Connect with us

സാജു നവോദയ വിവാഹിതനായി

Actor

സാജു നവോദയ വിവാഹിതനായി

സാജു നവോദയ വിവാഹിതനായി

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജു നവോദയ. സാജു നവോദയ എന്ന പേരിനേക്കാൾ ആളുകൾ സുപരിചിതം പാഷാണം ഷാജിയെന്ന പേരാണ്. ഇതുവരെ സിനിമയിൽ സാജു അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം വീണ്ടും കാണുമ്പോൾ മനസറി‍ഞ്ഞ് ചിരിക്കാൻ മാത്രം നർമ്മം നിറഞ്ഞവയായിരുന്നു.

ഇപ്പോഴിതാ സാജുവിന്റെയും ഭാര്യ രശ്മിയുടെയും വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. വിവാഹവേഷത്തിൽ പരസ്പരം തുളസി മാലയണിഞ്ഞ് ക്ഷേത്രമുറ്റത്തുനിൽക്കുന്ന സാജുവിനെയും രശ്മിയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക.

ഇതെന്താണ് സംഭവം?, നിങ്ങൾ വീണ്ടും വിവാഹിതരായോ എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സീ ടിവിയിൽ സംപ്രക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായാണ് താരം വിവാഹസീൻ റീക്രിയേറ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ചാനലുകളിൽ പുറത്തെടുത്ത നാട്ടിൻപുറത്തെ ചിരിയുടെ തരംഗമാണ് സാജുവിനെ പ്രേക്ഷകർക്കിടയിൽ വ്യത്യസ്തനാക്കിയത്. സാജു നവോദയ എന്ന യുവാവ് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിന് ശേഷമാണ് പാഷാണം ഷാജിയായത്. ഇന്ന് പാഷാണം ഷാജിയില്ലാത്ത മലയാളം സിനിമകളില്ല.

എറണാംകുളം ജില്ലയിലെ പാപ്പനംകോടാണ് ഷാജി ജനിച്ചത്. പഠിക്കുന്ന കാലത്ത് സ്കൂൾ യുവജനോത്സവങ്ങളിലെ വിവിധ കലാമത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതോടൊപ്പം എറണാംകുളം ജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ സാജു സംവിധാനം ചെയ്ത നാടകങ്ങൾ പുരസ്ക്കാരങ്ങൾ നേടിയിരുന്നു. തന്റെ നാട്ടിലെ ക്ലബുകളിലും ഉത്സവവേദികളിലും മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് സാജു തന്റെ കലാപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. മിമിക്രി താരമായ മനോജ് ഗിന്നസ് തന്റെ ട്രൂപ്പായ നവോദയയിൽ സാജുവിനെ അംഗമാക്കിയതോടെയാണ് സാജു മിമിക്രിവേദികളിൽ ശ്രദ്ധിക്കപ്പെടുന്നത്.

മിമിക്രി വേദികളിലെ അദ്ദേഹത്തിന്റെ പ്രകടനം ടെലിവിഷൻ ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിയ്ക്കാനുള്ള അവസരങ്ങൾ നേടിക്കൊടുത്തു. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രമുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

2014ൽ മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയിലൂടെയാണ് സാജു സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി, ആടുപുലിയാട്ടം എന്നിവയുൾപ്പെടെ അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. ആടുപുലിയാട്ടത്തിൽ സാജു നവോദയ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. 2018 ൽ കരിങ്കണ്ണൻ എന്ന സിനിമയിൽ നായകവേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

2019ൽ വട്ടമേശസമ്മേളനം എന്ന ചിത്രം സാജു സംവിധാനം ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായിരുന്നു. രണ്ടാം സീസണിൽ‌ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥികളിൽ ഒരാളും സാജുവായിരുന്നു.

saju-navodhaya wedding photo viral

More in Actor

Trending

Recent

To Top