ലൈംഗീക ചൂഷണത്തിന് ഇരയായ ഒട്ടേറെ നായികമാർ സിനിമയിലുണ്ട് . ബോളിവുഡിലാണ് ഇത്തരത്തിൽ ഒട്ടേറെ ചൂഷണങ്ങൾ നടക്കുന്നത് . മി ടൂ പ്രസ്ഥാനത്തിലൂടെ തനുശ്രീ ദത്ത ആണ് കാര്യങ്ങൾ പുറത്ത് പറയാൻ തുടക്കമിട്ടത് . ഇപ്പോൾ നടി റിച്ച ഛദ്ദ തനിക്കും ലൈംഗീക ചൂഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് .
കരിയറിന്റെ തുടക്കക്കാലത്ത് രാത്രി ‘ഡിന്നറിന്’ പോകാമെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ളവര്‍ തന്നെ സമീപിക്കുമായിരുന്നെന്നും എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവെന്നും റിച്ച പറയുന്നു.
“രാത്രി ‘ഡിന്നറിന്’ പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. ഡിന്നര്‍ കഴിച്ചെന്ന് പറഞ്ഞാലും നിര്‍ബന്ധിക്കുമായിരുന്നു. ശ്രദ്ധേയായ താരമായി മാറിയിട്ടും ഇത്തരം പ്രശ്നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ ‘ഡിന്നറിന്’ പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്” എന്നും റിച്ച പിങ്ക്വില്ലയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ കരിയറില്‍ ഇതുപോലെ പല തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്നും റിച്ച പറയുന്നു. ‘അഗ്നിപാത്ത്’ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ അമ്മയായി അഭിനയിക്കാനും തന്നെ ഒരു കാസ്റ്റിംഗ് ഏജന്റ് വിളിച്ചിരുന്നതായും റിച്ച പറഞ്ഞു.
എന്നും വിവാദങ്ങൾ കൂട്ടായിരുന്ന കങ്കണ റണാവത്ത് ഇപ്പോൾ അർണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകൾക്കെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ നടി കങ്കണ...
കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി...
ബോളിവുഡിൽ കോടികൾ പ്രതിഫലം വാങ്ങുന്ന നായകന്മാരിൽ ഒരാളാണ് നടൻ അക്ഷയ് കുമാര്‍. എന്തായാലും ആളിപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന...