Connect with us

ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തിന് പിന്നാലെ ആര്‍ആര്‍ആര്‍ ഇനി ബാഫ്റ്റയില്‍!

News

ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തിന് പിന്നാലെ ആര്‍ആര്‍ആര്‍ ഇനി ബാഫ്റ്റയില്‍!

ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തിന് പിന്നാലെ ആര്‍ആര്‍ആര്‍ ഇനി ബാഫ്റ്റയില്‍!

നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോള്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ചിത്രം. ‘നാട്ടുനാട്ടു’ എന്ന ഗാനമാണ് ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരത്തില്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. സംഗീത സംവിധായകന്‍ എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര്‍ റഹ്മാനാണ് പുരസ്‌കാരം കരസ്ഥമാക്കിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്‌കാരം എത്തിച്ചത്.

എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. എസ്എസ് രാജമൗലിയുടെ ‘ആര്‍.ആര്‍.ആര്‍.’, ഷൗനക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്സ്’ എന്നീ ചിത്രങ്ങള്‍ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്(ബാഫ്റ്റ) പ്രാരംഭപട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്.

ഇംഗ്ലീഷിതര ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് ആര്‍ആര്‍ആറിനെ തിരഞ്ഞെടുത്തത്; ‘ഓള്‍ ദാറ്റ് ബ്രീത്‌സ്’ ഡോക്യുമെന്ററി വിഭാഗത്തിലും. അവാര്‍ഡുകള്‍ക്കുള്ള അന്തിമ നാമനിര്‍ദേശപ്പട്ടിക ഈ മാസം 19ന് പ്രഖ്യാപിക്കും. ഫെബ്രുവരി 19ന് ലണ്ടന്‍ സൗത്ത്ബാങ്ക് സെന്ററിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പുരസ്‌കാരദാനച്ചടങ്ങും നടക്കും. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള മത്സരപ്പട്ടികയിലും ആര്‍ആര്‍ആര്‍ ഇടം നേടിയിട്ടുണ്ട്.

More in News

Trending

Recent

To Top