Connect with us

അന്ന രാജൻ ഇനി ലിച്ചിയെന്നല്ല …സച്ചിനിലെ അഞ്ജലി എന്നറിയപ്പെടും !

Malayalam Breaking News

അന്ന രാജൻ ഇനി ലിച്ചിയെന്നല്ല …സച്ചിനിലെ അഞ്ജലി എന്നറിയപ്പെടും !

അന്ന രാജൻ ഇനി ലിച്ചിയെന്നല്ല …സച്ചിനിലെ അഞ്ജലി എന്നറിയപ്പെടും !

സന്തോഷ് നായർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അന്ന രാജനാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ അന്ന രാജൻ. അഞ്ജലി എന്ന കഥാപാത്രമായാണ് അന്ന സച്ചിൻ സിനിമയിൽ എത്തുന്നത്

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

അജു വർഗീസ്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകൾ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

ഫഹദ് ഫാസില്‍ നായകനായ മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍.

sachin movie heroine

More in Malayalam Breaking News

Trending

Recent

To Top