Connect with us

‘മൈ സ്റ്റോറി’ക്കെതിരെ സൂപ്പർതാര ആരാധകരുടെ സൈബർ ആക്രമണം .. പാർവതി – പൃഥ്വിരാജ് ചിത്രം ‘കൂടെ’ ക്കും ഇതേ അവസ്ഥയുണ്ടാകുമോ ? മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകർ പ്രതികരിക്കുന്നു

Interviews

‘മൈ സ്റ്റോറി’ക്കെതിരെ സൂപ്പർതാര ആരാധകരുടെ സൈബർ ആക്രമണം .. പാർവതി – പൃഥ്വിരാജ് ചിത്രം ‘കൂടെ’ ക്കും ഇതേ അവസ്ഥയുണ്ടാകുമോ ? മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകർ പ്രതികരിക്കുന്നു

‘മൈ സ്റ്റോറി’ക്കെതിരെ സൂപ്പർതാര ആരാധകരുടെ സൈബർ ആക്രമണം .. പാർവതി – പൃഥ്വിരാജ് ചിത്രം ‘കൂടെ’ ക്കും ഇതേ അവസ്ഥയുണ്ടാകുമോ ? മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകർ പ്രതികരിക്കുന്നു

‘മൈ സ്റ്റോറി’ക്കെതിരെ സൂപ്പർതാര ആരാധകരുടെ സൈബർ ആക്രമണം .. പാർവതി – പൃഥ്വിരാജ് ചിത്രം ‘കൂടെ’ ക്കും ഇതേ അവസ്ഥയുണ്ടാകുമോ ? മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകർ പ്രതികരിക്കുന്നു

മലയാള സിനിമയിൽ സ്ത്രീ സമത്വത്തിനും തൊഴിലിടങ്ങളിലെ സുരക്ഷിതത്വത്തെ കുറിച്ചും ചൂട് പിടിച്ച ചർച്ചകൾ നടക്കുകയാണ്. എന്നാൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും ഇടം പിടിക്കാതെ പോകുകയാണ് പൃഥ്വിരാജ് – പാർവതി ചിത്രം മൈ സ്റ്റോറിക്കെതിരെയുള്ള സൈബർ ആക്രമണം. റോഷ്‌നി ദിനകർ എന്ന നവാഗത സംവിധായിക തന്റെ ആദ്യ ചിത്രത്തിന്റെ ദുരവസ്ഥയിൽ വളരെ വികാര ഭരിതയായണ് പ്രതികരിച്ചത്. പാർവതി എന്ന നടിയുടെ വ്യക്തിപരമായ നിലപാടുകൾ ഒരു സിനിമയെ തകർക്കുന്നത് കണ്ടു നിൽക്കുകയാണ് പ്രേക്ഷകർ. പാർവതി ഫെമിനിച്ചിയുടെ സിനിമക്ക് ആരും പോകരുതെന്നുള്ള ആഹ്വാനവും ട്രെയിലറിനും പാട്ടുകൾക്കും ഒടുവിൽ സിനിമക്കും നെഗറ്റീവ് പ്രതികരണങ്ങളും നൽകി ഒരു പുതുമുഖ വനിതാ സംവിധായികയെ തളർത്തുകയാണ് സമൂഹം. റോഷ്‌നി ദിനകറിനും പറയാനുണ്ട് , വനിതയുടെ പ്രശ്‌നത്തിന് കൂടെ നിൽക്കാത്ത വനിതാ സംഘടനയെ കുറിച്ചും , സഹകരണമില്ലാത്ത അഭിനേതാക്കളെ കുറിച്ചും സഹായമുറപ്പിച്ച താരങ്ങളെക്കുറിച്ചും .. മൈ സ്റ്റോറി സംവിധായിക റോഷ്‌നി ദിനകർ മെട്രോമാറ്റിനിയോട് മനസ് തുറക്കുന്നു…

>>>ഒരാഴ്ച ദിവസത്തെ വ്യതാസത്തിൽ പൃഥ്വിരാജ് , പാർവതി ടീമിന്റെ ” കൂടെ “എന്ന സിനിമ ഇറങ്ങുന്നുണ്ടല്ലോ ആ സിനിമക്കും പർവതിയോടു ആരാധകർ ഇതേ രീതിയിൽ പ്രതികരിക്കുമോ ?

അതെനിക്കറിയില്ല ,പക്ഷെ എന്റെ സിനിമയോട് അങ്ങനെയാണ് പ്രതികരിക്കുന്നത്.ആളുകൾ സിനിമ കാണണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ കാണാതെയാണ് സിനിമ വിലയിരുത്തുന്നത്. റിലീസ് ചെയ്ത അന്ന് മുതൽ ആളുകൾ കാണാതെ തന്നെ കൊള്ളില്ല എന്നാണ് പറയുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ശേഷം അന്ന് തന്നെ എനിക്കെല്ലാം പറയണമെന്നുണ്ടാരുന്നു. പിന്നെ പ്രസ് ക്ലബ്ബ് അവധിയുമായിരുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാൻ വൈകിയത്. പക്ഷെ റിലീസിന്റെ അന്ന് ഷോ കഴിയും മുൻപ് തന്നെ കൂതറ പടം എന്ന രീതിയിൽ വോയിസ് ക്ലിപ്പ് വന്നു. അതിനു 2 ദിവസം മുൻപ് തന്നെ പാർവതി ഫെമിനിച്ചിയുടെ പടം വരുന്നു ആരും കാണരുതെന്ന് ആഹ്വാനങ്ങളും ഫേസ്ബുക് പേജിലുണ്ടായിരുന്നു.

പാർവതിയും പ്രിത്വിരാജ്ഉം കൂടെ നിന്നില്ല എന്നല്ല പറയുന്നത്. ഇങ്ങനൊരു അവസരത്തിൽ അവരെന്റെ ഒപ്പം വേണമായിരുന്നു. അവരുടെ നിലപാട് കൊണ്ടുള്ള പ്രശ്‌നമാണ് സിനിമയെ ബാധിച്ചിരിക്കുന്നതും. കൂടെ എന്ന ചിത്രത്തിന് പ്രിത്വിരാജ് അങ്ങനെ ഇന്റർവ്യൂ കൊടുത്തിട്ടുണ്ടോ എന്നറിയില്ല , പക്ഷെ എന്നോട് ഇന്നലെ വേണമെങ്കിൽ സെൽഫി വീഡിയോ കൊടുക്കാം എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇനി അതുകൊണ്ട് കാര്യമില്ലല്ലോ. അവരെന്റെ കൂടെ നിൽക്കുകയാണ് വേണ്ടത് ,പറയുന്നത് പോലെയല്ല ചിത്രം എന്ന് പറഞ്ഞു കൊടുക്കുകയാണ് വേണ്ടത് .

>>>ഡബ്ള്യു സി സിയുടെ പ്രധാന അംഗങ്ങളിലൊരാളായ പാർവതിയും ഉൾപ്പെടുന്ന പരാതി ആയതുകൊണ്ടാണോ വനിതാ സംഘടനയും പ്രശനത്തോട് മുഖം തിരിച്ചത് ?

പാർവതിയുടെ കമെന്റ് കൊണ്ടാണ് ഇത്രയും പ്രശനങ്ങളുണ്ടായത്. ഡബ്ള്യു സി സി പക്ഷെ പരാതി സ്വീകരിച്ചില്ല. എങ്കിൽ അവർ നേരത്തെ പറയണം അവർ കുറച്ച് പേർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണ് , മാറ്റ് സ്ത്രീകൾക്ക് അത് ബാധകമല്ലെന്നു. ആരും അവരോട് ചോദിക്കുന്നില്ല. എന്നോടാണ് ചോദിക്കുന്നത്. മോഹൻലാൽ , മമ്മൂട്ടിയൊക്കെ പിന്തുണ തന്നിട്ടും ഡബ്ള്യു സി സി മാത്രം പ്രതികരിക്കുന്നില്ല .

റോഷ്‌നി ദിനകറുമായുള്ള ഫുൾ വീഡിയോ ഇന്റർവ്യൂ ഇവിടെ …>>>

>>>ആദ്യമായാണ് മലയാള സിനിമയിൽ ഒരു ചിത്രത്തിന് അതിലെ അഭിനേതാക്കളുടെ നിലപാടുകൾ കാരണം ഇത്രയധികം നെഗറ്റീവ് പ്രതികരണങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വരുന്നത്. രണ്ടു വര്ഷം സമയമെടുത്ത് 18 കോടി മുടക്കി ചെയ്ത ആദ്യ ചിത്രം ഇങ്ങനെ പ്രതിസന്ധിയിൽ നിൽകുമ്പോൾ എന്താണ് മൈ സ്റ്റോറിയെ സംബന്ധിച്ച് മുന്പോട്ടുള്ള തീരുമാനം ?

>>>ഒരു നടി / നടി അല്ലെങ്കിൽ ഒരു വക്തിക്കെതിരെ മലയാള താരങ്ങളുടെ ആരാധകർ നടത്തുന്ന ഓൺലൈൻ ആക്രമങ്ങൾ ഈ സൂപ്പർ താരങ്ങൾ വിചാരിച്ചാൽ നിർത്താൻ കഴിയില്ലേ ,? തമിഴ്‌നാട്ടിൽ വിജയ് അങ്ങനെ ചെയ്തിട്ടുണ്ടല്ലോ , മര്യാദ കൈവിട്ടാൽ ഫാൻസ്‌ അസ്സോസ്കഷന് പിരിച്ചു വിടും എന്നു തന്നെ വിജയ് പറഞ്ഞിട്ടുണ്ട്

>>>മൈ സ്റ്റോറി എന്ന സിനിമക്കെതിരെ ഉള്ള ഓൺലൈൻ ആക്രമണത്തെ കുറിച്ച് മോഹൻലാലിനോട് പരാതി പെട്ട് എന്ന് കേട്ടല്ലോ , എന്ത് മറുപടിയാണ് കിട്ടിയത് ?

>>>പാർവതിയുടെ കടുത്ത നിലപാടുകൾ മൈ സ്റ്റോറിയെ ബാധിച്ചുവെന്ന് പറയുമ്പോൾ ഒരു അഭിനേതാവിന്റെ നിലപാടുകളാണ് സിനിമയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത് എന്നാണോ ?

>>>മൈ സ്റ്റോറിയുടെ കഥ തിരക്കഥ സംഭാഷണം ആരാണ് , സിനിമയുടെ ടൈറ്റിൽ ക്കാർഡിൽ അത് ഇല്ലലോ ?

>>>കൂടെ സിനിമയുടെ പ്രമോഷണകൾക്കു പ്രിത്വിരാജ്ഉം പാർവതിയും പങ്കെടുക്കമായിരിക്കുമോ ?

കൂടുതൽ വായിക്കാൻ >>>

മലയാള സിനിമ ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്‌മാണ്ഡ ചിത്രം മാമാങ്കം ഒരുങ്ങുന്നു…..

roshni dinaker about cyber attack against my story movie

More in Interviews

Trending