Connect with us

പ്രദർശനത്തിന് തയ്യാറായി ക്രിക്കറ്റ് ആരാധനയുടെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിൽ വേണ്ടുവോളം നർമം നിറച്ചു ധ്യാൻ ശ്രീനിവാസൻ നായകൻ ആയെത്തുന്ന ‘സച്ചിൻ ‘

Malayalam

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സച്ചിന്‍ എന്ന ചിത്രമാണ് വീണ്ടും മലയാള സിനിമ പ്രേമികളിലേക്ക് ക്രിക്കറ്റിന്റെ ആവേശം പങ്കു വയ്ക്കുന്നത് .ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിൻ .ഒരിടവേളക്ക് ശേഷമാണ് ധ്യാൻ വീണ്ടും നായകനായ എത്തുന്നത് . ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം എത്തുന്നത് .

ഹാസ്യവും പ്രണയവും സൗഹൃദവും എല്ലാം ഒത്തിണങ്ങിയ ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് നായിക .എസ് എൽ പുരം ജയസൂര്യയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജു വർഗീസ് ,ഹരീഷ് കണാരൻ ,അപ്പാനി ശരത് ,രമേശ് പിസാർഡി ,രഞ്ജി പണിക്കർ തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ .

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് മത്സരവും പ്രണയവുമെല്ലാം ചേർന്നൊരു ഹാസ്യചിത്രമാണ് സച്ചിൻ

സ്പോർട്സ് ബാക്ക്ഗ്രൗണ്ടിൽ മലയാളത്തിൽ സിനിമയിറങ്ങുമ്പോൾ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നിവിൻ പോളി നായകനായി ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു 1983. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സിനിമയായിരുന്നു അത്. വലിയ വിജയമായി തീർന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രവും മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്.

നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്.ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

sachin movie a comedy entertainer

More in Malayalam

Trending

Recent

To Top