Connect with us

കാന്താര – നായിക സപ്തമിയുടെ പ്രതിഫലം എത്ര കോടി ? മറ്റു താരങ്ങളുടെ പ്രതിഫലം അറിയാം!

Movies

കാന്താര – നായിക സപ്തമിയുടെ പ്രതിഫലം എത്ര കോടി ? മറ്റു താരങ്ങളുടെ പ്രതിഫലം അറിയാം!

കാന്താര – നായിക സപ്തമിയുടെ പ്രതിഫലം എത്ര കോടി ? മറ്റു താരങ്ങളുടെ പ്രതിഫലം അറിയാം!

വെറും 16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമയായിരുന്നു കാന്താര. ഇപ്പോൾ ഇതുവരെ ഈ ചിത്രം 250 കോടിയിലധികം രൂപ വാരിക്കൂട്ടിയിട്ടുണ്ട്.കന്നഡ ആക്ഷൻ ത്രില്ലർ കാന്താര, ആർആർആർ, കെജിഎഫ്: ചാപ്റ്റർ 2 എന്നിവ ഉൾപ്പടെ 2022-ൽ റിലീസ് ചെയ്ത മറ്റ് ചില സിനിമകളും ബോക്‌സ് ഓഫീസ് ഹിറ്റായി തുടരുകയാണ് . ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ആയ ഈ ചിത്രം ഇക്കണോമിക് ടൈംസിൻറെ കണക്കനുസരിച്ചു ഇതിനകം 43 കോടി രൂപ (ഹിന്ദി പതിപ്പ് കളക്ഷൻ) നേടിയിട്ടുണ്ട്, കൂടാതെ ബോളിവുഡ് വമ്പൻ ഹിറ്റ് ചിത്രങ്ങളായ നന്ദി ഗോഡ് ,റാം സേതു എന്നിവയെക്കാളും കുടുതലാണത് . ചിത്രത്തിന്റെ ആകെ കളക്ഷനെ കുറിച്ച് പറയുമ്പോൾ, ഇന്ത്യൻ എക്‌സ്‌പ്രസിന്റെ കണക്കനുസരിച്ചു കാന്താര ഇപ്പോൾ 250 കോടി രൂപ മറികടന്നു.

തന്റെ ഗ്രാമത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി പോകുന്ന ഒരു കമ്പള ചാമ്പ്യനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം ചിത്രം വളരെ പെട്ടന്ന് പ്രേക്ഷകരിലെത്തുകയും IMDb-യിൽ 9.3 സ്കോർ ചെയ്യുകയും ചെയ്തു, കന്നഡ ആക്ഷൻ ത്രില്ലറായ കാന്താരയിലൂടെ റിഷബ് ഷെട്ടിയും മറ്റ് അഭിനേതാക്കളും എത്രമാത്രം സമ്പാദിച്ചുവെന്ന് നോക്കാം

സപ്തമി ഗൗഡ

2020ല്‍ പോപ്കോണ്‍ മങ്കി ടൈഗര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സപ്തമി ഗൗഡ. നടിയുടെ രണ്ടാമത്തെ ചിത്രമാണ് കാന്താര. 1.25 കോടിയാണ് ഈ സിനിമയിലെ സപ്തമിയുടെ പ്രതിഫലം.

കിഷോർ

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ മുരളീധർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കിഷോർ എന്ന നടന്റെ പ്രതിഫലം 1 കോടി രൂപയാണ്.

അച്യുത് കുമാർ

കന്നഡ ഇൻഡസ്‌ട്രിയിലെ മറ്റൊരു പ്രശസ്തമായ പേരാണ് – അച്യുത് കുമാർ. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത് കുമാര്‍ കാന്താരക്ക് വേണ്ടി 75 ലക്ഷമാണ് വാങ്ങിയത്. ദേവേന്ദ്ര സുട്ടുരു എന്ന കഥാപത്രമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്

പ്രമോദ് ഷെട്ടി

ദേവന്ദ്ര സുട്ടുരുവിന്‍റെ സഹായിയായ സുധാകരയായി എത്തിയ പ്രമോദ് ഷെട്ടി 60 ലക്ഷം രൂപയും വാങ്ങി

ദീപക് റായ് പനാജെ

ദീപക് റായ് പനാജി എന്ന നടൻ 40 ലക്ഷം രൂപയാണ് ചിത്രത്തിനു വേണ്ടി വാങ്ങിയത് .

നവീൻ ഡി പാഡിൽ

വക്കീലായി എത്തിയ നവീന്‍ ഡി പാഡ്‍ലിയുടെ പ്രതിഫലം 25 ലക്ഷമായിരുന്നു.


റിഷബ് ഷെട്ടി

ചിത്രത്തിലെ തന്റെ പ്രകടത്തിനു റിഷബ് ഷെട്ടി വാങ്ങിയത് നാലു കോടി രൂപയാണ് .

കാര്യമായ പ്രമോഷനൊന്നുമില്ലാതെ കുറഞ്ഞ സ്ക്രീനുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രമായിരുന്നു കാന്താര. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കാന്താര ഹിറ്റ്‌ ആയി മാറിയത്. പിന്നീടങ്ങോട്ട് കാന്താര തരംഗമായിരുന്നു. കന്നഡയില്‍ സിനിമ വിജയമായപ്പോള്‍ തെലുങ്ക്,മലയാളം,തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിച്ചു. എല്ലാ ഭാഷകളിലും വിജയകരമായി പ്രദര്‍ശനം തുടർന്നുകൊണ്ടിരിക്കുകയാണ് കാന്താര.

More in Movies

Trending

Recent

To Top