Connect with us

സുചിത്രയുടെ ലഹരിപ്പാർട്ടി ആരോപണം; ​ഗായികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി റിമ കല്ലിങ്കൽ!

Malayalam

സുചിത്രയുടെ ലഹരിപ്പാർട്ടി ആരോപണം; ​ഗായികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി റിമ കല്ലിങ്കൽ!

സുചിത്രയുടെ ലഹരിപ്പാർട്ടി ആരോപണം; ​ഗായികയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി റിമ കല്ലിങ്കൽ!

കഴിഞ്ഞ ദിവസമായിരുന്നു നടി റിമ കല്ലിങ്കലിനും നടിയുടെ ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ​ഗായിക സുചിത്ര രം​ഗത്തെത്തിയിരുന്നത്. റിമ കല്ലിങ്കലിന്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ മ യക്കുമരുന്ന് പാർട്ടികളാണ് എന്നാണ് സുചിത്രയുടെ ആരോപണം. ഇത്തരം പാർട്ടികളിൽ പങ്കെടുത്ത ഗായകരാണ് തന്നോട് ഇതിനെ കുറിച്ച് പറഞ്ഞതെന്നും സുചിത്ര പറയുന്നു.

എന്നാൽ ഇപ്പോഴിതാ സുചിത്രയുടെ ആരോപണത്തിനെതിരെ നടി റിമ കല്ലിങ്കൽ രം​ഗത്തെത്തിയിരിക്കുന്നുവെന്നാണ് വിവരം. സുചിത്രയ്‌ക്കെതിരെ നിയമപരമായി നീങ്ങാനാണ് റിമ കല്ലിങ്കലിന്റെ തീരുമാനം. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയക്കും എന്നും വിവരമുണ്ട്.

അതേസമയം, റിമ കല്ലിങ്കിലിന്റെ കരിയർ തകർത്തത് ലഹ രിയാണ് എന്നാണ് സുചിത്ര പറഞ്ഞിരുന്നത്. പാർട്ടികളിൽ മ യക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാർട്ടികളിൽ ല ഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട്. പാർട്ടികളിൽ ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡുകൾ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയല്ലേ എന്നും അവർ ചോദിച്ചു.

ല ഹരി ഒരിക്കൽ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹ രി ആദ്യം നൽകിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈം ഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ആണുങ്ങൾ ഉൾപ്പെടെ. ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെയുണ്ട്.

റിമാ കല്ലിങ്കൽ നടത്തുന്ന ലഹ രി പാർട്ടികളിൽ ഇടയ്ക്കിടയ്ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്ന നടിമാർ വരെയുണ്ട്.

സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാൻ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല. റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികളാണ് ല ഹരിമരുന്നുകൾ ഉപയോഗിച്ചതെന്ന് അറിയാമോ? എന്നും സുചിത്ര ചോദിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending