Connect with us

‘ആര്‍ആര്‍ആറി’ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഒരു ബന്ധമുണ്ട്; വെളിപ്പെടുത്തി രാജമൗലി

News

‘ആര്‍ആര്‍ആറി’ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഒരു ബന്ധമുണ്ട്; വെളിപ്പെടുത്തി രാജമൗലി

‘ആര്‍ആര്‍ആറി’ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ഒരു ബന്ധമുണ്ട്; വെളിപ്പെടുത്തി രാജമൗലി

ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു എസ് എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. ഇപ്പോഴിതാ ഈ ചിത്രത്തിന് ഉെ്രെകന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിലെ ട്രെന്‍ഡിംഗ് ആയ ‘നാട്ടു നാട്ടു’ ഗാനത്തെ കുറിച്ചാണ് സംവിധായകന്‍ വ്യക്തമാക്കിയത്. സെലെന്‍സ്‌കിയുടെ വസതിക്ക് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്.

ഉെ്രെകനിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്. ഉെ്രെകന്‍ പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നു സത്യത്തില്‍ ആ പാട്ടിന്റെ പശ്ചാത്തലം. പാര്‍ലമെന്റ് അതിനോട് ചേര്‍ന്ന് തന്നെയായിരുന്നു. ഉെ്രെകന്‍ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷന്‍ താരമായിരുന്നതിനാല്‍ ഷൂട്ടിംഗങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചു.

രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഒരു പരമ്പരയില്‍ അദ്ദേഹം പ്രസിഡന്റ് ആയി വേഷമിട്ടിട്ടുണ്ട് എന്നുള്ളതാണ് എന്നാണ് രാജമൗലി പറയുന്നത്. രാജമൗലിയുടെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. പലര്‍ക്കും ഇങ്ങനെ ഒരു കാര്യം ഇതുവരെ അറിയില്ലായിരുന്നു.

രാം ചരും ജൂനിയര്‍ എന്‍ടിആറും ഗംഭീര നൃത്തച്ചുവടുകളുമായി എത്തിയ ഗാനമാണിത്. ചന്ദ്രബോസ് ആണ് ‘നാട്ടു നാട്ടു’ എന്ന ഗാനം എഴുതിയത്. എം.എം കീരവാണി ഈണമിട്ട ഗാനം രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്നാണ് ആലപിച്ചത്. പത്ത് കോടിയിലേറെ പേരാണ് യൂട്യൂബില്‍ മാത്രം ഈ ഗാനം കണ്ടത്.

2022 മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തിയ ആര്‍ആര്‍ആര്‍ 1000 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ചിത്രത്തെ ഓസ്‌കാര്‍ എന്ന നേട്ടത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് രാജമൗലി അറിയിച്ചിരുന്നു. അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

More in News

Trending

Recent

To Top