Connect with us

ഫുട്ബാൾ സൂപ്പർ ഹീറോ റൊണാൾഡീഞ്ഞോക്ക് ഒറ്റ കല്യാണം രണ്ടു വധു !

Football

ഫുട്ബാൾ സൂപ്പർ ഹീറോ റൊണാൾഡീഞ്ഞോക്ക് ഒറ്റ കല്യാണം രണ്ടു വധു !

ഫുട്ബാൾ സൂപ്പർ ഹീറോ റൊണാൾഡീഞ്ഞോക്ക് ഒറ്റ കല്യാണം രണ്ടു വധു !

ബ്രസീൽ ഫുട്ബാൾ ഇതിഹാസത്തിന് കല്യാണം.  റൊണാൾഡീനോക്കാണ്  കല്യാണം. ഒറ്റ കല്യാണം അല്ല രണ്ട് വിവാഹം കഴിക്കാൻ തയ്യാറായാണ് റൊണാൾഡീനോ.ഒരേസമയം രണ്ടുപേരെയാണ് റൊണാൾഡീനോ  വിവാഹം കഴിക്കാനൊരുങ്ങുന്നത്.
പ്രിസില്ല കൊയ്ലോ, ബിയാട്രിസ് സൂസ എന്നിവരാണ് റൊണാൾഡീഞ്ഞോയുടെ ഭാവിവധുക്കൾ. പ്രിസില്ലയും റൊണാള്‍ഡീഞ്ഞോയും ദീർഘനാളായി പ്രണയത്തിലാണ്. 2016ലാണ് ബിയാട്രിസുമായി താരം പ്രണയത്തിലാകുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ മൂവരും റിയോ ഡി ജനീറോയിൽ ഒരേവീട്ടിലാണ് താമസം. കഴിഞ്ഞ വർഷമാണ് രണ്ടുപേരുമായുള്ള മോതിര കൈമാറ്റം നടന്നത്.
ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റൊണാൾഡീഞ്ഞോ. രണ്ടുതവണ ഫിഫ ലോകഫുട്ബോളർ പുരസ്കാരവും ഒരു തവണ ബാലൺദ്യോറും നേടിയിട്ടുണ്ട്. ബ്രസീലിനായി 97 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 33 ഗോള്‍ നേടിയിട്ടുണ്ട്. ലോകകപ്പിൽ രണ്ടുതവണ കാനറിപ്പടയെ പ്രതിനിധീകരിച്ചു. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയത് റൊണാൾഡീഞ്ഞോയുടെ മികവിലാണ്.

Continue Reading
You may also like...

More in Football

Trending

Recent

To Top