ ചിത്രവും എത്തുന്നത്. മോഹൻലാലും മണിയൻപിള്ള രാജുവും എക്കാലത്തും മികച്ച ഓൺസ്‌ക്രീൻ ചേരുവ ആയിരുന്നു. സർവകലാശാല എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിലെ മണിയൻപിള്ള രാജുവിന്റെ ഇരട്ടപ്പേര് ചക്കരയും ഡയലോഗുകളുമൊക്കെ മോഹൻലാലിന്റെ ലാൽ എന്ന കഥാപാത്രത്തിനൊപ്പം ഹിറ്റായിരുന്നു.

ആ പ്രതിഭകളുടെ മക്കളാണ് ഒന്നിച്ച് റിലീസിന് ഒരുങ്ങുന്നത്. നിരഞ്ജൻ നായകനാകുന്ന സകലകലാശാല , ഒരു സമ്പൂർണ ക്യാമ്പസ് ചിത്രമാണ്. മാനസ രാധാകൃഷ്ണൻ, ധർമജൻ , ഗ്രിഗറി തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിൽ അണിനിരക്കുന്നു . വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗിന്നെസ്ഉം , ജയരാജ് സെഞ്ചുറിയും ചേർന്നാണ് . ജനുവരി 25 നു തിയേറ്ററിൽ എത്തുന്ന സകലകലാശാലയിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്.

sakalakalashala releasing on January 25

More in Malayalam Breaking News

Trending