അപൂര്‍വ്വ രോഗം ബാധിച്ച് ആരാധിക ചേര്‍ത്ത് പിടിച്ച് റോബിന്‍ ഒപ്പം ആ സർപ്രൈസും!
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഡോ. റോബിൻ രാധകൃഷ്ണൻ. മറ്റ് താരങ്ങൾക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് റോബിൻ സ്വന്തമാക്കിയത്.എഴുപത് ദിവസങ്ങള്‍ കൊണ്ട് കേരളക്കരയില്‍ വലിയൊരു സ്റ്റാറായി മാറിയ വ്യക്തിയാണ് ഡോ. റോബിന്‍ രാധകൃഷ്ണന്‍. ഷോ യില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നെങ്കിലും പുറത്ത് കാത്ത് നിന്നത് ആയിരക്കണക്കിന് ആരാധകരായിരുന്നു.
ഇപ്പോഴും റോബിന്‍ തരംഗം അവസാനിച്ചിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. ഏറ്റവും പുതിയതായി റോബിനെ ഏറെ സ്‌നേഹിക്കുന്ന ഒരു ആരാധികയെ കാണാന്‍ എത്തിയ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ അഭിമുഖത്തിനിടയിലായിരുന്നു ആരാധികയ്ക്ക് റോബിന്‍ സര്‍പ്രൈസ് നല്‍കിയത്.സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് റോബിന്റെ സ്വദേശം. ഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത് . തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായാണ് റോബിൻ ജോലി ചെയ്യുന്നത്.
അപൂര്‍വ്വ രോഗം ബാധിച്ച് ശ്രദ്ധേയായി മാറിയ താരമാണ് ചിഞ്ചു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് ചിഞ്ചു ശ്രദ്ധിക്കപ്പെട്ടത്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അസുഖം കാരണം വേദനയില്‍ കഴിഞ്ഞിരുന്ന ചിഞ്ചുവിന്റെ മേക്കോവര്‍ വീഡിയോ പുറത്ത് വന്നിരുന്നു. ആളാരാണെന്ന് പോലും മനസിലാത്ത അത്രയം മാറ്റത്തോടെയാണ് ചിഞ്ചുവിന്റെ മേക്കോവര്‍ നടത്തിയത്. ഈ വീഡിയോ വൈറലായതോടെയാണ് ചിഞ്ചുവിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്.
ജന്മനാ വിയര്‍പ്പ് ഗ്രന്ഥി ഇല്ലാത്ത അസുഖമാണ് ചിഞ്ചുവിന്. എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇനിയും അറിയത്തില്ല. ഈ അസുഖം മാറ്റി തരാം എന്ന് പറഞ്ഞ് ചികിത്സ നടക്കുകയാണെന്ന് ചിഞ്ചു പറയുന്നു. പതിനെട്ട് വര്‍ഷത്തോളമായി ഈ വേദനയിലാണ് ഞാന്‍ ജീവിച്ചത്. മറ്റ് പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇതുപോലൊരു സൗന്ദര്യം എനിക്ക് തന്നില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. കിടപ്പ് രോഗികളായ കുഞ്ഞുങ്ങളെ ഒക്കെ വെച്ച് നോക്കിയപ്പോള്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് മനസിലായി.
ചെറുപ്പം മുതലേ അച്ഛനും അമ്മയും അവര്‍ക്കുള്ളതെല്ലാം മാറ്റി വെച്ചിട്ടാണ് എന്നെ നോക്കിയത്. അങ്ങനെ ആ വിഷമം പതിയെ മാറിയെന്ന് ചിഞ്ചു പറയുന്നു. പിന്നെ തിളച്ച വെള്ളത്തില്‍ വീണ് പൊള്ളിയതാണോ എന്നൊക്കെ ചോദ്യങ്ങളുമായി ആളുകള്‍ വരാന്‍ തുടങ്ങി. ചിലര്‍ അവരുടെ കുഞ്ഞുങ്ങളെ എന്റെ അടുത്ത് നിന്ന് മാറ്റി നിര്‍ത്തും. അതൊക്കെ വളരെ വേദന തന്നിരുന്ന കാര്യങ്ങളാണെന്ന് ചിഞ്ചു പറയുന്നു. ഇതിനിടയിലാണ് റോബിനോടുള്ള ആരാധനയെ കുറിച്ച് പറയുന്നത്.ഡോ. റോബിന്റെ വലിയ ആരാധികയായ ചിഞ്ചു അദ്ദേഹത്തിന്റെ ഫോട്ടോ വരച്ചിരുന്നു. അത് സമ്മാനിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ബിഗ് ബോസ് കണ്ടതോടെയാണ് റോബിനോട് ഇഷ്ടം വന്നതെന്നാണ് ചിഞ്ചു പറയുന്നത്. ഏറെ ആഗ്രഹിച്ചത് പോലെ തന്റെ ആരാധിക ചിഞ്ചുവിനെ കാണാന്‍ റോബിന്‍ എത്തിയിരിക്കുകയാണ്. ഒപ്പം പ്രിയതമ ആരതി പൊടിയും ഉണ്ടായിരുന്നു. അഭിമുഖത്തിനിടയിലേക്ക് ഓടി വന്ന റോബിന്‍ ചിഞ്ചുവിനെ കെട്ടിപ്പിടിക്കുകയും സ്‌നേഹാന്വേഷണം പങ്കുവെക്കുകയും ചെയ്തു.
മോനെ കണ്ടതില്‍ ഒത്തിരി സന്തോഷമായെന്നാണ് ചിഞ്ചുവിന്റെ അമ്മ പറയുന്നത്. ശേഷം ചിഞ്ചു വരച്ച ചിത്രം കൈമാറുകയും ചെയ്തു. തൃശൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ആരാധികയെ കാണാന്‍ വേണ്ടി മാത്രമാണ് റോബിന്‍ എത്തിയത്. വീട്ടില്‍ പോയി ചിഞ്ചുവിനെ കാണാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞ റോബിന്‍ പറഞ്ഞു.
സുഖമാണോന്നും നിങ്ങളുടെ കല്യാണം എന്നാണെന്നുമൊക്കെ ചിഞ്ചു തിരിച്ചും ചോദിച്ചിരുന്നു. ആരതിയുടെ സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. അതിന് ശേഷമായിരിക്കും വിവാഹമെന്ന് താരം പറയുന്നു. ഇതിനൊപ്പം ചിഞ്ചുവിന്റെ കൂടെ ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹവും റോബിന്‍ പങ്കുവെച്ചിരുന്നു.