Hollywood
ടാർസന് വിട; നടൻ നടൻ റോൺ ഇലി അന്തരിച്ചു
ടാർസന് വിട; നടൻ നടൻ റോൺ ഇലി അന്തരിച്ചു
ഒരുകാലത്ത് ടാർസൻ എന്ന ടെലിവിഷൻ സീരീസിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച അമേരിക്കൻ നടൻ റോൺ ഇലി അന്തരിച്ചു. 84 വയസ്സായിരുന്നു. കാലിഫോർണിയയിലെ സാന്റാ ബാർബറയിലെ ലോസ് അലാമസിലെ വീട്ടിൽവെച്ച് സെപ്റ്റംബർ 29-നായിരുന്നു അന്ത്യം സംഭവിച്ചത്.
മരണ വിവരം മകൾ കേർസ്റ്റൻ കസാലെയാണ് പുറം ലോകത്തെ അറിയിച്ചത്. ലോകത്തിന് ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളെയും എനിക്ക് എന്റെ അച്ഛനേയും നഷ്ടപ്പെട്ടു’ എന്നു പറഞ്ഞുകൊണ്ടാണ് കസാലെ കുറിപ്പ് ആരംഭിക്കുന്നത് തന്നെ. തന്റെ അച്ഛന്റെ സ്‌നേഹം മനസിലാക്കിയാൽ ഈ ലോകം കൂടുതൽ തിളക്കമുള്ളതും അർത്ഥവത്തായതുമാകും എന്നും മകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അസുഖബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ട്. 1966 മുതൽ 1968 വരെ സംപ്രേഷണം ചെയ്ത ടാർസൻ സീരീസിൽ ടാർസന്റെ വേഷത്തിലെത്തിയത് റോൺ ആയിരുന്നു. അപകടം നിറഞ്ഞ സീനുകളിൽ ഡ്യൂപ്പില്ലാതെ അഭിനയിച്ച് നിരവധി പരിക്കുകൾ പറ്റിയിട്ടുണ്ട്.
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനെ വന്യമൃഗം ആക്രമിക്കുകയും അസ്ഥികൾ തകരുകയും ചെയ്തു. 2001ൽ അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് എഴുത്തുകാരനായി. രണ്ട് നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ൽ എക്‌സ്‌പെക്റ്റിങ് അമീഷ് എന്ന ചിത്രത്തിൽ വേഷമിട്ടു. ലവ് ബോട്ട്, വണ്ടർ വുമൺ, ഫാന്റസി വുമൺ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.