Connect with us

ആ സന്തോഷം പങ്കുവെച്ച് രേവതി; ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!!

serial news

ആ സന്തോഷം പങ്കുവെച്ച് രേവതി; ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!!

ആ സന്തോഷം പങ്കുവെച്ച് രേവതി; ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!!

തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്.

സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ ഗോമതി പ്രിയയും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. സാന്ത്വനം സീരിയലിലെ ശിവൻ കഴിഞ്ഞാൽ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു നടനുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ചെമ്പനീർ പൂവിലെ സച്ചി.

റിയലിസ്റ്റിക് ആയിട്ടുള്ള അവരുടെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ വിഷയമായിരുന്നു ചെമ്പനീർ പൂവ് സീരിയലിലെ നായികയുടെ പിന്മാറ്റം. ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

ഇപ്പോഴിതാ കഴിഞ്ഞദിവസം ഗോമതിപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചെമ്പനീർ പൂവ് സീരിയളിൽ അഭിനയിക്കുന്ന താരങ്ങൾക്കൊപ്പം പ്രിയ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

പരമ്പരയിലെ മറ്റ് താരങ്ങളുമായി നല്ല സൗഹൃദത്തിലാണ് പ്രിയ. അവർക്കൊപ്പമുള്ള റീൽസും ചിത്രങ്ങളുമൊക്കെ പ്രിയ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

അത്തരത്തിൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം കോർത്തിണക്കി 2024 ഓർമ്മകൾ എന്ന് കുറിച്ചാണ് പ്രിയ സ്റ്റോറി പങ്കുവെച്ചത്. പ്രിയ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

അതേസമയം ചെമ്പനീർ പൂവിൽ രേവതി തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. രേവതി ഇല്ലത്തിതിന്റെ സങ്കടവും ആരാധകർ ചിത്രങ്ങൾക്ക് താഴെ കമ്മന്റിട്ടുകളായി രേഖപ്പെടുത്താറുണ്ട്. എന്നാൽ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് ദിവസങ്ങൾക്ക് മുമ്പ് പരമ്പരയിലെ നായകനായ അരുൺ ഒളിമ്പ്യൻ പങ്കുവെച്ചിരുന്നത്.

ചെമ്പനീർ പൂവിന്റെ ആരാധകർക്ക് ദീപാവലി സമ്മാനമായിട്ടാണ് രേവതിയെ സച്ചിയ്‌ക്കൊപ്പം വീണ്ടും സ്‌ക്രീനിൽ കാണാനുള്ള നിമിഷമായി ഒരു സന്തോഷചിത്രം പകർത്തി നടൻ പങ്കുവെച്ചത്. ദീപാവലി ദിനത്തിൽ അരുൺ ഒളിമ്പ്യനും ഗോമതിപ്രിയയും പരമ്പരയിലെ മറ്റ് താരങ്ങളായ അഞ്ജലി ഹരിയും രേവതിയുടെ അനുജനായി അഭിനയിക്കുന്ന ഷാൻ സായിയും ഒരുമിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തിയ ചിത്രമായിരുന്നു പങ്കുവെച്ചത്.

ചിത്രത്തിന് താഴെ നൂറുകണക്കിന് ആരാധകരാണ് ഈ ചിത്രം കണ്ട് കണ്ണ് നിറഞ്ഞു എന്ന കമന്റുകൾ രേഖപ്പെടുത്തിയത്. ഇതിൽ കൂടിയ സമ്മാനം ഞങ്ങൾ ആരാധകർക്ക് തരാനില്ലെന്നും, ശരിക്കും ഇത് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ആരാധകർ കമ്മന്റ് രേഖപ്പെടുത്തി.

ഒരുപാട് നാളത്തെ കാത്തിരിപ്പാണ്. സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയാണെന്നുമന്നടക്കം നിരവധി പേരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. ഗോമതി പ്രിയ പാരമ്പരയിലേയ്ക്ക് തിരിച്ചുവരുകയാണെന്നും, ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഇവർ ക്ഷേത്ര ദർശനത്തിന് എത്തിയതെന്ന് തരത്തിൽ വാർത്തകളുണ്ട്.

ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നിറത്തെയും സൗന്ദര്യത്തേക്കാളും ഉപരി ഗോമതിപ്രിയ എന്ന നടിയുടെ അഭിനയവും കഴിവും തന്നെയാണ് രേവതി എന്ന വേഷത്തിന് മിനിസ്‌ക്രീനിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണം.

ആര് കണ്ടാലും സാധാരണക്കാരിയായി തോന്നിക്കുന്ന രേവതിയെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. രേവതി തിരിച്ച് വരണം. ഗോമതി പ്രിയ ഇല്ലാത്ത ചെമ്പനീർ പൂവ് കാണില്ല എന്ന തുടങ്ങി നിരവധി കമ്മന്റുകളാണ് ഓരോ വിഡിയോയ്ക്കും വന്നിരുന്നത്.

വേദനയോടെ ഹൃദയം നുറുങ്ങുന്ന വാക്കുകളോട് രേവതി ഇട്ട പോസ്റ്റ് കണ്ട് നിരവധി ആരാധകരാണ് രേവതിയ്ക്ക് പിന്തുണ നൽകിയത്. വേദനയോടെ പ്രിയ പറഞ്ഞത് തിരിച്ച് വരാൻ കഴിവുന്നതും ശ്രമിക്കും എന്നുള്ള സൂചനകളായിരുന്നു. ശേഷം ഫാൻസ്‌ പേജുകളുടെ പോസ്റ്റുകൾ മാത്രമായിരുന്നു നടി ഷെയർ ചെയ്തത്. അത് കൊണ്ടുതന്നെ ഗോമതി പ്രിയ പരമ്പരയിലേയ്ക്ക് തിരിച്ച് വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

More in serial news

Trending