Connect with us

എനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവന ; അവൾ ഇന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ; റിമി ടോമി പറഞ്ഞത്

Movies

എനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവന ; അവൾ ഇന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ; റിമി ടോമി പറഞ്ഞത്

എനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവന ; അവൾ ഇന്നും എന്റെ ബെസ്റ്റ് ഫ്രണ്ട് ; റിമി ടോമി പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ഗായികയുമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും റിമി സജീവമാണ്
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും എന്ന മീശ മാധവൻ സിനിമയിലെ പാട്ടുംപാടി മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഗായികയാണ് റിമി ടോമി. ഗായിക എന്നതിൽ ഉപരി മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും ഒക്കെയാണ് റിമി ടോമി.കൊച്ചു കുട്ടികള്‍ക്ക് മുതല്‍ പ്രായമായവര്‍ക്ക് വരെ പേരിനൊപ്പം മറ്റ് മുഖവുരകളൊന്നും കൂടാതെ തിരിച്ചറിയാന്‍ കഴിയുന്നവരില്‍ ഒരാളാണ് ഗായികയും നടിയുമായ റിമി ടോമി. സ്‌റ്റേജില്‍ മൈക്കുമായി നിന്നു കൊണ്ട് പാട്ടു പാടുന്ന ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഓടി നടന്നുകൊണ്ടും ഡാന്‍സ് കളിച്ചുകൊണ്ടും പാട്ടുപാടി കാണികളെ ഇളക്കുന്ന റിമി ടോമി ശൈലിയാണ് ഇപ്പോള്‍ പല റിയാലിറ്റി ഷോകള്‍ പോലും അനുകരിച്ചു വരുന്നത്. അതിനപ്പുറത്തേയ്ക്ക് എന്തുവേണം…?

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി ഒരു യൂട്യൂബർ കൂടിയാണ്. യൂട്യൂബിൽ പാചകവും പാട്ടും ഫിറ്റ്‌നസ്സും കുടുംബ വിശേഷവുമായി ആണ് റിമി ടോമി മുന്നോട്ടു പോകുന്നത്. അതേ സമയം തടിച്ച് ഗുണ്ടുമണിയെ പോലെ ഇരുന്നിരുന്ന റിമി തന്റെ തടി എല്ലാംകുറച്ച് സ്ലിമ്മായി ആരാധകരെ ഞെട്ടിച്ചിരുന്നു.

തന്റെ ഫിറ്റനസ് എങ്ങനെ കാത്തു സൂക്ഷിക്കുന്നു വെന്നും താരം യൂടൂബ് ചാനലിലൂടെ പ്രേഷകരോട് വെളിപ്പെടുത്താറുണ്ട്. നേരത്തെ ഫിറ്റ്‌നസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന ഒരു എപ്പിസോഡിൽ താരം മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

ഗുണ്ടുമണി ആയിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവന ആണെന്ന് ആണ് റിമി ടോമി പറഞ്ഞത്. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി ടോമി പറഞ്ഞിരുന്നു. എന്തായാലും റിമിയുടെ യൂട്യൂബ് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫിറ്റ്‌നസ് സംബന്ധിച്ച വീഡിയോകൾക്ക് ആണ് മികച്ച പ്രതികരണം എന്നാണ് റിമി തന്നെ പറയുന്നു. അതേ സമയം റിമി ടോമിയുടെ ചിത്രങ്ങൾക്ക് ആരാധാകർ കിടിലൻ കമന്റുകളുമായാണ് എത്തുന്നത്.
പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധ ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയം തന്നെയാണ്. ഒപ്പം ശരീരം മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഇന്‍സ്പിരേഷനും.

വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമി പെട്ടെന്ന് ഇങ്ങനെ ശരീരം ഒതുക്കി എന്നത് റിമിയെ അറിയുന്നവരെല്ലാം അത്ഭുതത്തോടെ തെരയുകയാണ്. ആ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്ന് വിവിധ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ആരാധകര്‍ ചോദിക്കാറുമുണ്ട്.


മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തില്‍ തന്നെ വെള്ളിത്തിരയിലുമെത്തി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെളളി വരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി. അങ്ങനെ ചവിട്ടുപടികള്‍ ഒന്നൊന്നായി കയറി.ജിമ്മിൽ പോകുന്നത് ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ് എന്നാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. വർക്കൗട്ട് വിഡിയോയ്ക്കൊപ്പമാണ് റിമി ടോമിയുടെ കുറിപ്പ്. വ്യായാമം ജീവിതത്തിൽ ശീലമാക്കേണ്ടതാണ്. ഒന്നും വളരെ എളുപ്പത്തിൽ സംഭവിക്കുന്നതല്ല. ശരീരഭാരം കുറഞ്ഞിട്ടും പിന്നെ എന്തിനാണ് ദിവസവും ജിമ്മിൽ പോകുന്നതെന്ന് ഒരുപാട് ആളുകൾ എന്നോടു ചോദിച്ചു. ആ ചോദ്യം കേട്ട് മനസ്സു മടുത്തതുകൊണ്ട് ഒരു മറുപടി പറയാമെന്നു കരുതി. ജിമ്മിൽ പോകുന്നത് ഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല, അതൊരു ദിനചര്യ ആണ്. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ അവഗണിക്കാൻ പറ്റാത്തതാണ്.
പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാവർക്കും വ്യായാമത്തിൽ നിന്നും ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. അമിതഭാരം നിയന്ത്രിക്കാനും ഊർജം വർധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. അത് എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു. ആരോഗ്യത്തോടെയിരിക്കാൻ വ്യായാമം സഹായകരമാണ്. ഈ ശീലം വളരെ രസകരമായാണ് എനിക്കു തോന്നുന്നത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. വ്യായാമത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക വഴി ദീർഘകാലം ജീവിക്കാനുള്ള അവസരം കൂടിയാണ് നിങ്ങൾക്കു ലഭിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താൻ വ്യായാമത്തിനു കഴിയും. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയെ നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും ഇത് വളരെ സഹായകരമാണ്.

More in Movies

Trending