Connect with us

ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താന്‍ സേവയാണ്, തകിടുകള്‍ മരത്തില്‍ കെട്ടി വെച്ചിട്ടുണ്ട്; സാബുമോന്‍ പറയുന്നു

News

ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താന്‍ സേവയാണ്, തകിടുകള്‍ മരത്തില്‍ കെട്ടി വെച്ചിട്ടുണ്ട്; സാബുമോന്‍ പറയുന്നു

ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താന്‍ സേവയാണ്, തകിടുകള്‍ മരത്തില്‍ കെട്ടി വെച്ചിട്ടുണ്ട്; സാബുമോന്‍ പറയുന്നു

ഇന്ന് ഏറെ ജനശ്രദ്ധയുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. നിരവധി ഭാഷകളില്‍ ഇന്ന് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസ് മലയാളം ഒരോ സീസണ്‍ കഴിയുന്തോറും കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം നാലാം സീസണാണ് കഴിഞ്ഞത്. നൂറ് ദിവസങ്ങള്‍ പിന്നിട്ട് അവസാനിച്ച ഷോയുടെ അഞ്ചാം സീസണായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍.

ഈ ഷോയുടെ രഹസ്യ സ്വഭാവം തന്നെയാണ് ആ ഷോയുടെ ഏറ്റവും വലിയ പ്രത്യേകതയും. മത്സരാര്‍ത്ഥികളെ എങ്ങനെയാണ് ഷോയിലേക്ക് തിരഞ്ഞെടുക്കുന്നതെന്നത് മുതല്‍ തുടങ്ങുന്നുണ്ട് ഷോയെ കുറിച്ചുള്ള നിഗൂഢത. ഷോ സ്‌ക്രിപ്റ്റഡ് ആണോയെന്നത് പോലുള്ള സംശയങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകളില്‍ പ്രതികരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ വണ്‍ വിജയിയായ സാബു മോന്‍ അബ്ദുസമദ്.

ബിഗ് ബോസ് ഹൗസിനുള്ളില്‍ സാത്താന്‍ സേവയുണ്ടെന്ന് ഷോയുടെ മറ്റൊരു സീസണിലെ മത്സരാര്‍ത്ഥി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സാബുമോന്‍ പറയുന്നത്. ‘ചേട്ടാ അതിനകത്ത് കുറെ സംഭവങ്ങള്‍ ഉണ്ട്, ഇലുമാനിറ്റി പോലൊരു സംഭവമുണ്ട്, ചാത്താന്‍ സേവയാണെന്നൊക്കെ പറഞ്ഞ്. ഞാന്‍ എന്താന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് അതിന്റെ ഒരു സ്ഥലത്ത് തകിടും സാധനങ്ങളും ഒക്കെ കെട്ടിവെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാനും കണ്ടിട്ടുണ്ട്’.

‘യഥാര്‍ത്ഥത്തില്‍ ഈ സെറ്റ് ഉണ്ടാക്കുന്നത് ഹിന്ദിക്കാര് പണിക്കാരാണ്. അവര്‍ വാസ്തു നോക്കിയിട്ട് സെറ്റ് പൊളിയാതിരിക്കാന്‍ വേണ്ടി വെച്ചതാണ്. നമ്മള്‍ വീടിന് മുന്നില്‍ ദൃഷ്ടി തട്ടാതിരിക്കാന്‍ പടമൊക്കെ വെയ്ക്കില്ലേ, അതുപോലെ ചെയ്ത് വെച്ച സാധനമാണ്, അത് കണ്ടിട്ടാണ് ഈ പറയുന്നത്. ഞാന്‍ അരിച്ച് പെറുക്കി നടക്കുവായിരുന്നു അവിടെ. അത് കണ്ടിട്ടാണ് സാത്താന്‍ സേവയാണെന്നൊക്കെ പറയുന്നത്. ഷോയില്‍ നിന്നും പുറത്തായതിന്‌റെ വിഷമമാണ്. അതാണ് സാത്താന്‍ സേവയൊന്നെക്കെ പറയുന്നത്’ എന്നും സാബു മോന്‍ പറഞ്ഞു.

തനിക്കൊപ്പം ഉണ്ടായിരുന്ന ബിഗ് ബോസ് മത്സരാര്‍ത്ഥികളെ കുറിച്ചും സാബു മോന്‍ പ്രതികരിച്ചു. സീസണ്‍ വണ്‍ രണ്ടാം സ്ഥാനക്കാരി കൂടിയായ നടിയും അവതാരകയുമായ പേളി മാണി അടിപൊളി വ്യക്തിയാണെന്നായിരുന്നു സാബു പറഞ്ഞത്. ‘ഞങ്ങള്‍ ഇപ്പോള്‍ അയല്‍ക്കാരാണ്. രഞ്ജിനി ഹരിദാസ് വളരെ നല്ലൊരു സ്ത്രീയാണ്’.

മനുഷ്യര്‍ക്ക് സ്‌ക്രീനില്‍ ഒന്നും റിയല്‍ ലൈഫ് വേറെയുമാണ്. ആളുകള്‍ അത് കണ്ട് വിലയിരുത്തും. വ്യക്തിപരമായി അറിയുന്നവര്‍ വേറെ ലോകമായിരിക്കും. സുരേഷേട്ടോനൊക്കെ എന്ത് പറഞ്ഞാലും വിശ്വസിക്കും. ഞാന്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിഡെ മുന്നിലാ വേഗം ഓട്ടോ വിളിച്ച് വാ പറഞ്ഞാല്‍ എവിടാടെ എന്ന് ചോദിച്ച് അദ്ദേഹം വരും. നാടന്‍ മനുഷ്യന്‍’, എന്നും സാബു പറഞ്ഞു. ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി റോബിനെ കുറിച്ചുള്ള ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു സാബുവിന്റെ മറുപടി.

തരികിടയെന്ന പ്രാങ്ക് ഷോ അവതരിപ്പിച്ചാണ് സാബു മോന്‍ മിനി സ്‌ക്രീനിലെത്തുന്നത്. തന്റെ പ്രാങ്ക് ഷോകളെ കുറിച്ചും താരം മനസ് തുറന്നു. ‘ പ്രാങ്ക് ചെയ്യുക വളരെ ശ്രമകരമായ കാര്യമാണ്. എല്ലാ സാധ്യതകളും പരിശോധിച്ച് വേണം ചെയ്യാന്‍. പ്രാങ്ക് എന്നത് എന്റെര്‍ടെയിന്‍മെന്റ് ആയിരിക്കണം. പ്രാങ്കിനും ടോര്‍ച്ചറിനും ഇടയില്‍ ഒരു നേര്‍ത്ത വരയെ ഉള്ളൂ. ആ വരെ കടന്നാല്‍ അത് മെന്റല്‍ ടോര്‍ച്ചറാണ്’

‘മെന്റല്‍ ടോര്‍ച്ചറിലേക്ക് പോകരുതെന്ന തീരുമാനം എടുത്ത ശേഷമാണ് ഞങ്ങള്‍ ആ ഷോ ചെയ്തത്. നിരവധി ഷോകള്‍ ടോര്‍ച്ചറായി പോകുന്നത് കാണാറുണ്ട്. ഞങ്ങള്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഭയങ്കര രസകരമാകാന്‍ സാധ്യത ഉണ്ടെങ്കില്‍ പോലും മെന്റല്‍ ടോര്‍ച്ചറിലേക്ക് പോകാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ ചില പരിപാടികള്‍ കട്ട് ചെയ്ത് കളയും. ആ എത്തിക്‌സ് എല്ലാവരും പാലിക്കണം. പ്രാങ്ക് ഷോകള്‍ക്ക് അത്തരമൊരു അപകടമുണ്ട്’,എന്നും താരം പറഞ്ഞു.

അതേസമയം, സീസണ്‍ 5 ഉടന്‍ തന്നെ തുടങ്ങുമെന്നാണ് വിവരം. മുംബൈയിലെ സെറ്റിലോ മറ്റോ ആയിരിക്കും ഈ സീസണ്‍ നടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മുതല്‍ മത്സരാര്‍ഥികളുടെ ഓഡിഷന്‍ പൂര്‍ത്തിയായെന്നാണ് വിവരം. നിലവില്‍ യൂട്യൂബ് ചാനലുകളിലൂടെ ബിഗ് ബോസിലേക്ക് വരാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ വൈറലാവുകയാണ് ഔദ്യോഗികമായി ഇനിയും വ്യക്തമല്ലെങ്കിലും സാധ്യതയുള്ളവരെ പറ്റിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഗ് ബോസിന്റെ പുതിയ സീസണിനെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ 2023 ല്‍ തന്നെ അടുത്ത പതിപ്പ് വന്നേക്കുമെന്നാണ് വിവരം. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഷോ ആരംഭിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

More in News

Trending

Recent

To Top