Malayalam
ഐശ്വര്യയുടെ അച്ഛൻ വലിയ സായ് ബാവ ഫാനാണ്, അവർക്ക് മുടിയുള്ളത് വിഷയമല്ല, അവർക്കെന്റെ മുടി ഇഷ്ടമാണ്; റിഷി
ഐശ്വര്യയുടെ അച്ഛൻ വലിയ സായ് ബാവ ഫാനാണ്, അവർക്ക് മുടിയുള്ളത് വിഷയമല്ല, അവർക്കെന്റെ മുടി ഇഷ്ടമാണ്; റിഷി
പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടനും ഡാൻസറുമായി റിഷി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ റിഷി വിവാഹിതനായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെയാണ് ഐശ്വര്യയെ താലി ചാർത്തിയത്. ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ റിഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ വൈറലായെങ്കിലും റിഷിയുടെ മുടിയ്ക്ക് വിമർശനങ്ങൾ കേട്ടിരുന്നു. വിവാഹ ദിവസമെങ്കിലും മുടി വെട്ടിയൊതുക്കി വൃത്തിയായി വരാമായിരുന്നല്ലോയെന്നാണ് ചിലർ പറഞ്ഞത്. താലികെട്ട് സമയത്ത് വെപ്രാളം കാണിച്ചുവെന്നും കുട്ടിക്കളി മാറിയിട്ടില്ലെന്നുമെല്ലാം വലിയ തരത്തിലുള്ള വിമർശനങ്ങൾ കേട്ടിരുന്നു.
ഇപ്പോഴിതാ വിവാഹശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റിഷി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അഭിമുഖത്തിൽ തങ്ങളുടെ പ്രണയം ആരംഭിച്ചതെങ്ങനെയെന്നും പെട്ടന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ വളരെ അഭിമാനം തോന്നുന്നുവെന്നാണ് റിഷി സംസാരിച്ച് തുടങ്ങിയത്.
കെട്ട് കഴിഞ്ഞപ്പോഴും കെട്ടുന്നതിന് മുമ്പും ഒരേ ഫീലിങ്സ് തന്നെയാണ് മാറ്റങ്ങളില്ല. കാരണം ഞങ്ങളുടേത് ആറ് വർഷത്തെ പ്രണയമാണ്. കല്യാണം കഴിഞ്ഞതുപോലെ പോലും തോന്നുന്നില്ല. കാരണം ഞങ്ങൾക്കിടയിലെ ഫ്രണ്ട്ഷിപ്പ് ബോണ്ട് അങ്ങനെയാണ്. പെട്ടന്ന് വിവാഹം കഴിച്ചത് ഐശ്വര്യയുടെ അച്ഛന് വയ്യാത്തതുകൊണ്ടാണ്. അദ്ദേഹം കിടപ്പുരോഗിയാണ്.
ബിഗ് ബോസിലായിരുന്നപ്പോൾ തോന്നിയില്ല ഇത്രയും വേഗം വിവാഹിതനാകുമെന്ന്. വാവേയെന്ന് ഐശ്വര്യയെ വിളിക്കാൻ എനിക്ക് ഇഷ്ടമാണ്. വേറെയും ഓമനപ്പേരുകൾ അവളെ വിളിക്കാറുണ്ട്. ഐശ്വര്യയുടെ അച്ഛൻ വലിയ സായ് ബാവ ഫാനാണ്. അവർക്ക് മുടിയുള്ളത് വിഷയമല്ല. ഇഷ്ടമാണ് എന്റെ മുടി അവർക്ക്.
ആദ്യമായി ഐശ്വര്യയെ ഞാൻ കണ്ടത് എന്റെ ആൽബത്തിന്റെ ഓഡീഷൻ സമയത്താണ്. ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പിന്നാലെ ഓഡീഷന് വിളിക്കുകയായിരുന്നു. ആദ്യം സൗഹൃദമായിരുന്നു. പിന്നീടാണ് പ്രണയമായത്. കഴിഞ്ഞ വർഷമാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയത്. ഐശ്വര്യയെ ചുരിദാർ ധരിച്ച് പൊട്ടൊക്കെ വെച്ച് കാണാനാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നും റിഷി പറഞ്ഞു.
ഞങ്ങൾ ഫ്രണ്ട്സാണെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്. കാരണം ഇന്റിമേറ്റ് ഫോട്ടോസ് ഒന്നും തന്നെ ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ല. ആറ് വർഷത്തെ പ്രണയം കൊണ്ട് ഞങ്ങൾക്ക് പരസ്പരം ഒരുപാട് മനസിലാക്കാൻ പറ്റി. ആദ്യത്തെ അണ്ടർസ്റ്റാന്റിങ് അല്ല ഇപ്പോൾ ഞങ്ങൾക്കിടയിലുള്ളത്. തുടക്കത്തിൽ ഈ ബന്ധം ശരിയാകുമോയെന്ന തോന്നലുണ്ടായിരുന്നു. കാരണം ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത ചിന്താഗതിയും ഇഷ്ടങ്ങളുമുള്ളവരാണ്.
ഞാൻ റിഷിയുടെ മുടിയുടേയും ഡാൻസിന്റേയുമെല്ലാം ഫാനാണ്. റിഷിയെ ആദ്യം കണ്ടപ്പോൾ തന്നെ എന്നോട് അവന് ഒരു ഇത്തിരി ശൃംഗാരം കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഓഡീഷന് കണ്ടപ്പോൾ ഇവൻ ശരിയല്ലല്ലോ… എന്നൊക്കെ തോന്നിയിരുന്നു. ബിഗ് ബോസിലേക്ക് പോയപ്പോൾ ഞാൻ റിഷിയെ ഉപദേശിച്ചാണ് വിട്ടത്. ഫ്രണ്ട്ഷിപ്പ് മാത്രമെ പാടുള്ളുവെന്ന്. പിന്നെ പ്രണയം ഷോയ്ക്ക് വേണ്ടി അഭിനയിക്കാൻ റിഷിക്ക് കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞു.
റിഷിയുടെ ഭാര്യ ഐശ്വര്യ ഡോക്ടറാണ്. ഒപ്പം അഭിനയത്തിലും നൃത്തത്തിലുമെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചില സിനിമകളിലും സീരിയലുകളിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. പൂഴിക്കടകൻ, സർവകലാശാല, അലമാര തുടങ്ങിയവയാണ് ഐശ്വര്യ അഭിനയിച്ച സിനിമകൾ. കുറച്ച് ദിവസം മുമ്പാണ് ഭാര്യ ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ റിഷി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ട്രെഷർ ഹണ്ട് പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസൽ.