Connect with us

വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണിമുകുന്ദന്‍ എന്ന വളര്‍ന്ന് വരുന്ന സൂപ്പര്‍ സ്റ്റാറിനെ ഒതുക്കാനുള്ള ചിലരുടെ ഗൂഢാലോചന; ദിലീപിന് കൊടുത്ത അതേ പണി; സജി നന്ത്യാട്ട്

Actor

വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണിമുകുന്ദന്‍ എന്ന വളര്‍ന്ന് വരുന്ന സൂപ്പര്‍ സ്റ്റാറിനെ ഒതുക്കാനുള്ള ചിലരുടെ ഗൂഢാലോചന; ദിലീപിന് കൊടുത്ത അതേ പണി; സജി നന്ത്യാട്ട്

വിവാദങ്ങള്‍ക്ക് പിന്നില്‍ ഉണ്ണിമുകുന്ദന്‍ എന്ന വളര്‍ന്ന് വരുന്ന സൂപ്പര്‍ സ്റ്റാറിനെ ഒതുക്കാനുള്ള ചിലരുടെ ഗൂഢാലോചന; ദിലീപിന് കൊടുത്ത അതേ പണി; സജി നന്ത്യാട്ട്

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍.

റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ പുത്തന്‍ ചിത്രമായ മാളികപ്പുറം റിലീസിനെത്തിയത്. പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഉണ്ണിമുകുന്ദന്‍ എന്ന വളര്‍ന്ന് വരുന്ന സൂപ്പര്‍ സ്റ്റാറിനെ ഒതുക്കാനുള്ള ചിലരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണോ ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നതെന്നെ് പരിശോധിക്കണമെന്ന് പറയുകയാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. മാളികപ്പുറം എന്ന ഹൈന്ദവ വികാരം മുന്നോട്ട് വെക്കുന്ന സിനിമ വിജയിച്ചപ്പോള്‍ ചിലര്‍ ആശങ്കയിലായിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് മുന്നോട്ട് വരുന്ന താരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്ന് വരുന്നതെന്നും സജി നന്ത്യാട്ട് ആരോപിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു യൂട്യൂബ് വ്‌ലോഗറെ നടന്‍ ഉണ്ണി മുകുന്ദന്‍ തെറി വിളിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ വിവാദം. യൂട്യൂബര്‍ ഉണ്ണി മുകുന്ദനെ പ്രകോപിപ്പിക്കുന്നു. ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തെ വിളിച്ച് മന്യമായി സംസാരിക്കുന്നു. പക്ഷെ സംസാരം അതിര് കടന്നപ്പോള്‍ അദ്ദേഹം യൂട്യബറെ ‘മലരേ’ എന്ന് വിളിച്ചു. ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം എന്ന നിലയില്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ഇതിന് മറ്റ് ചില കാര്യങ്ങളുണ്ട്. മാളികപ്പുറം എന്ന് പറയുന്ന ഒരു സിനിമ ഇവിടെ വിജയിച്ചു. പലര്‍ക്കും അത് അങ്ങോട്ട് സുഖിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ കാരണം. ഹൈന്ദവ സഹോദരന്‍മാര്‍ ഇഷ്ടപ്പെടുന്ന ഹൈന്ദവതയുടെ ഒരു പടമാണ് വിജയിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിപരമായ സിനിമയായ മാളികപ്പുറം ഇവിടെ മാത്രമല്ല തമിഴ്‌നാട്ടിലും കന്നഡയിലും തെലുങ്കിലുമൊക്കെ വന്‍ വിജയമാണ്.

ആരും പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് ഉണ്ണി മുകുന്ദന്‍ ചിത്രമായ മാളികപ്പുറത്തിന് ലഭിച്ചത്. ഇതോടെ പലര്‍ക്കും ചില സുക്കേട് അങ്ങ് ഇളകി. നമ്മുടെ നാട്ടില്‍ ജീസസ് എന്ന പേരില്‍ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. അന്ന് എല്ലാ പള്ളികളിലും വായിച്ച കല്‍പ്പന ക്രിസ്ത്യാനികള്‍ ഈ സിനിമ കാണരുതെന്നായിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളേയും മറികടന്നുകൊണ്ട് ക്രിസ്ത്യാനികള്‍ വലിയ തോതില്‍ തിയേറ്ററിലേക്ക് എത്തുകയും ആ പടം വിജയിക്കുകയും ചെയ്തു.

ഹൈന്ദവതയുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയെക്കുറിച്ച് ഒരു സിനിമ വന്നപ്പോള്‍ വികാരപരമായും ആത്മീയമായും അതിനെ സ്വീകരിച്ചു. മുസ്ലിം സഹോദരന്മാരും അതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ പടം നിര്‍മ്മിച്ചത് ആന്റോ ജോസഫും മറ്റ് രണ്ട് പേരും ചേര്‍ന്നാണ്. മമ്മൂട്ടി ഉള്‍പ്പടേയുള്ളവര്‍ ഈ പടം വിജയിക്കുന്നതിന് വേണ്ടി പ്രചരണത്തിന് വന്നിട്ടുണ്ട്.

മമ്മൂട്ടി ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന ആളാണെങ്കിലും അദ്ദേഹം ഇത്തരമൊരു ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ എത്ര ഇടുങ്ങിയ ചിന്താഗതിയാണ് ചിലര്‍ വെച്ച് പുലര്‍ത്തുന്നത്. ഈ സിനിമയ്ക്ക് എന്താണ് കുഴപ്പമുള്ളത്. ഇത്ര മനോഹരമായ ഒരു സിനിമ അടുത്തകാലത്തൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. ഉണ്ണി മുകുന്ദന്‍ വലിയ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് വരുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ചിലര്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഷ്ടപ്പാടുകളിലൂടെ സിനിമയില്‍ വളര്‍ന്ന് വന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണിമുകുന്ദനും കൊടുത്തിരിക്കുന്നത്. ഒരാളെ രക്ഷപ്പെടാന്‍ അനുവദിക്കാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. ഒരു യൂട്യൂബര്‍ക്ക് റിവ്യൂ ഇടാനുള്ള അവകാശമില്ലെന്ന് ഞാന്‍ പറയില്ല. ആര്‍ക്കും ആരെയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. പക്ഷെ മൂന്ന് റിവ്യൂവാണ് ഈ ഒരു ചിത്രത്തിനായി മാത്രം സീക്രട്ട് ഏജന്റെന്ന യൂട്യൂബ് ചാനല്‍ നടത്തിയതെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു. വളരെപ്പെട്ടെന്ന് തന്നെ സംവിധയകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

More in Actor

Trending

Recent

To Top