Malayalam
‘സിനിമ’ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കോളാമ്പിയല്ല; നടി രേവതി സമ്പത്ത്
‘സിനിമ’ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കോളാമ്പിയല്ല; നടി രേവതി സമ്പത്ത്
ഫീല്‍ഡ് ഔട്ട് ആയെന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി രേവതി സമ്പത്ത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം.
‘ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു, സിനിമ മേഖലയില്‍ ശബ്ദം ഉയര്‍ത്തുന്നതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം ‘അതെ’ എന്ന് തന്നെയാണ് എന്നുമാണ് നടി കുറിച്ചിരിക്കുന്നത്. മാത്രമല്ല കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കില്‍ അവസരങ്ങളെ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ പഠിച്ച പണി എല്ലാം അവര്‍ ചെയ്യും. അതവരുടെ അധഃപതിച്ച രീതിയാണ്. ഇത് നിലനില്‍ക്കുന്ന ഒരു സത്യമാണെന്നും രേവതി പറയുന്നു. കൂടാതെ സിനിമ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്ബിയാണെന്ന അവരുടെ ധാരണയില്‍ ആണ് പിശകാണെന്നും രേവതി പറയുന്നു. ആണധികാരത്തിന്റെ സഞ്ചിയില്‍ കിടക്കുന്ന വിഷക്കുരുകളില്‍ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്കത്തിലുള്ള സര്‍ഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകള്‍ക്ക് നശിപ്പിക്കാന്‍ ആവുകയെന്നും രേവതി തന്റെ കുറിപ്പില്‍ കുറിച്ചു. ഒപ്പം രേവതി ഫീല്‍ഡ് ഔട്ട് ആയെന്നുള്ള വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇവിടെ ഏല്‍ക്കില്ല.
കാരണം സിനിമ എന്ന കലാരൂപത്തിനെയാണ് താന്‍ സ്നേഹിക്കുന്നതെന്നും, അല്ലാതെ ആ കലാരൂപത്തിന്റെ മറവില്‍ നിന്നുകൊണ്ട് ചൂഷണം ചെയ്ത് മാന്യതാപ്പട്ടമിടുന്ന പ്രക്രിയയെ അല്ല. അതിനാല്‍ എപ്പോള്‍ സംവിധാനം ചെയ്യണം എന്നതും എന്റെ തീരുമാനം ആണ്. സിനിമ എന്ന ഇടം സ്വപ്നം കാണുന്നവര്‍ക്ക് എല്ലാം തുല്യമായി ഉള്ളതാണ്. എന്റെ രാഷ്ട്രീയം ഞാന്‍ എടുക്കാന്‍ പോകുന്ന സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും എന്നും രേവതി വ്യക്തമാക്കുന്നു.