Connect with us

ദിലീപിനെ ശിക്ഷിച്ചേ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം, അത് പ്രോസിക്യൂഷന്റെ അഭിമാന പ്രശ്‌നമാണെന്ന് സജി നന്ത്യാട്ട്

News

ദിലീപിനെ ശിക്ഷിച്ചേ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം, അത് പ്രോസിക്യൂഷന്റെ അഭിമാന പ്രശ്‌നമാണെന്ന് സജി നന്ത്യാട്ട്

ദിലീപിനെ ശിക്ഷിച്ചേ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം, അത് പ്രോസിക്യൂഷന്റെ അഭിമാന പ്രശ്‌നമാണെന്ന് സജി നന്ത്യാട്ട്

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിനൊപ്പം നിന്നിരുന്ന വ്യക്തിയാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഇപ്പോഴിതാ ഒരു ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് പലപ്പോഴും കറുവപ്പശുവായി മാറിയിട്ടുണ്ടെന്ന തോന്നല്‍ തനിക്കുണ്ടെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. ദിലീപ് ഒരു കേസില്‍ പ്രതിയായി വരുമ്പോള്‍ ആ കേസ് എത്രമാത്രം നീട്ടിക്കൊണ്ട് പോവുന്നോ അത്രമാത്രം ആനുകൂല്യങ്ങള്‍ ചിലര്‍ക്ക് ലഭിച്ചേക്കാമെന്നും അദ്ദേഹം ഒരു കോടീശ്വരനല്ലേയെന്നും സജി നന്ത്യാട്ട് പറയുന്നു.

തുടരന്വേഷണം തുടങ്ങിയ സമയത്ത് ദിലീപിന്റെ വക്കീല്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഇന്ന് യഥാര്‍ത്ഥ്യമാവുകയാണെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കുന്നു. നേരത്തേയുള്ള അന്വേഷണത്തിലെ പാളിച്ചകള്‍ നികത്താനാണ് ഇപ്പോള്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതാണ് ഇവിടെ ഇപ്പോള്‍ വ്യക്തമായത്. കഴിഞ്ഞു പോയ ഒരു വിസ്താരത്തില്‍ നിന്നുമുള്ള സാക്ഷികളെയാണ് വീണ്ടും വിസ്തരിക്കണമെന്ന് പറയുന്നത്. ദിലീപിന്റെ വക്കീല്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് അനര്‍ത്ഥമായിരിക്കുകയാണെന്നും സജി നന്ത്യാട്ട് പറയുന്നു.

നടി ആക്രിമിക്കപ്പെട്ട കേസില്‍ ദിലീപ് ഉണ്ടോ ഇല്ലയോ എന്നാണ് സമൂഹത്തിന് അറിയേണ്ടത്. അല്ലാതെ സമൂഹം ഇതില്‍ വേറൊന്നും ചെയ്തിട്ടില്ല. ഈ കേസിലെ രണ്ടാമത്തെ അന്വേഷണവുമായി മുന്നോട്ട് വന്നത് പ്രോസിക്യൂഷനാണ്. പ്രസിക്യൂഷന്‍ പറയുന്നത് മാത്രം ശരി, ദിലീപിന്റെ അഭിഭാഷകര്‍ പറയുന്നതെല്ലാം കള്ളമെന്ന് നമുക്ക് വ്യാഖാനിക്കാന്‍ സാധിക്കില്ല.

ദിലീപിനെ ശിക്ഷിച്ചേ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അത് പ്രോസിക്യൂഷന്റെ അഭിമാന പ്രശ്‌നമാണ്. പ്രമാദമായ ഒരു കേസായത് കൊണ്ടാാണ് ഇത്. ശ്രദ്ധിക്കപ്പെടാതെ പോവുന്ന പതിനായിരക്കണക്കിന് കേസുകള്‍ നമ്മുടെ കോടതിയിലുണ്ട്. ഇതിലൊക്കെ ആര് മൊഴിമാറിയാലും മാറ്റിയില്ലെങ്കിലും ആരും ഒന്നും തിരിഞ്ഞ് നോക്കാറില്ല.

ദിലീപ് കേസ് എന്ന് പറയുന്നത് കേരളത്തെ മൊത്തം പിടിച്ച് കുലുക്കിയ ഒരു കേസായതിനാല്‍ ഇതില്‍ പ്രതിയെ ശിക്ഷിക്കുക എന്നുള്ളത് പ്രോസിക്യൂഷന്റെ വലിയൊരു ലക്ഷ്യമാണ്. ആ ലക്ഷ്യത്തിന് വേണ്ടി ഏതറ്റം വരെ അവര്‍ പോവും. അത് അവരുടെ ആവശ്യമാണ്. അതിന് ആരെയെങ്കിലും കുറ്റം പറയുകയല്ല. പക്ഷെ മറുവശത്ത് ദിലീപ് ശിക്ഷിക്കപ്പെടാതിരിക്കാന്‍ പ്രതിഭാഗം വക്കിലൂം അവര്‍ക്ക് കഴിയുന്നതിന്റെ പരമാവധി ശ്രമിക്കും.

ദിലിപീനെ കുറ്റവിമുക്തനാക്കാന്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അമ്പുകളും പ്രതിഭാഗം പ്രയോഗിക്കും. അപ്പോള്‍ പരസ്പരമുള്ള ഒരു യുദ്ധമായി ഇത് മാറിയിരിക്കുകയാണ്. ഇത് കേരള പൊതുസമൂഹത്തിന് മുന്നില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പ്രതിഭാവവും വാദി ഭാഗവും തമ്മിലുള്ള ഒരു ശീതയുദ്ധമാണ് ഇവിടെ നടക്കുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നവംബര്‍ പത്തിന് പുനരാരംഭിക്കും. കേസില്‍ വിസ്തരിക്കേണ്ട 36 സാക്ഷികളുടെ പട്ടിക ഇന്നലെ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. മഞ്ജു വാര്യര്‍, സാഗര്‍, ജിന്‍സണ്‍ തുടങ്ങിയ സാക്ഷികള്‍ ഈ പട്ടികയിലില്ല. മഞ്ജു വാര്യറെ വിസ്തരിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളാലാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്. ഇത് നീക്കാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷനിപ്പോള്‍.

പുതിയ തെളിവുകളുടേയും കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലാണ് ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. എന്നാല്‍ മഞ്ജു വാര്യര്‍, ജിന്‍സണ്‍, സാഗര്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. നേരത്തെ വിസ്തിരിക്കപ്പെട്ടവര്‍ എന്നതിനാല്‍ വീണ്ടും ഇവരെ വിസ്തരിക്കുന്നതിനെ പ്രതിഭാഗവും എതിര്‍ത്തിരുന്നു.

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ നല്‍കണം. ഇതിനായുള്ള നീക്കത്തിലാണ് വാദിഭാഗം. അതേസമയം ആദ്യ പട്ടികയില്‍ മഞ്ജു വാര്യര്‍ ഇല്ലാത്തതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നാണ് അഡ്വ. ടിബി മിനി വ്യക്തമാക്കുന്നത്.

മഞ്ജു വാര്യര്‍ വിസ്തരിക്കപ്പെട്ട ഒരു സാക്ഷിയാണ്. വളരെ ശരിയായ നടപടിക്രമമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെങ്കില്‍ ചില നടപടിക്രമങ്ങളിലൂടെ കടന്ന് പോവേണ്ടതുണ്ട്. അത് നമ്മള്‍ ചെയ്യേണ്ടതുണ്ട്. അല്ലാതെ ഒരു ലിസ്റ്റ് കൊടുത്താല്‍ മാത്രം അംഗീകരിക്കില്ല. ആ നടപടിക്രമം പൂര്‍ത്തിയാക്കണം എന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ടി ബി മിനി പറയുന്നു.

അല്ലാതെ മഞ്ജു വാര്യറെ വിസ്തിരിക്കില്ലെന്നോ, വിസ്തരിക്കാന്‍ പറ്റില്ലെന്നോ കോടതി പറഞ്ഞിട്ടില്ല. നടപടി ക്രമം മാത്രമേ ഇവിടെയുള്ളു. ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും കൊണ്ടുവന്ന് വിസ്തരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പ്രതികള്‍ നേരത്തെ കോടതിയില്‍ ഉയര്‍ത്തിയിരുന്നു. ഒരു ആരോപണം ഉന്നയിച്ചു എന്നല്ലാതെ അത് തീരെ പാടില്ലെന്ന് പറഞ്ഞ് നീങ്ങിയതായി തനിക്ക് അറിയില്ലെന്നും ടിബി മിനി പറഞ്ഞിരുന്നു.

More in News

Trending

Recent

To Top