Connect with us

മോഹൻലാലിൻ്റെ ആ ചോദ്യമാണ് എൻ്റെ ജീവിതം മാറ്റി മറിച്ചത് – സാബു

Malayalam Breaking News

മോഹൻലാലിൻ്റെ ആ ചോദ്യമാണ് എൻ്റെ ജീവിതം മാറ്റി മറിച്ചത് – സാബു

മോഹൻലാലിൻ്റെ ആ ചോദ്യമാണ് എൻ്റെ ജീവിതം മാറ്റി മറിച്ചത് – സാബു

ഇന്ത്യയിലെ ഏറ്റവും ഹിറ്റ് പാരിപാടിയ്കളിൽ ഒന്നാണ് ബിഗ് ബോസ്. റേറ്റിംഗിൽ ഏറ്റവും മുന്നിൽ ബിഗ് ബോസ് ആണ്. മലയാളത്തിൽ ഒറ്റ സീസൻ മാത്രമേ ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളു. ഒന്നാം സീസണിൽ പ്രേക്ഷാകർക്ക് പാരിചിതരായ സിനിമ- സീരിയൽ താരങ്ങളാണ് പങ്കെടുത്തത്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി മുന്നേറിയ പരിപാടി 100 ദിവസം കൊണ്ടാണ് അവസാനിച്ചത്. സാബുമോനായിരുന്നു ആദ്യ സീസണിലെ വിജയി.സാബുമോനും രഞ്ജിനിയുമൊക്കെ പുറത്ത് വലിയ പ്രശ്നങ്ങൾ ആയിരുന്നെങ്കിലും പരിപാടിക്ക് ശേഷം ഉറ്റ സുഹൃത്തുക്കാളായി മാറി. ഇതേ പരിപാടിയിലൂടെയാണ് പെർലിയും ശ്രീനിഷിഷും പ്രണയിച്ച് വിവാഹിതരായത്.

ബിഗ് ബോസിലെത്തിയതിന് ശേഷമാണ് പല താരങ്ങളുടേയും യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച്‌ പ്രേക്ഷകര്‍ മനസ്സിലാക്കിയത്. നിസ്സാര കാരണത്തിന് പോലും വഴക്കിട്ടിരുന്ന സ്ഥിതിവിശേഷമായിരുന്നു. ഈ പരിപാടിയിലേക്ക് എത്തിയതിന് ശേഷം പലരുടേയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. പലരെക്കുറിച്ചുള്ള ഇമേജുകളും മാറി മറിഞ്ഞിരുന്നു. തരികിട എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ സാബുവിന്റെ ജീവിതവും മാറിമറിഞ്ഞതിന് നിമിത്തമായത് മലയാളം ബിഗ് ബോസായിരുന്നു. ബിഗ് ബോസിന് ശേഷമുള്ള ജീവിത ഏറെ തിരക്കുപിടിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.

ബിഗ് ബോസിനെക്കുറിച്ച്‌ തുടക്കം മുതലേ തന്നെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നായിരുന്നു നേരത്തെ തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പരിപാടിയെന്നത്. പല പരിപാടികളും അങ്ങനെയാണെന്നതിനാലാണ് ആളുകള്‍ ഇങ്ങനെ പറയുന്നത്. എന്നാല്‍ ബിഗ് ബോസ് അത്തരത്തിലുള്ളൊരു പരിപാടിയല്ല. എന്താണ് ചെയ്യേണ്ടതെന്നൊന്നും അവര്‍ പറയാറില്ല. ചെയ്യേണ്ട ടാസ്‌ക്കിനെക്കുറിച്ച്‌ മാത്രമാണ് അവര്‍ പറഞ്ഞുതരുന്നത്. അടിയൊക്കെ നാച്ചുലറായി ഉണ്ടായതാണ്. ടാസ്‌ക്കുള്ളതിനാലാണ് അത് വലിയ അടിയായി മാറാത്തത്. അതില്ലായിരുന്നുവെങ്കില്‍ എല്ലാവരും തമ്മിലടിച്ച്‌ കൊലക്കേസ് പ്രതിയായേനെ.

അടിയൊക്കെ ഉണ്ടാവാറുണ്ട്. ബിഗ് ബോസിലെത്തിയതിന് ശേഷമുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. അടി കഴിഞ്ഞതിന് ശേഷം എല്ലാവരും പെട്ടെന്ന് ഇണങ്ങാറുണ്ട്. ഇപ്പോ എല്ലാവരും അടുത്ത സുഹൃത്തുക്കളാണ്. അടി മാറി പെട്ടെന്ന് തന്നെ കൂട്ടാവുന്നത് വേറൊരു മാനസികാവസ്ഥയാണ്. നമ്മള്‍ വിചാരിച്ചാല്‍പ്പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു.

പുറത്തിറങ്ങി അത്യാവശ്യമായ പരിപാടിയുണ്ടായിരുന്നു. കുറച്ച്‌ ഡ്രസ്സുമായാണ് പോയത്. പിന്നീട് കരഞ്ഞുപറഞ്ഞ് ഡ്രസ് വരുത്തിക്കുകയായിരുന്നു. മുന്നില്‍ ക്യാമറയുണ്ടെന്ന കാര്യം കുറിച്ച്‌ കഴിയുമ്ബോള്‍ മറന്നുപോവും. യഥാര്‍ത്ഥത്തിലുള്ള തന്നെയാണ് പരിപാടിയിലും നിങ്ങള്‍ കണ്ടതെന്നും സാബബു മോന്‍ പറയുന്നു.

ബിഗ് ബോസിലെത്തിയതിന് ശേഷം തന്റെ ദേഷ്യം പൊടിക്ക് കുറച്ചിരുന്നു. സാബുമോനെ നിനക്ക് നന്നായിക്കൂടേയെന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. ആ ചോദ്യമാണ് വഴിത്തിരിവായത്. ഈ വീട്ടിലെ ഏറ്റവും വലിയ പ്രശ്‌നക്കാരന്‍ താനാണോ എന്നതായിരുന്നു ആ സമയത്ത് ചിന്തിച്ചത്. ഒരു പ്രശ്‌നവും ഉണ്ടാക്കാതെ നില്‍ക്കാനായിരുന്നു പിന്നീട് തീരുമാനിച്ചത്. ആ ആഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ അടിയുണ്ടായതും. അടിയുണ്ടാക്കാതിരിക്കാന്‍ ശ്രമിച്ചത് ആ ചോദ്യത്തോടെയായിരുന്നു.

മാനസികമായുള്ള മാറ്റത്തെക്കുറിച്ച്‌ നേരിട്ട് മനസ്സിലാക്കാമെന്ന് കരുതിയായിരുന്നു ബിഗ് ബോസിലേക്ക് പോയത്. പ്രത്യേകിച്ച്‌ പ്ലാനൊന്നുമുണ്ടായിരുന്നില്ല. വിജയിക്കുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. അത് പോലെ തന്നെ ആരുമായും മത്സരബുദ്ധിയൊന്നും തോന്നിയിരുന്നില്ലെന്നും സാബു മോന്‍ പറയുന്നു. പരിപാടിയില്‍ വിളിച്ചു, പോയി പങ്കെടുത്തു എന്നായിരുന്നു മനസ്സിലുണ്ടായിരുന്നു. നിങ്ങള്‍ക്കിത് എന്‍ജോയ് ചെയ്തൂടേയെന്നായിരുന്നു പലരും ചോദിച്ചത്. അത്തരമൊരു മാനസികാവസ്ഥയിലായിരുന്നില്ല താന്‍.

അധികം വൈകാതെ തന്നെ അടുത്ത സീസണെത്തുമെന്ന് അദ്ദേഹം പറയുന്നു. വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്നവര്‍ അടുത്ത സീസണില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സാബു പറയുന്നു. താന്‍ പരിപാടി കണ്ടിട്ടില്ല, ചില ക്ലിപ്പിംഗ്‌സുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഒരു ലക്ഷ്വറി ടാസ്‌ക്കിലെ തന്റെ പ്രകടനം കണ്ടപ്പോള്‍ പൊളിച്ചു എന്ന് തോന്നിയിരുന്നു.സാബു പറയുന്നു .

sabumon about big boss

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top