Connect with us

ഹോളിവുഡിന് വെല്ലുന്ന ആക്ഷന്‍ രംഗവുമായി പ്രഭാസും ശ്രദ്ധയും;വൈറലായി സാഹോയുടെ പുതിയ പോസ്റ്റര്‍

Bollywood

ഹോളിവുഡിന് വെല്ലുന്ന ആക്ഷന്‍ രംഗവുമായി പ്രഭാസും ശ്രദ്ധയും;വൈറലായി സാഹോയുടെ പുതിയ പോസ്റ്റര്‍

ഹോളിവുഡിന് വെല്ലുന്ന ആക്ഷന്‍ രംഗവുമായി പ്രഭാസും ശ്രദ്ധയും;വൈറലായി സാഹോയുടെ പുതിയ പോസ്റ്റര്‍

ലോകമെബാടും ആരാധകരുള്ള നടനാണ് പ്രഭാസ് .ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തോക്കുമായി ശ്രദ്ധയും പ്രഭാസും ശത്രുക്കളെ നേരിടുന്ന ചിത്രമാണ് പുതിയ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനോടകം പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയല്‍ ഹിറ്റായിട്ടുണ്ട്.

ബാഹുബലിക്ക് പിന്നാലെ പ്രഭാസ് മറ്റൊരു ചരിത്രം തീര്‍ക്കുന്ന ചിത്രമാകും സാഹോയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ച ചിത്രം ആക്ഷന്‍ സീക്വന്‍സുകള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനായി റിലീസ് നീട്ടിവെക്കുകയായിരുന്നു. ആഗസ്റ്റ് 30 നാവും ചിത്രം തിയേറ്ററുകളിലെത്തുക.

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ 2017 ലാണ് ചിത്രീകരണം തുടങ്ങിയത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലണിനിരുക്കുന്നു.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസിപ്രമോദാണ്. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.

saaho movie new poster

More in Bollywood

Trending

Recent

To Top