Connect with us

ഇടവേളയ്ക്ക് ശേഷം റോമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!

Malayalam Breaking News

ഇടവേളയ്ക്ക് ശേഷം റോമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!

ഇടവേളയ്ക്ക് ശേഷം റോമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!

പ്രിഥ്വി രാജ് നായകനായ ചോക്ലേറ്റിലെ നായികയെ ആരും മറക്കാന്‍ ഇടയില്ല. ചോക്ക്‌ലേറ്റ് മാത്രമല്ല നോട്ട്ബുക്ക്, ജൂലൈ 4, മിന്നാമിന്നിക്കൂട്ടം, ട്രാഫിക്.. തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ നടിയാണ് റോമ അസ്രാനി. തമിഴിലും തെലുങ്കിലും ഏതാനും ചിത്രങ്ങളും ഒരുപിടി മലയാളസിനിമകളിലും അഭിനയിച്ച ശേഷം റോമയെ പെട്ടെന്നു കാണാതാവുകയായിരുന്നു.

2017ല്‍ പുറത്തിറങ്ങിയ സത്യ എന്ന സിനിമയ്ക്കു ശേഷം രണ്ടു കൊല്ലമായി സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്ന നടി ഇപ്പോള്‍ തിരിച്ചുവരികയാണ്. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് റോമ അഭിനയിക്കുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫുമാണ് നായികാനായകന്‍മാരായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം തൃശൂരില്‍ പുത്തന്‍പള്ളി, നല്ലങ്കര പരിസരങ്ങളില്‍ പുരോഗമിക്കുകയാണ്.

അക്ഷയ്‌യുടെ സഹോദരിയായ സാറയായാണ് റോമ എത്തുന്നത്. വൈശാഖ് രാജന്‍, ഫഹീം സഫര്‍, വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. ജീവന്‍ലാലിന്റേതാണ് തിരക്കഥ. ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ലീല ഗിരീഷ് കുട്ടപ്പന്‍. ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവരാണ് നിര്‍മാണം. ഉള്ളു പൊള്ളി വെന്ത ഒരു തമാശക്കഥ എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍.

ROMA

More in Malayalam Breaking News

Trending

Recent

To Top