News
പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കാണുന്നത് ചിലപ്പോള്‍ ആചാര ലംഘനമാകുമോ…, അതുകൊണ്ട് മാളികപ്പുറം കാണുന്നില്ലെന്ന് രശ്മി ആര്‍ നായര്‍
പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കാണുന്നത് ചിലപ്പോള്‍ ആചാര ലംഘനമാകുമോ…, അതുകൊണ്ട് മാളികപ്പുറം കാണുന്നില്ലെന്ന് രശ്മി ആര്‍ നായര്‍
ഉണ്ണിമുകുന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തി വിഷ്ണു ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് മാളികപ്പുറം. ഡിസംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം പലരും രംഗത്തെത്തിയിരുന്നു. പത്താം വളവ് ,നൈറ്റ് െ്രെഡവ് ,കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ രചിക്കുന്ന ചിത്രമാണ് മാളികപ്പുറം.
സൈജു കുറുപ്പ് ,ബേബി ദേവനന്ദ, ശ്രീപദ് ,സമ്പത്ത് റാം ,ടി ജി രവി, രഞ്ജി പണിക്കര്‍ ,മനോജ് കെ ജയന്‍ ,രമേശ് പിഷാരടി ,രഞ്ജിത്ത് ശരി ,വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ ,അജയ് വാസുദേവ്, അരുണ്‍ മാമന്‍ ,സന്ദീപ് രാജ ,ആല്‍ഫി പഞ്ഞിക്കാരന്‍ ,മനോഹരി ജോയ്, തുഷാര പിള്ള ,മഞ്ജുഷ സതീഷ് ,അശ്വതി അഭിഷേക് ,നമിത രമേശ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് നടിയും മോഡലുമായ രശ്മി ആര്‍ നായര്‍ പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്റെ
രശ്മിയുടെ വാക്കുകള്‍ ഇങ്ങനെ;
മാളികപ്പുറം സിനിമ കാണാം എന്ന് കരുതിയതാണ് അപ്പോഴാണ് റിയ എന്നെ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ കാണുന്നത് ചിലപ്പോള്‍ ആചാര ലംഘനമാകുമോ എന്ന് ഓര്‍മിപ്പിച്ചത്. ആചാര ലംഘനം ഞാന്‍ സഹിക്കില്ല അതുകൊണ്ടു സിനിമ കാണണ്ട എന്ന് വെച്ചു. എന്നാണ് രശ്മി ആര്‍ നായര്‍ കുറിച്ചത്.
രശ്മിയുടെ പോസ്റ്റിനു താഴെ നിരവധി കമെന്റുകളാണ് വരുന്നത്. നല്ലൊരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാണാന്‍ പറ്റിയ പടം, അമിത പ്രതീക്ഷകള്‍ വയ്ക്കാതെ സിനിമയില്‍ മതം കലര്‍ത്താത്തവര്‍ക്ക് കണ്ട് മനസ് നിറഞ്ഞ് തീയറ്ററുകളില്‍ നിന്നിറങ്ങാം, ഒരിക്കല്‍ എങ്കിലും ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്ക് ഈ സിനിമ ആ ഫീല്‍ തരും എന്നാണ് പലരും പറയുന്നത്. ചിലരാകട്ടെ രശ്മിയെ വിമര്‍ശിക്കുന്നുമുണ്ട്.