Bollywood
അമൃതയാണ് എന്റെ വിജയത്തിന്റെ രഹസ്യം: ആദ്യ ഭാര്യയെ കുറിച്ച് സെയ്ഫ് അലി ഖാന്‍!
അമൃതയാണ് എന്റെ വിജയത്തിന്റെ രഹസ്യം: ആദ്യ ഭാര്യയെ കുറിച്ച് സെയ്ഫ് അലി ഖാന്‍!
ബോളിവുഡിലെ ജനപ്രിയ നായകനാണ് സെയ്ഫ് അലി ഖാൻ.താരത്തിന്റെ വിശേഷണങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ആദ്യം വിവാഹം ചെയ്തത് അമൃത സിങ്ങിനെ ആയിരുന്നു.എന്നാൽ അവരുമായുള്ള വിവാഹമോചനത്തിന് ശേഷം താരം ബൂളിവൂഡ് നടി കരീന കപൂറിനെ വിവാഹം കഴിക്കുകയാണുണ്ടായത്.എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും അമൃതക്കാണ് നല്‍കുന്നതെന്ന് തുറന്ന് പറയുകയാണ് സെയ്ഫ്.
”20ാം വയസിലാണ് ഞാന്‍ വിവാഹിതനാകുന്നത്. എന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും ഞാന്‍ അമൃതക്കാണ് നല്‍കുന്നത്. ദില്‍ ചാഹ്താ ഹേ ചെയ്യുമ്പോള്‍ എന്റെ കഥാപാത്രം സമീറിനെ എങ്ങനെ അവതരിപ്പിക്കുമെന്ന ടെന്‍ഷനിലായിരുന്നു. ആമിര്‍ ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പലരോടും അഭിപ്രായം ചോദിച്ചു. സമീറിനെ എന്റേതായ രീതിയില്‍ അവതരിപ്പിക്കാനായി അമൃത ഉപദേശിച്ചു” എന്ന് സെയ്ഫ് പറഞ്ഞു.
സെയ്ഫിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ‘ദില്‍ ചാഹതാ ഹേ’യിലെ സമീര്‍. 2004ലാണ് സെയ്ഫും അമൃതയും വിവാഹമോചിതരാകുന്നത്. സാറ, ഇബ്രാഹിം എന്നിവരാണ് മക്കള്‍. 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം ചെയ്യുന്നത്.
saif ali khan talks about his first wife amritha
