Connect with us

അവനിനി എവിടെയും ജോലി ചെയ്യാൻ പോവുന്നില്ല… ഇത്രയും നാളായിട്ടെന്താണ് പണിക്ക് പോവാത്തത്. ഏതെങ്കിലും ഡോക്ടർ ഈ പരിപാടിക്ക് വരുമോ? റോബിനെ വിമർശിച്ച് ചെകുത്താൻ

Malayalam

അവനിനി എവിടെയും ജോലി ചെയ്യാൻ പോവുന്നില്ല… ഇത്രയും നാളായിട്ടെന്താണ് പണിക്ക് പോവാത്തത്. ഏതെങ്കിലും ഡോക്ടർ ഈ പരിപാടിക്ക് വരുമോ? റോബിനെ വിമർശിച്ച് ചെകുത്താൻ

അവനിനി എവിടെയും ജോലി ചെയ്യാൻ പോവുന്നില്ല… ഇത്രയും നാളായിട്ടെന്താണ് പണിക്ക് പോവാത്തത്. ഏതെങ്കിലും ഡോക്ടർ ഈ പരിപാടിക്ക് വരുമോ? റോബിനെ വിമർശിച്ച് ചെകുത്താൻ

ബിഗ് ബോസ്സ് താരം റോബിൻ രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ആഴ്ചകളായി വ്യാപക വിമർശനങ്ങളാണ് റോബിന് നേരെ വരുന്നത്. റോബിന്റെ മുൻ സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് റോബിന് നേരെ അഴിച്ചുവിട്ടത്

ഇപ്പോഴിതാ റോബിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സാന്നിധ്യമായി ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. ഒരു അഭിമുഖത്തിലാണ് പ്രതികരണം.

ഡോക്ടർ ടാ​ഗിട്ട പൊട്ടനെന്നാണ് റോബിനെ ചെകുത്താൻ വിശേഷിപ്പിക്കുന്നത്. അവനിനി എവിടെയും ജോലി ചെയ്യാൻ പോവുന്നില്ല. ഇത്രയും നാളായിട്ടെന്താണ് പണിക്ക് പോവാത്തത്. ഏതെങ്കിലും ഡോക്ടർ ഈ പരിപാടിക്ക് വരുമോ. കൊള്ളാവുന്ന ജോലിയാണ് മെഡിക്കൽ പ്രൊഫഷൻ. ഡോക്ടർ റോബിനെ ഷോ കഴിഞ്ഞ് വന്ന് ഉദ്ഘാടനത്തിനൊക്കെ വന്ന് അലറിയപ്പോഴാണ് മനസ്സിലായത്. അലററിലും എക്സ്പ്രഷനിലും എന്തോ കുഴപ്പം തോന്നിയെന്നും ചെകുത്താൻ പറയുന്നു.

അടുത്ത സീസൺ വന്നാലും റോബിൻ വാർത്തകളിൽ തന്നെ തുടരാനാണ് സാധ്യതയെന്നും ചെകുത്താൻ പറയുന്നു. ഇവിനിച്ചിരി പാടാണ്. ബി​ഗ് ബോസ് താരമല്ല ശരിക്കും. ബി​ഗ് ബോസ് കാണാത്ത ഒത്തിരി പേരുണ്ട്. അവർക്കും ഇന്ന് റോബിനെ അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവൻ കല്യാണം കഴിച്ച് വീട്ടിൽ പെണ്ണുണ്ടാക്കിയ ഇഡ്ഡലി ശരിയായില്ലെന്ന് തോന്നിയാൽ അടുത്ത ഉദ്ഘാടനത്തിന് വന്നിട്ട് പറയും എടീ നീയുണ്ടാക്കിയ ഇഡ്ഡലിയുണ്ടല്ലോ എന്ന് പറഞ്ഞ് അലറും, അജു അലക്സ് ചിരിച്ച് കൊണ്ട് പറഞ്ഞു. ബി​ഗ് ബോസിൽ നിന്ന് വിളിച്ചിരുന്നു. അവസാന റൗണ്ടിൽ എന്നെ എടുക്കേണ്ടെന്ന് അവർ തീരുമാനിച്ചു. ബി​ഗ് ബോസ് സീസൺ രണ്ടാം സീസണിലേക്കാണ് വിളിച്ചത്. കിട്ടാത്തതിൽ വിഷമം തോന്നിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ വ്യാപക ഡീ ​ഗ്രേഡിം​ഗ് നടക്കുന്നുണ്ടെന്ന് റോബിൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന പല കമന്റുകളും പെയ്ഡാണ്. അനാവശ്യമായി തന്റെ സ്വകീര്യ ജീവിതത്തിലേക്ക് കടന്ന് വരരുതെന്നും റോബിൻ മുന്നറിയിപ്പ് നൽകി. അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സംരഭകയായ ആരതി പൊടിയാണ് റോബിന്റെ ജീവിത പങ്കാളിയാവാൻ പോവുന്നത്. വിവാഹ നിശ്ചയ ദിവസം റോബിൻ അലറിയതും ട്രോളായി മാറിയിരുന്നു. അന്നും ഇന്നും നിരവധി പേർ റോബിന് പിന്തുണയായും ഉണ്ട്. റോബിനെ തങ്ങൾ കൈവിടില്ലെന്നാണ് ആരാധകർ പറയുന്നത്.

More in Malayalam

Trending

Recent

To Top