News
കാദ്രി മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി; കാന്താരയ്ക്ക് രണ്ടാം ഭാഗം?
കാദ്രി മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഋഷഭ് ഷെട്ടി; കാന്താരയ്ക്ക് രണ്ടാം ഭാഗം?
കന്നഡയില്‍ നിന്നും വെറും 16 കോടി രൂപ മുതല്‍ മുടക്കിലെത്തി 450 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കാന്താര. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി സൂചന. മണ്ണിനും സംസ്‌കൃതിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ വിജയം നേടുന്ന ജനസമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രം നേടിയ മഹാവിജയം സൃഷ്ടിച്ച ആവേശത്തിലാണ് അണിയറ പ്രവര്‍ത്തകരും നടീനടന്മാരും.
ഇതിനിടെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകളും പുറത്തു വരികയാണ്. ഇതിന് മുന്നോടിയായി കാന്താരയുടെ സംവിധായകന്‍ ഋഷഭ് ഷെട്ടി കാദ്രി മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കാന്താരയുടെ രണ്ടാം ഭാഗത്തിനായി പഞ്ചുരുളി ദേവന്റെ അനുഗ്രഹം തേടിയായിരുന്നു താരത്തിന്റെ ക്ഷേത്രദര്‍ശനം.
കാന്താര രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണത്തിനായി പഞ്ചുരുളി ദേവന്‍ ഋഷഭ് ഷെട്ടിക്കും സംഘത്തിനും അനുമതി നല്‍കിയതായി മുഖ്യ പുരോഹിതന്‍ കൃഷ്ണ അഡിഗയെ അധികരിച്ച് കന്നഡ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കാദ്രിയിലെ ഭൂതക്കോല ചടങ്ങുകളില്‍ കാന്താരയിലെ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. രണ്ടാം ഭാഗത്തിലും ഇവരില്‍ മിക്കവരും ഉണ്ടാകും എന്നാണ് സൂചന. വരുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
