Connect with us

എല്ലാം സത്യമാകുന്നു… മോഹൻലാലിനടുത്തേക്ക് റോബിനും ആരതിയും ഒരുമിച്ചെത്തി, ആ സൂചന പുറത്ത്

Malayalam

എല്ലാം സത്യമാകുന്നു… മോഹൻലാലിനടുത്തേക്ക് റോബിനും ആരതിയും ഒരുമിച്ചെത്തി, ആ സൂചന പുറത്ത്

എല്ലാം സത്യമാകുന്നു… മോഹൻലാലിനടുത്തേക്ക് റോബിനും ആരതിയും ഒരുമിച്ചെത്തി, ആ സൂചന പുറത്ത്

ബിഗ് ബോസ് കഴിഞ്ഞെങ്കിലും റോബിനും റോബിനെ ചുറ്റിപ്പറ്റിയുള്ള വർത്തകളാണ് സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞ് നിൽക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും റോബിൻ രാധാകൃഷ്ണൻ തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ഷോയിൽ നിന്നും പുറത്ത് വന്നശേഷം ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും സിനിമാ ചർച്ചകളുമായി തിരക്കിലാണ് റോബിൻ.

ബിഗ് ബോസിൽ നിന്നും വന്ന ശേഷം റോബിന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് സംരംഭകയും നടിയുമായി ആരതി പൊടി. ഇരുവരും ഒരുമിച്ചാണ് റീൽസുകൾ ചെയ്യുന്നതും വീഡിയോകൾ എടുക്കുന്നതുമെല്ലാം. ഇരുവരുടേയും സൗഹൃദം റോബിൻ ആരാധകർ നന്നായി സെലിബ്രേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നടൻ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിക്കാൻ പോയ റോബിന്റേയും ആരതിയുടേയും ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസിന് ശേഷം മോഹൻലാലിനെ അദ്ദേഹത്തിന്റെ വീട്ടിൽ‌ പോയി കാണാൻ സാധിച്ച സന്തോഷത്തിലാണ് റോബിൻ. നേരത്തെ ബിസിനസുകാരനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ സമീർ ഹംസയേയും ആരതിയും റോബിനും ഒന്നിച്ച് പോയി സന്ദർശിച്ചിരുന്നു.

ഇരുവരുടേയും പുതിയ ഫോട്ടോ വൈറലായതോടെ ‘എൻഗേജ്മെന്റ് ക്ഷണിക്കാൻ’ പോയതാണോയെന്നാണ് റോബിൻ ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്.

ആ ഒരു വേളയിലായിരുന്നു ആരതി പൊടി കടന്നുവരുന്നത്. പല പരിപാടികൾക്കും റോബിനും ആരതി പൊടിയും ഒരുമിച്ച് പങ്കെടുത്തു. ഇതോടെ ഇവരുടെ പേരിൽ ഗോസിപ്പുകൾ വന്നിരുന്നു . ഇവർ പ്രണയത്തിലാണെന്ന കഥ പടർന്നു. കഴിഞ്ഞ ദിവസം ആരതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആ ഗോസിപ്പുകൾ സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു. ഒരു ബോർഡിൽ റോബിൻ ലവ് ആരതി പൊടി എന്ന വീഡിയോയാണ് ആരതി പങ്കുവെച്ചത്. റോബിൻ ആരതിയുമായും പ്രണയത്തിലാണ് എന്നത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നാണ് ചിലർ പറയുന്നത്

നേരത്തെ ഒരു ചുമരില്‍ തന്റെയും ആരതിയുടെയും പേര് ഒരുമിച്ച് എഴുതുന്ന വീഡിയോ റോബിന്‍ തന്നെ പങ്കുവച്ചിരുന്നു. ആരതിയ്ക്ക് ഒപ്പമുള്ള എല്ലാ നിമിഷങ്ങളും ഫോട്ടോ ആക്കിയും വീഡിയോ ആക്കിയും റോബിന്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പ്രണയത്തിലാണെന്ന വാര്‍ത്തയോട് രണ്ട് പേരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരു അഭിമുഖം എടുത്തതിലൂടെ തുടങ്ങിയ ബന്ധമാണ് റോബിന്റെയും ആരതിയുടെയും. കട്ടന്‍ വിത്ത് ഇമ്മട്ടി എന്ന ഷോയില്‍ റോബിനെ ഇന്റര്‍വ്യു ചെയ്യാനെത്തിയ ആരതിയുടെ നോട്ടം വൈറലായി. ആ സമയത്ത് തന്നെയാണ് റോബിനും ദില്‍ഷയും ബ്രേക്കപ്പ് ആവുന്നത്. ദില്‍ഷയോടുള്ള പ്രതികാരമോ, ആരതിയോടുള്ള പ്രണയമോ എന്ന് അറിയില്ല, പിന്നീട് ആരതിയ്‌ക്കൊപ്പമുള്ള വീഡിയോകളുമായി റോബിന്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു.

More in Malayalam

Trending

Recent

To Top