Actress
ഗ്ലാമറസ് ചെയ്യില്ലെന്ന് തീരുമാനിച്ചതിന് പിന്നിൽ ആ വീഡിയോ, ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്‌നമല്ല; ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിനെ കുറിച്ച് സായ് പല്ലവി
ഗ്ലാമറസ് ചെയ്യില്ലെന്ന് തീരുമാനിച്ചതിന് പിന്നിൽ ആ വീഡിയോ, ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്‌നമല്ല; ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിനെ കുറിച്ച് സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 2015ൽ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലർ’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗ്ലാമറസ് വേഷങ്ങൾ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ജോർജിയയിൽ ഒരിക്കൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചാണ് ആ കോസ്റ്റ്യൂം ഇട്ടത്.
പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണ് ഈ പെൺകുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നിയിരുന്നു. അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും പ്രചരിച്ചു. മനോഹരമായിരുന്ന ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്ക് അത് അൺ കംഫർട്ടബിളായി. വിദേശത്ത് നിന്ന് ഒരാൾ വന്ന് ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ഷോർട്‌സ് ധരിച്ച് ചെയ്യാൻ പറ്റില്ല. അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്.
എന്നാൽ ഈ ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് ഞാൻ ഫീഡ് ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്.
അത്തരം കണ്ണുകൾ തന്നിലേക്ക് വരരുത്. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്‌നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റുകയുള്ളു എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, ‘അമരൻ’ എന്ന ചിത്രമാണ് സായ് പല്ലവിയുടെതായി ഇനി റിലീസ് ചെയ്യാനൊരുങ്ങുന്നത്.