Connect with us

എല്ലാവരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോവാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും;റോബിൻ

Movies

എല്ലാവരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോവാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും;റോബിൻ

എല്ലാവരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോവാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും;റോബിൻ

മലയാളം ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത അത്രയും ഫാന്‍ ബേസ് ആണ് താരത്തിന് ലഭിച്ചത്.
റോബിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്ന യൂട്യൂബ് ബ്ലോഗറായിരുന്നു ആരവ്. നേരത്തെ റോബിന്റെ ശക്തനായ വക്താവ് കൂടിയായിരുന്നു ഈ വ്ലോഗർ എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റ് പല വിമർശകരേക്കാള്‍ ഇതിന് വലിയ പ്രധാന്യം ഓണ്‍ലൈന്‍ ലോകത്ത് ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് റോബിന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ആരവിന്റെ ലൈവൊന്നും കാണുന്നയാളല്ല ഞാനെന്നും അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്ന സംഭവങ്ങള്‍ അറിയില്ലെന്നുമാണ് റോബിന്‍ പ്രതികരിക്കുന്നത്. സീ മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബിന്റെ വാക്കുകളിലേക്ക്.

ആരവിന്റെ ലൈവൊന്നും കാണുന്നയാളല്ല ഞാന്‍, അദ്ദേഹം പറയുന്നത് എന്താണെന്നോ എനിക്ക് അറിയില്ല. ഞാന്‍ ഫേക്ക് ആണെന്ന് കുറച്ച് പേർ പറയുന്നുണ്ടെങ്കില്‍ എനിക്ക് അതില്‍ പ്രശനങ്ങളൊന്നുമില്ല. എല്ലാവരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോവാന്‍ സാധിക്കില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ചെയ്യത്തുള്ളു. ഒരോ സമയത്ത് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. അതാണ് പച്ചയായ മനുഷ്യന്‍. അവിടെയാണ് നമ്മള്‍ ഫേക്ക് അല്ലാതായി മാറുന്നത്.

കുറേ ആളുകള്‍ വന്ന് റോബിന്‍ ഫേക്ക് ആണ്, ഫേക്ക് ആണ് എന്ന് പറയുന്നുണ്ടെങ്കില്‍ അവർ അങ്ങനെ വെച്ചോട്ടെ. ഒരു 70 ശതമാനം ആളുകളെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുവെന്ന് വെക്കാം. ബാക്കിയുള്ള ഒരു 30 ശതമാനം പേർ വെറുക്കുന്നുവെന്നും വെക്കാം. അതില്‍ എന്നെ ഇഷ്ടപ്പെടുന്ന 70 ശതമാനം പേരില്‍ ഫോക്കസ് ചെയ്താല്‍ പോരെ. പിന്നെന്തിനീ ബാക്കിയുള്ള 30 ശതമാനത്തില്‍ നമ്മള്‍ ഫോക്കസ് ചെയ്യണം.

2023 പാതിയൊക്കെയാവുമ്പോള്‍ നമ്മള്‍ ഇതുപോലെ ഒരു അഭിമുഖം കൂടെ ലൈവ് ചെയ്യും. അന്ന് ചിലപ്പോള്‍ ഈ ഒരു പൊട്ടാസ് ഒന്നുമായിരിക്കില്ല, വലിയ അമിട്ടിനെക്കുറിച്ചോ ആറ്റം ബോംബിനെക്കുറിച്ചോ ആയിരിക്കും അന്ന് സംസാരിക്കാന്‍ പോവുന്നത്. അത് കുറച്ചുകൂടെ രസകരമായിരിക്കും. അപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാം. ഒന്നാമതായി കഴിഞ്ഞു പോയ വിഷയങ്ങളിലേക്ക് വീണ്ടും പോവാനില്ല.ജീവിതത്തില്‍ എന്തെങ്കിലും കാര്യം ചെയ്തുപോയെന്ന കുറ്റം ബോധം എനിക്കില്ല. ഞാന്‍ പെർഫെക്ട് ആയിട്ടുള്ള ഒരു മനുഷ്യന്‍ ആയിരുന്നെങ്കില്‍ കുറ്റബോധമുള്ള നിമിഷങ്ങള്‍ ഉണ്ടായേനെ. ഞാനൊരു സത്യസന്ധനാണ്, നല്ലവനാണ്, വലിയവനാണ് എന്നൊക്കെ പറഞ്ഞാണ് ഞാന്‍ ജീവിക്കുന്നതെങ്കില്‍ ചെറിയൊരു തെറ്റ് വന്നാല്‍ പോലും എനിക്ക് കുറ്റബോധം ഉണ്ടാവും. ഞാന്‍ നല്ലവനല്ലെന്നാണ് എനിക്ക് പറയാനുള്ളത്.എന്നെ വില്ലനായിട്ടാണ് കാണുന്നതെങ്കില്‍ അങ്ങനെ തന്നെ വെച്ചോ. ഇഷ്ടപ്പെടുന്നവർ അങ്ങനേയും കാണട്ടെ. ഒരാളെ എങ്ങനെ കാണണം എന്നുള്ളത് അയാളുടെ കാഴ്ചപ്പാടാണ്. അതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. മറ്റുള്ളവർ അവരുടെ രീതിയില്‍ കാര്യങ്ങള്‍ എടുക്കാം.

എനിക്ക് ഞാനായി മാത്രമേ നില്‍ക്കാന്‍ സാധിക്കുകയുള്ളു. ഈ ഒരു സംഭവം ഞാന്‍ ഒരാള്‍ക്ക് വേണ്ടിയും മാറ്റില്ല.ചിലരുടെ പ്രത്യേക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതാണ്. അച്ഛന്‍ വന്ന് എന്റെ നല്ലതിന് വേണ്ടി ചില കാര്യങ്ങള്‍ പറഞ്ഞാലും എനിക്കത് അപ്പോള്‍ ചെയ്യണ്ടായെന്ന് തോന്നി കഴിഞ്ഞാല്‍ എനിക്കത് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയും. വേറെ ഒന്നും കൊണ്ടല്ല. ഇത് എന്റെ ജീവിതമാണ്. ഈ ലൈഫില്‍ വേറെ ആരെങ്കിലും പറയുന്ന തരത്തില്‍ ജീവിക്കാന്‍ എനിക്ക് സാധിക്കില്ല.പക്ഷെ ചിലപ്പോള്‍ എന്തെങ്കിലും കാര്യം ചെയ്യുന്നതിന് മുമ്പ് ആരതിയോട് ഇതിങ്ങനെ ചെയ്യട്ടെയന്ന് ചോദിക്കം.

അപ്പോള്‍ പുള്ളിക്കാരി തന്നെ പറയും, ചേട്ടാ ഇതുപോലെയുള്ള പ്രശ്നങ്ങള്‍ വരാനുണ്ടെന്ന്. എന്നിട്ടും പക്ഷെ ഞാന്‍ എടുത്ത് ചാടി ചെയ്യും. ചിലത് അബദ്ധമാവും, മറ്റ് ചിലത് നല്ലതിലേക്ക് വരും. എനിക്ക് ആരേയും തൃപ്തിപ്പെടുത്തി ജീവിക്കാനാവില്ല.ഞാന്‍ അറിയപ്പെടുന്ന ആളായത് കൊണ്ടാണല്ലോ ഇതെല്ലാം. എന്തൊക്കെ കാര്യങ്ങളാണ് കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. ആയിരം നല്ല കാര്യമുണ്ടെങ്കിലും ആരും നോക്കത്തില്ല. എന്നാല്‍ നേരെ മറിച്ച് പത്ത് നെഗറ്റീവ് കാര്യമുണ്ടെങ്കില്‍ അടുത്ത ഒരു പത്ത് മാസത്തേക്കുള്ള വിവാദമാണ്. കണ്ടന്റുകള്‍ തയ്യാറായി കഴിഞ്ഞു. സീരിയസായി പറയുകയാണെങ്കില്‍ ഇതിങ്ങനെ പോയിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More in Movies

Trending

Recent

To Top