Actor
ഐശ്വര്യയും റിഷിയും തെറ്റിപ്പിരിഞ്ഞു! ഇനി ബന്ധം മുന്നോട്ട് പോകില്ല.. വെറും നാലുമാസം, എല്ലാം തുറന്നടിച്ച് നടൻ, പൊട്ടിക്കരഞ്ഞ് നടി
ഐശ്വര്യയും റിഷിയും തെറ്റിപ്പിരിഞ്ഞു! ഇനി ബന്ധം മുന്നോട്ട് പോകില്ല.. വെറും നാലുമാസം, എല്ലാം തുറന്നടിച്ച് നടൻ, പൊട്ടിക്കരഞ്ഞ് നടി
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ എത്തി മലയാളികളെ കയ്യിലെടുത്ത താരമാണ് റിഷി. പിന്നാലെ ബിഗ് ബോസിലൂടെയും റിഷിയ്ക്ക് ആരാധകർ കൂടി. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.
ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഐശ്വര്യ ഉണ്ണിയെ റിഷി വിവാഹം ചെയ്തത്. ഇപ്പോള്‍ ആ പ്രണയം എങ്ങനെ സംഭവിച്ചുവെന്നും തങ്ങളുടെ പ്രണയത്തിനിടെ ഇരുവർക്കും ഇടയിലുണ്ടായ പ്രശനങ്ങൾ കുറിച്ചും സംസാരിക്കുകയാണ് റിഷിയും ഐശ്വര്യയും.
ഇരുവരുടെയും യൂട്യൂബ് ചാനൽ വഴിയാണ് വിശേഷങ്ങൾ പങ്കുവെച്ചത്. തങ്ങളുടെ പ്രണയത്തിനിടയിലും ബ്രേക്കപ്പ് സംഭവിച്ചിട്ടുണ്ടെന്നും പക്ഷെ വേർപിരിയാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പാച്ച് അപ്പ് ആയതാണെന്നും റിഷിയും ഐശ്വര്യയും പറഞ്ഞു.
ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു ആൽബത്തിൽ അഭിനയിക്കാനായി ഒരു പെൺകുട്ടിയെ നോക്കിയിരുന്നു. തുടർന്ന് തന്റെ ഫ്രണ്ട് ഇൻസ്റ്റഗ്രാമിൽ നിന്നും തപ്പിയെടുത്തതാണ് ഐശ്വര്യയെ. എന്നാൽ അന്ന് അവളുടെ ചില ഫോട്ടോകളിൽ സാമന്തയുടെ ലുക്കുണ്ടായിരുന്നെന്നും സാമന്ത ഫാൻ ആയ തനിക്ക് അങ്ങനെ ഇവളോട് ഇഷ്ടം തോന്നിയെന്നും റിഷി പറഞ്ഞു.
അങ്ങനെ സൗഹൃദവും പ്രണയവുമൊക്കെ ഉണ്ടായി. മൂന്നാല് മാസം നല്ല രീതിയില്‍ തങ്ങളുടെ പ്രണയം മുന്നോട്ട് പോയി. എന്നാൽ പിന്നീട് ചില പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ വന്ന് തുടങ്ങിയെന്നും എന്നും വഴക്കും പരസ്പരം മനസിലാക്കാന്‍ പറ്റുന്നില്ലെന്ന അവസ്ഥ വന്നെന്നും താരം പറഞ്ഞു. ഇതോടെ ബ്രേക്കപ്പാകാമെന്ന് തീരുമാനിച്ചുവെന്നും ഐശ്വര്യയാണ് ബ്രേക്കപ് ആകാം എന്ന് ആദ്യം പറഞ്ഞതെന്നും റിഷി പറഞ്ഞു.
പിന്നാലെ ഒന്നര മാസത്തോളം പിരിഞ്ഞിരുന്നു. എന്നാൽ മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതോടെ ഒന്നര മാസത്തിന് ശേഷം വീണ്ടും ഐശ്വര്യയെ വന്നു കണ്ടെന്നും നമുക്കൊന്ന് കൂടെ നോക്കാം ഒരു മാസം കൂടെ നോക്കിയിട്ട് പറ്റിയില്ലെങ്കില്‍ വേണ്ടെന്ന് വെയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ഋഷി പേരാണ്. തുടർന്ന് അന്ന് അത് പാച്ചപ്പായി. സത്യത്തില്‍ ആ ബ്രേക്കപ്പിന് ശേഷം ഞങ്ങള്‍ കൂടുതല്‍ അടുത്തു. പിന്നീട് പിരിഞ്ഞിട്ടില്ലെന്നും ആ പ്രണയം ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.