Connect with us

എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ – മാമാങ്കത്തിന് എതിരെ ശക്തമായ വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള

Malayalam Breaking News

എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ – മാമാങ്കത്തിന് എതിരെ ശക്തമായ വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള

എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ – മാമാങ്കത്തിന് എതിരെ ശക്തമായ വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള

വമ്പൻ വിവാദങ്ങളിലൂടെയായിരുന്നു മാമാങ്കം കടന്നു പോയത്. സംവിധായകൻ സജീവ് പിള്ളയെ പുറത്താക്കിയതിലൂടെ തുടങ്ങിയ വിവാദം പിന്നെ കടന്നു പോയത് നായകന്മാരും അണിയറ പ്രവർത്തകരും ഉൾപ്പെടുന്ന ഒരു വിഭാഗത്തെ പുറത്താക്കിയാണ്. സജീവ് പിള്ളക് പകരം എം പദ്മകുമാറിനെ സംവിധാനം ഏൽപിക്കുകയായിരുന്നു . ചിത്രമിപ്പോൾ റിലീസിന് ഒരുങ്ങുമ്പോൾ അടുത്ത വിവാദവുമായി എത്തിയിരിക്കുകയാണ് സജീവ് പിള്ള. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവ് പിള്ള ആരോപണവുമായി രംഗത്ത് എത്തിയത്.

സജീവ് പിള്ളൈ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ വർക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവർ തന്നെ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാൻ ആവുന്നിില്ല. എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ: തിരസ്കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ! അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ?

പറയുന്നത് മാമാങ്കത്തെക്കുറിച്ചാണ്. ഞാൻ ജീവിതം കൊടുത്ത് എഴുതിയുണ്ടാക്കി, ആർട്ടിസ്റ്റ് ഡേറ്റുൾപ്പടെ എല്ലാം തയ്യാറാക്കി തുടങ്ങിയ പ്രൊജക്ടിൽ നിന്നാണ് എന്നെ നികൃഷ്ടമായ ചതിയിലൂടെ പുറത്താക്കുന്നത്. എന്നെ മാത്രമല്ല, ഒപ്പം പണിയെടുത്ത രാജ്യത്തെ എറ്റവും മികച്ച നിരയിൽപ്പെടുന്ന സാങ്കേതികവിദഗ്ദ്ധരുടേയും അഭിനേതാക്കളുടേയും ഒരു നിര കൂടി പുറത്തായി.

ഞാൻ ഷൂട്ട് ചെയ്തതൊക്കെയും (നിങ്ങൾ തന്നെ -നിർമ്മാതാവും പ്രധാനഅഭിനേതാക്കളും ബന്ധപ്പെട്ട എല്ലാവരും- നിർബന്ധമായും 60 മിനിറ്റ് റഫ് കട്ട് ഉൾക്കൊള്ളിക്കണം, ബാക്കി ഒന്നര മണിക്കൂർ മാത്രം ഷൂട്ട് ചെയ്താൽ മതി എന്ന് വാശി പറഞ്ഞ ആ 72 മിനിറ്റ്) പെട്ടെന്ന് മലയാള സിനിമയിലെ ഏറ്റവും മോശമായ ഫൂട്ടേജ് ആയി മാറി. കോസ്റ്റ്യൂമും ആർട്ടും മേക്ക് അപ്പും എഡിറ്റിങ്ങും ഒന്നും നിലവാരമില്ലാത്തതാണെന്ന് എത്ര പ്രാവശ്യം ആണ് നിങ്ങളും നിങ്ങൾക്ക് ഒപ്പമുള്ളവരും ആവർത്തിച്ചത്. (തട്ടിക്കൂട്ടി വികലമായ ഒരു പടം എടുക്കാനുള്ള കോംപ്രമൈസിന് വഴങ്ങാത്തതാണ് കാരണം എന്ന് കുറച്ച് പേർക്കെങ്കിലും അറിയാം.)

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല. എന്റെ പേര് പോലും പുറത്ത് കാണില്ല, എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല, പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? ഞാൻ ഷൂട്ട് ചെയ്ത ഇമേജിൽ, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ?

അതോ, ഞാൻ ചെയ്തതിന് പകരം വയ്ക്കാൻ “ബ്രഹ്മാണ്ഡ ഷൂട്ട്” ഒക്കെ ചെയ്തിട്ടും ഇമേജും സ്റ്റിലും ഒന്നും വന്നില്ലേ? അത്രയും പരിതാപകരമാണോ സ്ഥിതി? ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ?

എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? പലതും കേൾക്കുന്നു. അതുകൊണ്ടാ! ചോദിച്ചെന്നേയുള്ളൂ!

സാമ്പത്തികമായും ആർക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല. (മരടിലെ സുപ്രീം കോടതി വിധി ഇനി അങ്ങോട്ട് നമ്മുടെ നാട്ടിൽ മറ്റൊരു കാര്യത്തേയും ബാധിക്കുകേം ഇല്ലായിരിക്കും!) മിനിമം ഒരു ഇൻഡസ്ട്രിയൽ ഹിറ്റെങ്കിലും ആവുകേം പണം ഒരുപാട് വാരുകയും ചെയ്യുമായിരിക്കും! അല്ലാതെ, സ്ക്രിപ്റ്റും മൊത്തത്തിലും കുളമായി എല്ലാം പിടിവിട്ട് പോയി എന്നൊക്കെ ആരെങ്കിലും പറഞ്ഞുകേട്ടാലും വിശ്വസിക്കേണ്ടതില്ലല്ലോ, അല്ലേ?

sajeev pillai against mamankam

More in Malayalam Breaking News

Trending

Recent

To Top