Connect with us

മകള്‍ വിദേശത്തേയ്ക്ക് പോയതിന് പിന്നാലെ ജീവിതത്തില്‍ പുതിയ സന്തോഷം!; സായ് കുമാറിനും ബിന്ദുപണിക്കര്‍ക്കും ആശംസകളുമായി ആരാധകര്‍!

Malayalam

മകള്‍ വിദേശത്തേയ്ക്ക് പോയതിന് പിന്നാലെ ജീവിതത്തില്‍ പുതിയ സന്തോഷം!; സായ് കുമാറിനും ബിന്ദുപണിക്കര്‍ക്കും ആശംസകളുമായി ആരാധകര്‍!

മകള്‍ വിദേശത്തേയ്ക്ക് പോയതിന് പിന്നാലെ ജീവിതത്തില്‍ പുതിയ സന്തോഷം!; സായ് കുമാറിനും ബിന്ദുപണിക്കര്‍ക്കും ആശംസകളുമായി ആരാധകര്‍!

നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും, സഹനടനായും, നടനായും, വില്ലനായും അങ്ങനെ എന്ത് തരം വേഷവും അസാധ്യമായി അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവു കൊണ്ടു തന്നെ താരം ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാള സിനിമകളില്‍ ഹാസ്യതാരമായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധനായി. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കി.

ബിന്ദു പണിക്കര്‍ ആവട്ടെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നു. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് കുടുംബ ജീവിതത്തില്‍ മുഴുകിയിരിക്കുകയാണ് ഈ താര ദമ്പതികള്‍. സിനിമയിലേക്കുള്ള ഇവരുടെ ശക്തമായ തിരിച്ചു വരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ഈ താര ദമ്പതികളുടെ കുടുംബ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്. സംവിധായകന്‍ ബിജു ബി നായരായിരുന്നു താരത്തിന്റെ ആദ്യ ഭര്‍ത്താവ്. ആദ്യ ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് ബിന്ദു പണിക്കര്‍ സായി കുമാറിനെ വിവാഹം ചെയ്തത്. ഇവരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തി നോക്കി പല വിമര്‍ശനങ്ങളും ഇവരെ വേട്ടയാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷം പല വിമര്‍ശനങ്ങളും നേരിട്ടു. ഈയിടെയാണ് ഇരുവരുടെയും മകള്‍ കല്യാണി വിദേശത്തേക്ക് പഠിക്കാന്‍ പോയത്. സ്‌നേഹത്തോടെയും കണ്ണീരോടെയും മകളെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സായി കുമാറിന്റെയും ബിന്ദു പണിക്കറിന്റെയും വീഡിയോ വൈറല്‍ ആയിമാറി.

ഇപ്പോള്‍ ഇതാ മകള്‍ പോയതിനു പിന്നാലെ ഒരു സന്തോഷ വാര്‍ത്തയുമായി ഈ താര ദമ്പതികള്‍ എത്തിയിരിക്കുകയാണ്. ഇരുവരും പുതിയൊരു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കൊച്ചിയിലെ ഒരു ഫ്‌ലാറ്റ് ആണ് ഇവര്‍ വാങ്ങിച്ചത്. ഫ്‌ലാറ്റിന്റെ പുറത്തും അകത്തുമുള്ള ചിത്രങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇവരുടെ സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യാന്‍ സഹായിച്ചത് കൊച്ചിന്‍ ഫ്രാക്ടര്‍സ് ആന്‍ഡ് മൂവേഴ്‌സ് എന്ന കമ്പനിയാണ്. അവര്‍ തന്നെയാണ് ഈ വീഡിയോ എടുത്തതും. ഫ്‌ലാറ്റിന്റെ ഉള്ളില്‍ സായി കുമാറിന്റെ വരച്ച ചിത്രവും നടരാജ വിഗ്രഹവും എല്ലാം കാണാം. ഈ കമ്പനി ഇവരെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി.

പ്രിയപ്പെട്ട സായി കുമാറിന്റെയും ബിന്ദു പണിക്കറിന്റെയും വീട് ഷിഫ്റ്റിംഗ് ആയിരുന്നു ഇത്. ബിന്ദു പണിക്കര്‍ ആണ് ഞങ്ങളെ വിളിച്ചു ഈ ജോലി ഏല്‍പ്പിച്ചത്. മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാവാത്ത രണ്ടു പേരാണ് ഇരുവരും. വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്ത ദിവസം തന്നെ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞു. അത്രയും സിമ്പിള്‍ ആയിട്ടാണ് അവര്‍ ഞങ്ങളോട് സംസാരിച്ചത്. അത്രയ്ക്കും പ്രശസതരായിട്ടും ഞങ്ങളോടുള്ള അവരുടെ പെരുമാറ്റം കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടുപോയി. നാല് ദിവസം കൊണ്ടാണ് ഷിഫ്റ്റിംഗ് പൂര്‍ത്തിയാക്കിയത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് കൊച്ചിന്‍ ഫ്രാക്ടര്‍ഡ് ആന്‍ഡ് മൂവേഴ്‌സ് പറഞ്ഞ വാക്കുകള്‍ ആണിത്. പുത്തന്‍ വീട്ടിലേക്ക് മാറിയത് കണ്ട് നിരവധി ആരാധകരും ആശംസകളുമായി എത്തി.

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ബിന്ദുപണിക്കരും സായി കുമാറും വിവാഹിതരായത്. 2019 ഏപ്രില്‍ 10 നായിരുന്നു വിവാഹം. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകന്‍ ബിജു വി നായര്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ആ ബന്ധം ആറുവര്‍ഷം മാത്രം ആണ് നിലനിന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ബിജു ബി നായര്‍ മരണപ്പെടുകയായിരുന്നു. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

1986 ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. ഈ ദാമ്പത്യ ബന്ധത്തിലെ മകളാണ് വൈഷ്ണവി സായികുമാര്‍. താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്ത് എത്തിയത്, സീ കേരളത്തില്‍ വിജകരമായി പ്രദര്‍ശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലില്‍ കനക ദുര്‍ഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.

സായ്കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ല്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ ആയിരുന്നു മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചത്. 1997 ലാണ് സംവിധായകന്‍ ബിജു നായര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. 2003 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ബിന്ദുവിനും ബിജുവിനും അരുന്ധതി പണിക്കര്‍ എന്നു പേരുള്ള ഒരു മകളുണ്ട്.

More in Malayalam

Trending

Recent

To Top