Connect with us

പ്രിത്വിരാജിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും! അടുത്ത സംവിധാനം വാത്സല്യം പോലൊരു കുടുംബചിത്രം ?

Malayalam Breaking News

പ്രിത്വിരാജിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും! അടുത്ത സംവിധാനം വാത്സല്യം പോലൊരു കുടുംബചിത്രം ?

പ്രിത്വിരാജിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും! അടുത്ത സംവിധാനം വാത്സല്യം പോലൊരു കുടുംബചിത്രം ?

ആദ്യ സിനിമ വിജയമായാൽ മമ്മൂട്ടിയുടെ ഡേറ്റ് തരണേയെന്ന് പൃഥ്വിരാജ് ചോദിച്ചത് സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു.ഇപ്പോഴിതാ സിനിമാപ്രേമികൾക്ക് വളരെ സന്തോഷമുള്ളൊരു വർത്തയുമായാണ് വീണ്ടും പൃഥ്വിരാജ് എത്തിയിരിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയുടെ ആദ്യ ആലോചനകള്‍ തുടങ്ങിയതായി സൂചന. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ ‘വാത്സല്യം’ പോലെ ഒരു കുടുംബചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഏറെക്കാലമായി മലയാളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന നല്ല കുടുംബകഥയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ. ശോഭന ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമെന്നും സൂചനകളുണ്ട്.

കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്‍റെയും സ്നേഹ-ദ്വേഷത്തിന്‍റെയും കഥ പറയുന്ന ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ നാഥനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. 

ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിലൂടെ 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വി സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവേ പ്രിത്വിയുമായി ഇനിയും ചിത്രമുണ്ടാകുമെന്ന് മുരളി ഗോപി പറഞ്ഞിരുന്നു.

rumers about prithviraj new filim

More in Malayalam Breaking News

Trending

Recent

To Top