Connect with us

നിന്നെ ഞാൻ എതിരാളിയായിട്ട് കണക്കാക്കിയിട്ട് പോലും ഇല്ല… നിനക്ക് ജീവിക്കണമെങ്കിൽ എന്റെ പേര് വേണം, എനിക്ക് ജീവിക്കാൻ നിന്റെ പേര് വേണ്ട; ഷിയാസിനെതിരെ റോബിൻ

Malayalam

നിന്നെ ഞാൻ എതിരാളിയായിട്ട് കണക്കാക്കിയിട്ട് പോലും ഇല്ല… നിനക്ക് ജീവിക്കണമെങ്കിൽ എന്റെ പേര് വേണം, എനിക്ക് ജീവിക്കാൻ നിന്റെ പേര് വേണ്ട; ഷിയാസിനെതിരെ റോബിൻ

നിന്നെ ഞാൻ എതിരാളിയായിട്ട് കണക്കാക്കിയിട്ട് പോലും ഇല്ല… നിനക്ക് ജീവിക്കണമെങ്കിൽ എന്റെ പേര് വേണം, എനിക്ക് ജീവിക്കാൻ നിന്റെ പേര് വേണ്ട; ഷിയാസിനെതിരെ റോബിൻ

അടുത്ത കാലത്ത് കേരളത്തിൽ വലിയ തരംഗമായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയ റോബിൻ ഷോയിലൂടെയാണ് വലിയ ജനപിന്തുണ നേടിയത്. എഴുപത് ദിവസം ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച് എത്തിയ റോബിന് തിരിച്ചെത്തിയപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 1 താരം ഷിയാസ് കരീമിനെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം റോബിനെതിരെ ഷിയാസ് പരോക്ഷ വിമർശനം ഉയർത്തിയിരുന്നു. ഞനെന്ന അഹങ്കാരം ഉള്ളവർക്ക് ബിഗ് ബോസില്‍ ഒന്നുമാവാന്‍ സാധിക്കില്ലെന്നും അത്തരക്കാർക്ക് പുറത്ത് പിന്തുണക്കാൻ ആളുണ്ടാകുമെങ്കിലും ജീവിതത്തിൽ ഒന്നും നേടാൻ സാധിക്കില്ലെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് റോബിൻ.

റോബിൻ പറഞ്ഞത്

‘ബിഗ് ബോസ് സീസൺ ഒന്ന് മുതൽ കാണുന്നതല്ലേ ഓരോരുത്തർക്കും വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. അങ്ങനെ നല്ല മത്സരാർത്ഥികളെ പിന്തുണയ്ക്കുക. ഫാൻ ഫൈറ്റൊക്കെ സാധാരണമാണ്. കുറച്ചൊക്കെ മസാല ഇല്ലാതെ എന്താണ്.ഈ പറയുന്നവർക്കൊക്കെ സീസൺ 1 ഉണ്ടായപ്പോ ഒരു ആർമ്മിയും സപ്പോർട്ടേസുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തിരിക്കുന്നത് നന്നായിരിക്കും’.

‘ജീവിതത്തിൽ അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോൾ വന്ന വഴി മറക്കാൻ പാടില്ല. പെട്ടെന്ന് ആർമ്മിക്കാരെയൊക്കെ എടുത്ത് കാശ്മീരിൽ പോയി വെടിവെയ്ക്കാൻ പറഞ്ഞാൽ , അതൊന്നും ശരിയല്ലാത്ത കാര്യമാണ് കേട്ടോ ഷിയാസ് കരീമേ. ഷിയാസിനെ ആദ്യ സീസണിൽ പിന്തുണച്ച ആർമ്മിയിൽ ഉണ്ടായിരുന്ന ഒരു ആളായിരുന്നു ഞാൻ’

‘നിനക്ക് ഇനി ഒരുപാട് ദൂരം പോകേണ്ടതാണ്.നോക്കിം കണ്ടുമൊക്കെ നിന്ന് കഴിഞ്ഞാൽ ജീവിതത്തിൽ ഒരുപാട് ദൂരമെത്തും. എന്റെ അടുത്ത് ചൊറിയാൻ വരേണ്ട കാര്യമില്ല, നിന്നെ ഞാൻ എതിരാളിയായിട്ട് കണക്കാക്കിയിട്ട് പോലും ഇല്ല. നിനക്ക് ജീവിക്കണമെങ്കിൽ എന്റെ പേര് വേണം. എനിക്ക് ജീവിക്കാൻ നിന്റെ പേര് വേണ്ട’.

‘നിന്റെ ജീവിതത്തിൽ അനാവശ്യമായി ഞാൻ വന്നിട്ടില്ല. അത് മനസിൽ വെച്ചിരുന്നാൽ നല്ലതാണ്.നിനക്കൊന്നും വില തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നെ പറയുന്നത് പ്രശ്നമില്ല. പക്ഷേ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ പറയേണ്ട കാര്യമില്ല. ഞാൻ നിന്റെ വീട്ടിൽ കയറി ആവശ്യമില്ലാത്തതൊന്നും പറയാൻ നിന്നിട്ടില്ല. വെറുതെ ഓരോന്ന് വാങ്ങിച്ച് കൂട്ടരുത്’.

‘നീ നിന്റെ വഴിക്ക് പോയിക്കോ, ഞാൻ നിന്റെ വഴിയിലേ വരുന്നില്ല. പിന്നെ കാശ്മീരിൽ പോയി വെടിവെയ്ക്കാൻ പറഞ്ഞതിന് നീ മാപ്പ് പറയണം. നീ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് നിന്നെ ആർക്കും അറിയത്തില്ലായിരുന്നു. നീ ഒരു കിഴങ്ങനാണെന്ന് മനസിലാക്കിയിട്ടാണെഡോ ഞാൻ വോട്ട് ചെയ്തത്. പോയി തരത്തിൽ പോയി കളിക്കെടാ’

‘പൊക്കവും തടിയും ഉണ്ടായിട്ടൊന്നും കാര്യമില്ല. നോക്കിയും കണ്ടുമൊക്കെ ജീവിക്ക്. നീ നല്ലൊരു വ്യക്തിയാണ്. നിനക്ക് ഒരുപാട് കഴിവും കാര്യങ്ങളുമൊക്കെയുണ്ട്. നീ പക്ഷേ നിന്റെ കാര്യം നോക്കി പോ, നീ എന്തിനാണ് എന്റെ കാര്യം നോക്കി വരുന്നത്. നിന്റെ ഒരു കാര്യത്തിലും ഞാൻ തലയിട്ടിട്ടില്ല. നിനക്ക് ജീവിക്കാൻ എന്റെ പേര് പറഞ്ഞാലേ പറ്റുള്ളൂ, നിനക്ക് നാണമുണ്ടോ? ഉളുപ്പുണ്ടോ?’

‘ഇനി ഞാൻ ഇങ്ങനെ പറഞ്ഞ് അങ്ങനെ പറഞ്ഞുവെന്ന് ആരും പറയണ്ട. ഞാൻ ഇങ്ങനെ തന്നെയാണ്. ഇങ്ങോട്ട് വന്ന ഷിയാസിനെ ഞാൻ വെറുതെ വിടില്ല. നിന്നെ വെച്ച് കുറുച്ച് റീച്ചുണ്ടാക്കും ഞാൻ. വയ്യാണ്ട് ആശുപത്രിയിൽ കിടന്ന ഞാനാണ്. നിനകൊക്കെ നാട്ടുകാരുടെ തെറി കേൾക്കേണ്ട വല്ല ആവശ്യവുമുണ്ടോ? നീ കൂടിപ്പോയാൽ എന്താ ചെയ്യാ? എന്നെ ജയിലിലിടുമോ? എന്നാ അത്രയും വലിയ ആളായിട്ട് നീ വാ. മൈക്കുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാൻ പാടില്ല’.

‘ബിഗ് ബോസ് വണ്ണിലെ ഷേർഖാനൊക്കെ ആയിരിക്കും നീ. ഷേർഖാൻ സ്വന്തം ജീവിതം നോക്കി മുന്നോട്ട് പോയിക്കോ. എന്റെ കാര്യത്തിൽ ദയവ് ചെയ്ത് തലയിടാൻ വരരുത്. ഫിറ്റായിരുന്നിട്ട് കാര്യമില്ല, ആണുങ്ങളെ പോലെ എന്ത് വന്നാലും ഫേസ് ചെയ്യാനുള്ള ചങ്കൂറ്റം വേണം. എനിക്ക് പറയുന്നതല്ല, ചെയ്താണ് ശീലം. നിന്നെയൊക്കെ തല്ലി ജയിലിൽ പോയിട്ട് കാര്യമില്ല. ഷിയാസ് കരീമെ നീ അടുത്ത ഡാവും കൊണ്ട് വന്നാ നേരിട്ട് വരും ഞാൻ’.

More in Malayalam

Trending

Recent

To Top