Connect with us

ലൊക്കേഷനിൽ നിന്ന് പോകും, ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കും, റിമയുടെ തനി നിറം പുറത്ത്

Malayalam

ലൊക്കേഷനിൽ നിന്ന് പോകും, ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കും, റിമയുടെ തനി നിറം പുറത്ത്

ലൊക്കേഷനിൽ നിന്ന് പോകും, ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കും, റിമയുടെ തനി നിറം പുറത്ത്

യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ സിബി മലയിൽ നടത്തിയ പരാമർശം ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുകയാണ്. ബി ഉണ്ണിക്കൃഷ്ണനായിരുന്നു അദ്ദേഹത്തോട് യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെക്കുറിച്ച് ചോദിക്കുന്നത്. ഇതിന് പിന്നാലെ തന്റെ സെറ്റിലുണ്ടായ സംഭവത്തെക്കുറിച്ചും സംവിധായകന്‍ പറയുകയാണ്

സിബി മലയിലിൻറെ വാക്കുകൾ ..

അച്ചടക്കമില്ലായ്മയും പ്രൊഫഷണലിസം ഇല്ലാത്തവരുമൊക്കെയുണ്ട്. പുതിയ തലമുറക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് പറയാറുണ്ട്. താന്‍ സിനിമയില്‍ വന്ന സമയത്ത് വളരെ സീനിയറായ താരങ്ങള്‍ക്കൊപ്പം അസോസിയേറ്റായൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരൊക്കെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം, അവരുടെ പ്രൊഫഷനോട് കാണിക്കുന്ന കമ്മിറ്റ്‌മെന്റ്. ബഹുമാനം എന്നുള്ളത് എന്നെ ആദരിക്കുന്നതല്ല. തിക്കുറിശ്ശി ചേട്ടനൊക്കെ പാക്കപ്പ് പറഞ്ഞാലും മേക്കപ്പ് അഴിച്ചോട്ടെയെന്ന് വന്ന് ചോദിക്കുമായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

എന്നാൽ എന്റെ കരിയറിൽ ആദ്യമായിട്ട് മറ്റൊരു സംഭവം ഉണ്ടായി . ഒരു ആർട്ടിസ്‌റ്റ് (റിമ കല്ലിംഗൽ) നമ്മൾ അറിയാതെ ലൊക്കേഷനിൽ നിന്ന് വിട്ടുപോവുക. രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കുക. ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു. സിനിമ എന്നുപറയുന്ന പ്രൊഫഷൻ അവർക്കു കൊടുക്കുന്ന ഗ്ളാമർ, അംഗീകാരങ്ങൾ എന്നിവ മറ്റു രീതിയിലുള്ള ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നു. ഉദ്‌ഘാടനങ്ങളും മറ്റുമൊക്കെ തന്നെ അതിന് ഉദാഹരണമാണ് . അടിസ്ഥാനപരമായി സിനിമ ഉള്ളതുകൊണ്ടാണ് ഇത്തരം ഉദ്‌ഘാടനങ്ങൾക്ക് വിളിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ സിനിമയ്‌ക്കപ്പുറത്ത് വലിയ വരുമാന മാർഗങ്ങൾ ഉണ്ടാവുകയും സിനിമയ്‌ക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ചെയ്യുമ്പോഴാണ് പ്രൊഫഷണലിസം നഷ്‌ടപ്പെടുന്നത്.- സിബി മലയിൽ പറഞ്ഞു.

മലയാള സിനിമയിലെ ശ്രദ്ധേയമായ റിമ കല്ലിംഗൽ ഇടക്ക് വിവാദങ്ങളിലും താരം ചെന്നുപെട്ടിരുന്നു. പലതരത്തിലുള്ള സൈബർ അറ്റാക്കുകകളും നേരിടേണ്ടി വരാറുണ്ട്. സംവിധായകൻ ആഷിക്ക് അബുവിനെ വിവാഹം കഴിച്ചെങ്കിലും താരം സിനിമയിൽ സജീവമാണ്.

റിമയുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായെങ്കിൽ മറ്റ് സംവിധായകർക്ക് ഇതും ഇതിന്റെ അപ്പുറവും ഉണ്ടാവുമെന്ന കാര്യത്തിൽ സംശയം ഇല്ല

More in Malayalam

Trending

Recent

To Top