Connect with us

ഈ പ്രായത്തിലുള്ളവരൊക്കെ ചോദിക്കുന്നത് പോലെ അതുവേണോ എന്നൊന്നും മമ്മി ചോദിക്കില്ല ; പുതിയ വീഡിയോയുമായി മുക്ത

Movies

ഈ പ്രായത്തിലുള്ളവരൊക്കെ ചോദിക്കുന്നത് പോലെ അതുവേണോ എന്നൊന്നും മമ്മി ചോദിക്കില്ല ; പുതിയ വീഡിയോയുമായി മുക്ത

ഈ പ്രായത്തിലുള്ളവരൊക്കെ ചോദിക്കുന്നത് പോലെ അതുവേണോ എന്നൊന്നും മമ്മി ചോദിക്കില്ല ; പുതിയ വീഡിയോയുമായി മുക്ത

റിമി ടോമിയും നടി മുക്ത ജോർജും ഇപ്പോൾ ഒരേ ഇൻഡസ്ട്രിയിൽ‌ പ്രവർത്തിക്കുന്നവർ മാത്രമല്ല നാത്തൂന്മാർ കൂടിയാണ്. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയേയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിലും സീരിയലുകൾ മുക്ത ചെയ്യുന്നുണ്ട്. വിവാഹത്തോടെയാണ് സിനിമ അഭിനയം മുക്ത കുറച്ചത്.

ശേഷം കൂടത്തായി അടക്കമുള്ള സീരിയലുകൾ മുക്ത ചെയ്തിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് സിനിമയിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് എത്തിയത്. അതും വളരെ ചെറിയ പ്രായത്തിൽ തന്നെ.

വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് മുക്ത എന്ന നടിയെ ഏറെ ഇഷ്ടമാണ്. ഒരിടവേളയ്ക്കുശേഷം അഭിനയത്തിൽ വീണ്ടും സജീവമായിരിക്കുകയാണ് മുക്ത. സീരിയലുകളിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.


ശേഷം കൂടത്തായി അടക്കമുള്ള സീരിയലുകൾ മുക്ത ചെയ്തിരുന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് സിനിമയിലൂടെയാണ് മുക്ത അഭിനയത്തിലേക്ക് എത്തിയത്. അതും വളരെ ചെറിയ പ്രായത്തിൽ തന്നെ.പിന്നീട് മലയാളവും കടന്ന് തമിഴിൽ വരെ സിനിമകൾ ചെയ്യാനും ശ്രദ്ധിക്കപ്പെടുന്ന സിനിമകൾ ചെയ്യാനും മുക്തയ്ക്ക് സാധിച്ചു. മുക്തയുടെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയ വഴിയാണ് പ്രേക്ഷകർ ഏറെയും അറിയുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനലും മുക്തയ്ക്കുണ്ട്.

മകൾ കിയാരയുടെ വിശേഷങ്ങളും ആ യുട്യൂബ് ചാനൽ വഴിയാണ് മുക്ത പങ്കുവെക്കുന്നത്. അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് കൺമണിയും എത്തിയിട്ടുണ്ട്. പാപ്പൻ അടക്കം നിരവധി സിനിമകളിൽ ബാലതാരമായി കൺമണി എന്ന കിയാര അഭിനയിച്ചിട്ടുണ്ട്.കലാകുടുംബത്തിലേക്കാണ് കയറി ചെന്നത് എന്നതുകൊണ്ട് തന്നെയാണ് മുക്തയ്ക്ക് ഇപ്പോഴും സിനിമയിൽ നിറഞ്ഞ് നിൽക്കാൻ സാധിക്കുന്നത്. മുക്തയും അമ്മായിയമ്മ റാണിയും കട്ട കമ്പനിയാണ്. മുക്തയാണ് റിമിയുടെ അമ്മ റാണിയുടെ റീൽസ് ചെയ്യാനുള്ള കഴിവ് കണ്ടെത്തി പ്രേക്ഷകരെ അറിയിച്ചത്.

റിമി ടോമിയെ കാണുന്നവർ പലപ്പോഴും ചോദിക്കുന്ന ഒരു കാര്യമാണ് എവിടെ നിന്നാണ് ഈ എനർജിയെന്ന്. റിമിയുടെ അമ്മയെ പരിചയപ്പെട്ടിട്ടുള്ളവർ പിന്നീട് ആ ചോദ്യം റിമിയോട് ചോദിക്കില്ല. കാരണം റിമിയെക്കാൾ വലിയ എനർജി ബോംബാണ് അമ്മ റാണി.ഇടയ്ക്കിടെ അമ്മയേയും കൂട്ടി ട്രിപ്പൊക്കെ പോകാറുണ്ട് റിമി. അടുത്തിടെ ജയ്പൂർ കാണാൻ അമ്മയ്ക്കൊപ്പം പോയതിന്റെ വീഡിയോ റിമി ടോമി സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചിരുന്നു. റിമിയെപ്പോലെ തന്നെ പാട്ടിന് പാട്ട്, ഡാൻസ്, അഭിനയം എല്ലാത്തിനും എപ്പോഴും റെഡിയാണ് റിമിയുടെ അമ്മ റാണി.

ഇപ്പോഴിത അമ്മായിമ്മ റാണിക്കൊപ്പമുള്ള പുത്തൻ വീഡിയോയുമായി മുക്ത എത്തിയിരിക്കുകയാണ്. മമ്മിയുടെ ഒരു റീല്‍ എങ്ങനെയാണ് എടുക്കുന്നതെന്നാണ് താൻ കാണിച്ച് തരാൻ പോകുന്നത് എന്നതാണ് മുക്ത പുത്തൻ വീഡിയോയിൽ പറയുന്നത്. ‘മമ്മി നന്നായി ഡാന്‍സ് ചെയ്യും.. കുക്കിംഗുണ്ട്.’

നിങ്ങള്‍ക്കെല്ലാം മമ്മിയുടെ കഴിവുകള്‍ അറിയുന്നതാണ്. മമ്മിക്ക് ഡാന്‍സ് ഭയങ്കര ഇഷ്ടമാണ്. നന്നായി പാടാറുണ്ട്. ഞാന്‍ ഇടപ്പള്ളിയില്‍ പോയപ്പോള്‍ പെട്ടെന്നാണ് എനിക്ക് മമ്മിയെ വെച്ച് ഒരു റീല്‍ ചെയ്താലോയെന്ന് തോന്നിയത്.’

‘അങ്ങനെയാണ് കസ്തൂരിമാനിലെ കുളപ്പുള്ളി ലീലയുടെ വീഡിയോ ചെയ്തതെന്ന്’ മുക്ത പറഞ്ഞപ്പോള്‍ എന്നെ ചിലരിപ്പോള്‍ കുളപ്പുള്ളി ലീല എന്നാണ് വിളിക്കുന്നതെന്നായിരുന്നു റാണി പറഞ്ഞത്.

‘റീലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ചെയ്യാലോയെന്ന് പറഞ്ഞ് മമ്മി റെഡിയായി. ഈ പ്രായത്തിലുള്ളവരൊക്കെ ചോദിക്കുന്നത് പോലെ അതുവേണോ എന്നൊന്നും മമ്മി ചോദിച്ചിരുന്നില്ല’ മുക്ത പറഞ്ഞു.’അതിന്റെ ക്രഡിറ്റ് മുഴുവനും മുത്തിനാണ്. എനിക്കൊന്നും അറിയില്ല. മുത്ത് പറഞ്ഞത് പോലെ ഞാനങ്ങ് ചെയ്തു’ റാണി പറഞ്ഞു. ‘മമ്മിക്ക് ഇതൊക്കെ ചെയ്യാനിഷ്ടമാണ്. ആഗ്രഹമുണ്ട് മനസില്‍. അതൊന്ന് മോള്‍ഡ് ചെയ്ത് എടുക്കാത്തത് കൊണ്ടാണ്.’

‘അതിനെ വെല്ലുന്ന തരത്തിലുള്ള പെര്‍ഫോമന്‍സായിരിക്കണം അടുത്തതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. നിറത്തിലെ കോവൈ സരളയുടെ വീഡിയോ ഒന്ന് ചെയ്ത് നോക്കാമെന്ന് കരുതി’ മുക്ത പറഞ്ഞു.

‘ചെയ്യാന്‍ എനിക്ക് ഏറ്റവും ഇഷ്ടം ഡാന്‍സാണ്. നമ്മുടെ ഇടത് കണ്ണാണോ വലത് കണ്ണാണോ വേണ്ടതെന്ന് ചോദിക്കുന്നത് പോലെയാണ് പാട്ട് വേണോ ഡാന്‍സ് വേണോയെന്ന് ചോദിച്ചാല്‍. എനിക്ക് എല്ലാം വേണം.’
‘എപ്പോഴും എന്‍ഗേജ്ഡായിരിക്കാനാണ് ഇഷ്ടമെന്നും’ റാണി പറഞ്ഞു. ‘യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴാണ് ആളുകള്‍ക്ക് എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത്. ഞാന്‍ ഭയങ്കര ജാഡയാണെന്നായിരുന്നു എല്ലാവരും കരുതിയത്.’

‘ചേച്ചി ഇത്രയധികം സംസാരിക്കുമോ എന്നാണ് ആളുകള്‍ ചോദിച്ചത്. പൊതുവെ ഞാന്‍ എങ്ങനെയാണോ അതേപോലെ തന്നെയാണ് സംസാരിക്കുന്നത്. കാമറ കണ്ട് കഴിയുമ്പോള്‍ ഞാന്‍ അങ്ങനെ അഭിനയിക്കും. മമ്മി റിയലായിട്ടുള്ളത് പോലെ മതിയെന്ന് റിമി എന്നോട് പറയാറുണ്ട്’ റാണി പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top