Malayalam Breaking News
ആ സ്കിറ്റിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുകയും ചെയ്തു. അതങ്ങനെ തമാശയായി കാണാൻ കഴിയുകയില്ല. – രേവതി
ആ സ്കിറ്റിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുകയും ചെയ്തു. അതങ്ങനെ തമാശയായി കാണാൻ കഴിയുകയില്ല. – രേവതി
By
ആ സ്കിറ്റിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിക്കുകയും ചെയ്തു. അതങ്ങനെ തമാശയായി കാണാൻ കഴിയുകയില്ല. – രേവതി
മലയാള സിനിമയിൽ മാറ്റങ്ങളുടെ കാലമാണെന്നു കൊട്ടിഘോഷിക്കാൻ മാത്രമേ സാധിക്കു. കാരണം ഇന്നു ഡബ്ള്യു സി സി യുമായി ‘അമ്മ അസോസിഷനുണ്ടായ പ്രശ്ങ്ങൾ പരിശോധിച്ചാൽ മതി. കാലം മാറിയിട്ടും സ്ത്രീ സമത്വത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കാനല്ലാതെ അത് പ്രാവർത്തികമാക്കാൻ മലയാള സിനിമക്ക് സാധിച്ചിട്ടില്ല. സഹപ്രവർത്തകയുടെ അവസ്ഥയിലുള്ള നിലപാട് തന്നെ ഇതിനു ഉദാഹരണമാണ്. എത്ര കാലം ഇങ്ങനെ സ്ത്രീകളെ താറടിച്ചും തമാശ പറഞ്ഞും മുന്നോട് പോകും ? ചോദിക്കുന്നത് മുതിർന്ന നടി രേവതിയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് രേവതി സംസാരിച്ചത്.
ഒരുദിവസം കൊണ്ടുമാറ്റങ്ങൾ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ മാറ്റങ്ങൾക്കായി പൊരുതിക്കൊണ്ടേയിരിക്കണം.സ്ത്രീകളെ താറടിക്കുന്ന തമാശകളുമായി മലയാള സിനിമയ്ക്ക് ഇനി അധികകാലം മുന്നോട്ട് പോകാനാവില്ല. പാട്രിയാർക്കിയും മെയിൽ ഷോവനിസവും ഇനി നിലനിൽക്കില്ല,അവർ അഭിമുഖത്തിൽ പറഞ്ഞു.
സമൂഹത്തിൽ തന്നെ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ തുറന്ന നിലപാടുകൾ എടുക്കുമ്പോൾ, സിനിമാതാരങ്ങളുടെ ഒരു അസോസിയേഷൻ ചൂഷണത്തെ പിന്തുണയ്ക്കുന്ന രീതിയിൽ തീരുമാനം എടുക്കുന്നത് തെറ്റായ സന്ദേശം നൽകും. അമ്മ എന്ന അസോസിയേഷൻ ഉത്തരവാദിത്തത്തോടുകൂടി അവരുടെ കടമ നിർവഹിച്ചാൽ പല കാര്യങ്ങളും ഇത്ര വഷളാകില്ല. എന്നാൽ ഇങ്ങനെയൊരു കാര്യം തുറന്നു പറഞ്ഞാൽ അതിനെ പുച്ഛത്തോടെയാണ് അവിടെയുള്ളവർ കാണുന്നത്. കാര്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെ ഗണേശ് കുമാർ ഉൾപ്പടെയുള്ളവർ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആ ശബ്ദരേഖ.
ദിലീപിനെ തിരിച്ചെടുക്കാമെന്ന് അസോസിയേഷൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ പോലും അവർ ചിന്തിച്ചില്ല. അതാണ് തങ്ങൾ ചോദ്യം ചെയ്യുന്നത്. എഎംഎംഎയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വിഷയങ്ങൾ സംസാരിക്കാറില്ല. ഏതൊരു തൊഴിലിലും ലൈംഗിക ചൂഷണമോ അത്തരത്തിലുള്ള വിഷയങ്ങളോ ഉണ്ടാകുമ്പോൾ തുറന്നുപറയാൻ ഭൂരിപക്ഷം പേർക്കും മടിയാണ്. ഇതേ സാഹചര്യം തന്നെയാണ് അമ്മയിലും ഉള്ളത്. അമ്മയുടെ സ്റ്റേജ് ഷോയിലെ ആ സ്‌കിറ്റ് അങ്ങേയറ്റം അപഹാസ്യമായിരുന്നു. മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങൾ അതിൽ അഭിനയിക്കുകയും ചെയ്തു. അതങ്ങനെ തമാശയായി കാണാൻ കഴിയുകയില്ല. എത്ര കാലം സ്ത്രീകളെക്കുറിച്ച് ഇങ്ങനെ തമാശ പറയും? ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. അതു സിനിമയ്ക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും ഗുണം ചെയ്യുമെന്നും രേവതി പറഞ്ഞു.
എഎംഎംഎയിൽ ഒരു കൗൺസിലിങ് സംവിധാനം വേണമെന്നും ജെൻഡർ സെൻസിറ്റിവിറ്റിയുള്ള, കാര്യങ്ങളെക്കുറിച്ച് അവബോധമുള്ള സ്ത്രീകൾ തലപ്പത്ത് വരണമെന്നും അവർ അഭിപ്രായപ്പെട്ടു. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു പലരും തന്നോട് അനുഭവങ്ങൾ പങ്കു വച്ചിട്ടുണ്ട്. താൻ സജീവമായി സിനിമയിൽ ഉണ്ടായിരുന്ന കാലത്ത് അത്തരം അനുഭവമുണ്ടായ പെൺകുട്ടിയുടെ വിഷയത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴുള്ള പല പെൺകുട്ടികളുമായി സംസാരിച്ചിരുന്നു. അവർ പറയുന്നത് മറ്റ് ഉദ്ദേശ്യങ്ങളുമായി സമീപിക്കുന്നവരോട് ‘നോ’ എന്നു പറഞ്ഞാൽ അവർ അവിടെ നിറുത്തുന്നില്ല എന്നാണ്. വീണ്ടും മൊബൈലിലും വാട്ട്‌സാപ്പിലും ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. ‘നോ’ എന്ന് പറഞ്ഞാൽ അതിനർഥം ‘താൽപര്യമില്ല’ എന്നാണെന്ന് അവർ മനസ്സിലാക്കുന്നില്ല.മുൻപും ഇത്തരം ശല്യപ്പെടുത്തലുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, താൽപര്യമില്ലെന്നു പറഞ്ഞാൽ അത് അവിടെ അവസാനിക്കുമായിരുന്നെന്നും രേവതി പറഞ്ഞു.അമ്മയിൽനിന്നു രാജിവച്ച് പുറത്തു പോകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. അതിനുള്ളിൽ നിന്നുകൊണ്ടു തന്നെ ചർച്ചകൾക്കു തുടക്കമിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രേവതി കൂട്ടിച്ചേർത്തു.
revathy about amma association issue