Connect with us

പാകിസ്താനിലെ ജനങ്ങൾ നമ്മുടെ സൈന്യത്തെ ഭീ കര സംഘടനയായാണ് കാണുന്നത്; സായ് പല്ലവിയ്ക്ക് വിമർശനം

Actress

പാകിസ്താനിലെ ജനങ്ങൾ നമ്മുടെ സൈന്യത്തെ ഭീ കര സംഘടനയായാണ് കാണുന്നത്; സായ് പല്ലവിയ്ക്ക് വിമർശനം

പാകിസ്താനിലെ ജനങ്ങൾ നമ്മുടെ സൈന്യത്തെ ഭീ കര സംഘടനയായാണ് കാണുന്നത്; സായ് പല്ലവിയ്ക്ക് വിമർശനം

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ സായ് പ്ലല്വിയുടെ പഴയൊരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2022 ജനുവരിയിൽ നൽകിയ അഭിമുഖത്തിലെ ഭാ​ഗങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. നടിയുടെ പുതിയ ചിത്രമായ അമരന്റെ റിലീസിനോട് അനുബന്ധിച്ച് നടിയുടെ അഭിമുഖങ്ങളും പരിപാടികളും വൈറലാകുന്നതിനിടെയാണ് പഴയ വീഡിയോയും പൊങ്ങി വന്നത്.

പാകിസ്താനിലെ ജനങ്ങൾ നമ്മുടെ സൈന്യത്തെ ഭീ കര സംഘടനയായാണ് കാണുന്നത്. പക്ഷേ ഞങ്ങൾക്ക് അത് അവരാണ്. ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്. എനിക്ക് വയലൻസുകളെക്കുറിച്ച് മനസിലാകുന്നില്ല എന്നുള്ള നടിയുടെ എന്നായിരുന്നു പരാമർശമാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്.

ഇത് വീണ്ടും വൈറലായതോടെ നടിയ്ക്കെതിരെ വീണ്ടും വിമർശനം രൂക്ഷമായിരിക്കുകയാണ്. ഇന്ത്യയെ ഭീ കരരെന്ന് കരുതാൻ നമ്മൾ എപ്പോഴെങ്കിലും മറ്റുള്ള രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് അതിക്രമിച്ച് കയറിയിട്ടുണ്ടോ? എന്നാണ് പലരും ഉയർത്തുന്ന ചോദ്യം. അതിർത്തിക്കപ്പുറത്തുള്ള നിരപരാധികളെ ദ്രോഹിക്കാനല്ല, നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനാണ് ഇന്ത്യൻ സൈന്യം ഉള്ളത്.

ഇതൊന്നും മനസിലാക്കാതെയാണോ അമരൻ പോലൊരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്, സായ് പല്ലവി ഇതെന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത്, വാക്കുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കൂ… നിങ്ങൾ ഉദ്ദേശിക്കുന്ന അർത്ഥമായിരിക്കില്ല പറഞ്ഞ് വരുമ്പോൾ വരുന്നത്. എന്തായാലും സായ് പല്ലവിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നാണ് പലരും പറയുന്നത്.

ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരൻ ഒക്ടോബർ 31 ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു.

2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.

മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.

More in Actress

Trending