News
സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പോലീസ്
സേയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു നടൻ സേയ്ഫ് അലി ഖാന് കുത്തേറ്റതായുള്ള വാർത്തകൾ പുറത്തെത്തിയത്. പിന്നാലെ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ കസ്റ്റഡിയിൽ എടുത്തയാൾ പ്രതിയല്ലെന്ന് പറയുകയാണ് പോലീസ്. ഇയാൾക്ക് പ്രതിയുടെ രൂപ സാദൃശ്യം മാത്രമേ ഉള്ളു എന്നും പൊലീസ് പറഞ്ഞു.
മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്‌തു. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായതായാണ് റിപ്പോർ്ടടുകൾ. മാത്രമല്ല, ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് വിവരം.
പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു. മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്നവർ ഉണർന്നതാടെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ പോലീസ് കസ്റ്റഡിയിലായിരുന്നു. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ പുഖത്തെത്തിയിട്ടില്ല.
