Connect with us

രാവുകൾ പകലാക്കി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നമ്മുടെ പൊലീസുകാരെ മറക്കരുത് ആരും !!!

Interesting Stories

രാവുകൾ പകലാക്കി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നമ്മുടെ പൊലീസുകാരെ മറക്കരുത് ആരും !!!

രാവുകൾ പകലാക്കി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നമ്മുടെ പൊലീസുകാരെ മറക്കരുത് ആരും !!!

രാവുകൾ പകലാക്കി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നമ്മുടെ പൊലീസുകാരെ മറക്കരുത് ആരും !!!

ദുരന്ത മുഖത്ത് നിന്നും കേരളം പതിയെ ഉയർന്നു വരികയാണ് . ഒട്ടേറെ പേരുടെ പരിശ്രമമാണ് വേഗം ഒരുപാട് അപകടങ്ങൾ സംഭവിക്കാതെ കരകയറാൻ സാധിച്ചതിനു പിന്നിൽ. നാവിക സേനയുടെയും കടലിന്റെ മക്കളായ മൽസ്യ തൊഴിലാളികളുടെയും അങ്ങേയറ്റം ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനങ്ങൾക്ക് കേരളമൊട്ടാകെ നന്ദി പറഞ്ഞു മൂടുകയാണ് . എന്നാൽ കേരള പോലീസ് ക്രെഡിറ്റിലൊന്നുമില്ലെങ്കിലും ചെയ്ത സേവനങ്ങൾ കണ്ടില്ലെന്നു നടിക്കരുത് .

രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കേണ്ട അവസരത്തിൽ നാവികസേനയും മത്സ്യത്തൊഴിലാളികളുമൊക്കെ എത്തും മുൻപ് പ്രവർത്തിച്ചത് പോലീസുകാരാണ് . തിരുവനന്തപുരത്തെ മൽസ്യ തൊഴിലാളികളെ എല്ലാം സജ്ജരാക്കി രാത്രിയിൽ അയക്കാൻ പോലീസ് സംഘം കാണിച്ച ഉത്സാഹം ഒരു മൽസ്യ തൊഴിലാളിയുടെ പോസ്റ്റിൽ വ്യക്തമാകുന്നു. തുമ്പ എസ് ഐയെ കുറിച്ചുള്ള പോസ്റ്റാണെങ്കിലും കേരളം ഓർമിച്ചിരിക്കേണ്ട അറിയപെടാത്ത പൊലീസുകാരെ കുറച്ചാണിത് ..

പോസ്റ്റ് വായിക്കാം ..

തിരവനന്തപുരത്തുനിന്ന് പോയ ആദ്യസംഘത്തിലെ ഒരാളാണ് ഞാന്‍…
ഇത് തുമ്പ പോലീസ് സ്റ്റേഷന്‍ SI പ്രതാപന്‍ sir പോലീസുദ്ദ്യോസ്ഥരും….തിരുവന്തപുരത്തുനിന്ന് ആദ്യസംഘത്തെ അയക്കാന്‍ തീരശ്ശീലക്കുപിന്നിലെ സജീവ സാന്നിധ്യം……രാത്രിയെയുു പകലാക്കി അധ്വാനിച്ചു…രാത്രിയില്‍ ഒരോ പടിവാതിലും മുട്ടി ആളുകളെയും യാനങ്ങളും സംഘടിപ്പിച്ചു….വാഹന സൗകര്യമൊരുക്കാന്‍ തുടങ്ങി അടുത്തശ്രമം ലോറിയുടമകളുടെയും driver മാരുടെയും വീടുകള്‍ തേടി യാത്ര.തുടര്‍ന്ന് കയറ്റിവക്കാന്‍ ശ്രമിച്ചു…മണ്ണെണ്ണ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ദാ….വരുന്നൂ…ഞാന്‍ കൂട്ടുകാരനെ വിളിക്കാന്‍ പേയപ്പോള്‍ സഹപ്രവര്‍ത്തകരുമായി 2 ബാരല്‍ മണ്ണെണ്ണയും കയറ്റി ലോറി പുറത്തു നില്‍ക്കുന്ന കര്‍മ്മനിരതനായ തുമ്പ SI…ലേറിക്ക് ഇന്ധനം ഇല്ലയെന്ന് പറഞ്ഞപ്പോള്‍ വീണ്ടും പാഞ്ഞൂ….പമ്പ് ഉടമയെ കിട്ടാത്തതിനാല്‍ വീട്ടില്‍ പോയി ഉണര്‍ത്തിക്കൊണ്ട് പമ്പ് തുറന്നൂ….തുടര്‍ന്ന് ഞങ്ങള്‍ക്ക് പോകാന്‍ AR campil നിന്ന് വാഹനം വരുത്തി…കൂടെ Campil നിന്നു വന്ന് 5 പോലീസുകരെ കൂടെ വീട്ടൂ….6984 Bijith G,
6999 Sunil K,6856 Jayan,6461 Althaher,7119 Sumesh

City Ar Camp….ഇവര്‍ ഞങ്ങളോടൊപ്പം സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു…SI sir ഇവരോട് പറഞ്ഞു അവരുടെ കൂടെ ഉണ്ടാകണം എന്ന് പറഞ്ഞ ഞങ്ങളെ യാത്രയാക്കുമ്പോള്‍ കുറച്ച കാശ് കെെയ്യില്‍ വച്ച് തന്നിട്ടു പറഞ്ഞു….ഭക്ഷണം കഴിച്ചിട്ടേ പോകാവൂ…ഒപ്പം വഴി നീളെ ഞങ്ങളെ വിളിച്ചു കൊണ്ടേയിരുന്നൂ..രാത്രി ഞങ്ങളറിയുന്നു വീണ്ടും അടുത്ത ടീമിനെ വിടാനുള്ള വിശ്രമമില്ലാത്ത തന്‍െറ യാത്ര തുടരുകയായിരുന്നു…..നമ്മളറിയാതെ മാധ്യമങ്ങളില്‍ തെളിയാത്ത ഈ മുഖങ്ങള്‍ക്കും കൊടുക്കൂ A BIG SALUTE…..

rescue efforts of kerala police

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top