Social Media
നാല്പത്തിയഞ്ചല്ല വയസ് അൻപതായി അറിഞ്ഞില്ലായിരുന്നോ; കമന്റിന് കിടിലൻ മറുപടിയുമായി റിമിടോമി
നാല്പത്തിയഞ്ചല്ല വയസ് അൻപതായി അറിഞ്ഞില്ലായിരുന്നോ; കമന്റിന് കിടിലൻ മറുപടിയുമായി റിമിടോമി
ലോക്കഡോൺ വേളയിൽ പുതിയ ലുക്കിലുള്ള ഫോട്ടോകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ താരങ്ങളുടെ വിനോദം. സൂപ്പർ നയകൻമാരുടെ ഇടയിലേക്ക് അവര്‍ക്കൊപ്പം മത്സരിക്കാന്‍ ഒരു നായികയും ഇപ്പോൾ എത്തിയിട്ടുണ്ട്. നായികയും ഗായികയുമായ റിമി ടോമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലേഡീ മമ്മൂട്ടി എന്ന് വിളിക്കേണ്ടി വരുമെന്ന് ആരാധകര്‍ പറയുന്നതിനൊപ്പം റിമിയുടെ വയസ് സംബന്ധിച്ചുള്ള കമന്റിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
. ഇപ്പോള്‍ താരരാജാക്കന്മാരുടെ ഫോട്ടോസ് വൈറലായതിന് പിന്നാലെയാണ് റിമിയെ കുറിച്ചും അഭിപ്രായങ്ങളുമായി ആരാധകരെത്തിയത്. ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച ചിത്രത്തില്‍ മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം നില്‍ക്കുന്നത് ലോക്ഡൗണ്‍ കാലത്ത് ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി റിമി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിവസവും കൃത്യമായ വര്‍ക്കൗട്ടും ഫുഡിലെ നിയന്ത്രണങ്ങളുമൊക്കെ ചെയ്ത് തടി കുറച്ചായിരുന്നു റിമി ടോമി കൂടുതല്‍ സുന്ദരിയായത്.
റിമിയുടെ ഫോട്ടോക്ക് സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് താരത്തെ വര്‍ണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തില്‍ ‘നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ’ എന്നൊരാള്‍ കമന്റിട്ടിരുന്നു. അതിന്റിമി കൊടുത്ത രസകരമായ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . ’45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ’, എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നല്‍കിയിരിക്കുന്നത്. . ഇപ്പോള്‍ റിമിയുടെ വയസിനെ കുറിച്ച് ചര്‍ച്ച വന്നെങ്കിലും സെപ്റ്റബംര്‍ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ റിപ്പോര്‍ട്ട് പറയുന്നത്.