News
ആര്‍ആര്‍ആറിനെ ബോളിവുഡ് ചിത്രമെന്ന് വിശേഷപ്പിച്ച് അവതാരകന്‍; വിമര്‍ശിച്ച് ആരാധകര്‍
ആര്‍ആര്‍ആറിനെ ബോളിവുഡ് ചിത്രമെന്ന് വിശേഷപ്പിച്ച് അവതാരകന്‍; വിമര്‍ശിച്ച് ആരാധകര്‍
ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ട്വിറ്ററില്‍ പുരോഗമിച്ച് ചര്‍ച്ചകള്‍. അവതാരകനായ ജിമ്മി കിമ്മല്‍ ആര്‍ ആര്‍ ആറിനെ വിശേഷപ്പിച്ചത് ബോളിവുഡ് ചിത്രം എന്നാണ്. ഇത് ആരാധകരെ പ്രകോപിച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്.
‘ആര്‍ആര്‍ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചില ഓസ്‌കറുകള്‍ പറയുന്നത് പോലെ ബോളിവുഡ് അല്ല,’ എന്നാണ് എഴുത്തുകാരിയായ പ്രീതി ചിബ്ബര്‍ ട്വീറ്റ് ചെയ്തത്.
‘രാജമൗലി പോലും തെലുങ്ക് സിനിമയാണ് ആര്‍ ആര്‍ ആര്‍ എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാലും ഹോളിവുഡുകാര്‍ക്ക് അത് ബോളിവുഡ് പാട്ടോ സിനിമയോ ആണ്’ എന്നാണ് മറ്റൊരു ട്വീറ്റ്.
ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95ാമത് ഓസ്‌കര്‍ പുരസ്‌കാര വേളയില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ‘നാട്ടു നാട്ടു’വിന് ലഭിച്ചത്. സംഗീത സംവിധായകന്‍ എം എം കീരവാണിയും ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്‌കര്‍ ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു.