Connect with us

ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കമന്റുകളൊന്നും കാര്യമാക്കുന്നില്ല, എന്നാൽ ഡിപ്രഷനടിച്ചു, ആ ത്മഹത്യ ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞത് കണ്ടപ്പോ ഭയന്ന് പോയി; രേണു

Social Media

ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കമന്റുകളൊന്നും കാര്യമാക്കുന്നില്ല, എന്നാൽ ഡിപ്രഷനടിച്ചു, ആ ത്മഹത്യ ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞത് കണ്ടപ്പോ ഭയന്ന് പോയി; രേണു

ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കമന്റുകളൊന്നും കാര്യമാക്കുന്നില്ല, എന്നാൽ ഡിപ്രഷനടിച്ചു, ആ ത്മഹത്യ ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞത് കണ്ടപ്പോ ഭയന്ന് പോയി; രേണു

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. സ്റ്റേജ് പരിപാടി കഴിഞ്ഞ് കാറിൽ യാത്ര ചെയ്ത ഉണ്ടായ അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.

രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും ഫോട്ടോഷൂട്ടുകൾക്കുമെതിരെയാണ് വിമർശനങ്ങൾ വരുന്നത്. കഴിഞ്ഞ ദിവസം ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിയുമായി ചെയ്ത് റീലിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്. ദിലീപ് ചിത്രമായ ചാന്തുപൊട്ടിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമായിരുന്നു ഇരുവരും റിക്രിയേറ്റ് ചെയ്തത്. അതേപോലെ, മനു ഗോപിനാഥ് എന്ന വ്യക്തിയ്ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു.

ഇരുവരും വിവാഹവേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് പുറത്ത് വന്നിരുന്നത്. Viral ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ എന്ന തരത്തിലൊക്കെയായിരുന്നു ആ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഇതോടെ കടുത്ത വിമർശനമായിരുന്നു രേണുവിന് നേരിടേണ്ടി വന്നത്. സുധിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റി രേണു എന്ത് വേണമെങ്കിലും ചെയ്തോ, നാണമില്ലേ…സുധിയെയും അദ്ദേഹത്തിന്റെ വീട്ടുകാരെയും പറയിപ്പിക്കാൻ, സുധിയുടെ വീട്ടുകാർ അടുപ്പിക്കാത്തത് ഈ കാരണം കൊണ്ടാണ് എന്നെല്ലാം പറഞ്ഞ് രേണുവിനെ വിമർശിക്കുകയാണ്.

എന്നാൽ ഇപ്പോഴിതാ ഇത്തരക്കാർക്കെല്ലാം തക്കതായ മറുപടി കൊടുക്കുകയാണ് രേണു. സുധി ചേട്ടന്റെ ഫോട്ടോ എടുത്ത് മാറ്റ് എന്നൊക്കെയാണ് വിമർശനം. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ് ഇപ്പോഴും. എന്റെ അക്കൗണ്ട്, എന്റെ ഇഷ്ടമാണ് എന്റെ കെട്ടിയോന്റെ ഫോട്ടോ എന്നത്. എന്റെ കെട്ടിയോന്റെ ഫോട്ടോ ഞാൻ മാറ്റത്തില്ല. ഇനി മാറ്റണമെങ്കിൽ എനിക്ക് തോന്നണം.മറ്റൊരാളെ ഞാൻ വിവാഹം കഴിച്ചാൽ ഈ പറയുന്നവനൊക്കെ പറഞ്ഞോട്ടെ എനിക്ക് അതൊരു വിഷയമല്ല.

ഒരു പരസ്യം കണ്ടിട്ട് ഇത്രയും വിമർശിക്കുന്നവർ ഞാൻ ശരിക്കും മറ്റൊരാളെ കെട്ടിയിരുന്നെങ്കിലോ? കൊന്ന് കുഴിച്ചുമൂടില്ലേ എല്ലാവരും ചേർന്ന്. ഞാൻ രേണു മനു ആയി എന്നൊക്കെ പറയുന്നവരോട് പറയാനുള്ളത് ഞാൻ ഇപ്പോഴും രേണു സുധി തന്നെയാണ്. ഞാൻ വിവാഹം കഴിക്കുമോയെന്നതൊക്കെ എന്റെ വ്യകതിപരമായ കാര്യമാണ്. മനു എന്തെങ്കിലും അബദ്ധം കാണിച്ചിരുന്നേൽ ഞാൻ അതിന് സമാധാനം പറയേണ്ടി വന്നേനെ. ഡിപ്രഷനിലേക്ക് പോകുവാണെന്ന് തിരിച്ചറിഞ്ഞുവെന്നൊക്കെ പറഞ്ഞുള്ള പോസ്റ്റ് ഇട്ടപ്പോൾ തന്നെ ഞാൻ ഡോക്ടറെ വിളിച്ചു.

ഇത് എന്ത് പോസ്റ്റാണെന്നൊക്കെ ചോദിച്ചു. ചേട്ടാ നിങ്ങൾ ആത്മഹത്യയൊന്നും ചെയ്യല്ലേയെന്ന് ഞാൻ പറഞ്ഞു, കാരണം ഇനി എനിക്ക് ഒന്നും കേൾക്കാൻ വയ്യ. കമന്റുകളൊന്നും കാര്യമാക്കുന്നില്ല, എന്നാൽ ഡിപ്രഷനടിച്ചു, ആത്മഹത്യ ചെയ്യാൻ തോന്നി എന്നൊക്കെ പറഞ്ഞത് കണ്ടപ്പോ ഭയന്ന് പോയി. ഞാനും ഡോ മനുവും ഒരു ഫോട്ടോഷൂട്ട് ചെയ്തുവെന്നാല്ലാതെ ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. മനു നല്ലൊരു സുഹൃത്താണ് എന്നും രേണു പറഞ്ഞു.

ഏതെങ്കിലും സാഹചര്യത്തിൽ ‍ഞാൻ മരണപ്പെട്ടാൽ അതിന് രേണു ഉത്തരവാദിയായിരിക്കില്ല എന്ന് ചിരിച്ചുകൊണ്ട് മനു പറഞ്ഞപ്പോൾ അതൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേയെന്നായിരുന്നു രേണുവിന്റെ മറുപടി. രേണുവുമായി ചെയ്ത ഫോട്ടോ ഷൂട്ട് റീച്ച് കിട്ടാൻ വേണ്ടി ഉഡായിപ്പ് കാണിച്ചതല്ലേയെന്നാണ് പലരും ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലും വ്യക്തിപരമായും ആളുകൾ ഇത് ചോദിക്കുന്നുണ്ട്. ഉറപ്പായും ആണ്, എന്റെ പ്രൊജക്ട് വിജയിപ്പിക്കുകയെന്നതായിരുന്നു പ്ലാൻ.

തെറ്റായ കാപ്ഷനോടെ ഞങ്ങളുടെ ഫോട്ടോ പ്രചരിപ്പിച്ചവരോട് ദേഷ്യമൊന്നുമില്ല. കാരണം മറ്റ് ഫോട്ടോഷൂട്ടുകൾക്കൊപ്പം ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഈ ഫോട്ടോകൾ ഇവരൊക്കെ റിയാക്ഷൻ വീഡിയോ ചെയ്തതോടെയാണ് കൂടുതൽ പേരിലേക്ക് എത്തിയത്. എന്നെ സംബന്ധിച്ച് ഞാൻ ചെയ്യുന്നൊരു പ്രൊജക്സ് വിജയിക്കുകയെന്നതാണ്. ഇപ്പോൾ തന്നെ ഒരു ചർച്ച നടക്കുന്നുണ്ട്.രേണുവിനേയും എന്നേയും വെച്ചുള്ള വെബ് സീരീസ് തുടങ്ങണം എന്ന തരത്തിലാണ് ചർച്ച. ഇതൊക്കെപേണുവിനോട് സർപ്രൈസായി പറയാൻ പ്ലാൻ ചെയ്തതായിരുന്നു’, മനു പറഞ്ഞു.

വൈറൽ ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം.

ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി. രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു… സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മനു ഗോപിനാഥ് എന്നാണ് വിവാഹവേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് മനു ഗോപിനാഥ് കുറിച്ചിരുന്നത്.

എന്നാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് തങ്ങൾക്കുണ്ടായ സൈബർ ആക്രമണങ്ങളിൽ തളർന്ന് പോയെന്ന് മനു ഗോപിനാഥ് പറഞ്ഞിരുന്നു. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാൻ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയും അദ്ദേഹം പങ്കുവെച്ചു. എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്
കൊണ്ടാണ് തിരിച്ച് ഞാൻ മെസ്സേജുകൾ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതൽ ആളുകൾക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.ക ടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനൊരു കൺസൾട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ ഇതിനകം ആ ത്മഹത്യ ചെയ്യുമായിരുന്നു. തിരികെ ജീവിതത്തിലേക്ക് നടന്നുകയറാൻ സമയമെടുക്കും എന്നറിയാം.

ഭ്രാന്തമായ ഈ അവസ്ഥയിൽ നിന്നും ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. അഖിൽ മാരാരുടെ വാക്കുകൾ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകൾ ഓർക്കാൻ ഞാൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവർക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവർക്കും ഒരുപാട് നന്ദി…

എപ്പോഴും ഞാൻ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സ്‌നേഹപൂർവ്വം നിങ്ങളുടെ സ്വന്തം ഡോ. മനു ഗോപിനാഥൻ.’ എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്. രേണുവിന് മുൻപ് ആ ഫോട്ടോഷൂട്ടിന് വേണ്ടി നടി അനുമോളെ സമീപിച്ചിരുന്നുവെന്നും മനു വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രങ്ങൾ പുറത്ത് വന്നാൽ താൻ വിവാഹം കഴിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുമെന്ന പേടിയാണ് അനു അതിൽ നിന്നും പിന്മാറാൻ കാരണം. ഇക്കാര്യം സൂചിപ്പിച്ചും മനു ഒരു പോസ്റ്റ് ഇട്ടിരുന്നു.

ആ പ്രോജക്റ്റ് ഡിസ്‌കഷൻ നടന്നുവെങ്കിലും അനു ആ പ്രോജക്ടിൽ നിന്നും പിന്മാറി. എങ്കിലും ഈ ഫോട്ടോ അന്നത്തെ ആ ഓർമ്മയുടെ ബാക്കിപത്രമായി ഇവിടെ കിടക്കട്ടെ. അനുവിനൊപ്പം വർക്ക് ചെയ്യാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. തന്നെ തേടിവരുന്ന അവസരങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ ആർട്ടിസ്റ്റിനും ഉണ്ട്. ജഗദീശ്വരൻ അനുഗ്രഹിച്ചാൽ മറ്റൊരു അവസരത്തിൽ നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… എന്നും പറഞ്ഞാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്.

അടുത്തിടെ,തനിയ്ക്കെതികെ വന്ന ആരോപണങ്ങളോടും രേണു പ്രതികരിച്ചിരുന്നു. നെഗറ്റീവ് കമന്റ് അടിക്കുന്നതിലൂടെ ഇവളെ അങ്ങ് തകർക്കാം എന്നാണ് ചിലരൊക്കെ കരുതുന്നത്. ഓരോരുത്തർ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത കാര്യമൊക്കെ എനിക്ക് വരും. അതൊന്നും എനിക്ക് ഒരു വിഷയം അല്ല. മറുപടികൊടുക്കേണ്ടതിന് മറുപടി കൊടുക്കുന്നുണ്ട്. ചീത്ത വിളിക്കുന്നവരോട് അതേ ഭാഷയിൽ പ്രതികരിക്കാൻ സാധിക്കില്ല. കാരണം നമ്മുടെ സംസ്കാരം അത് അല്ലാലോ. നെഗറ്റീവ് കമന്റ് പറയുന്നത് അല്ല, ചീത്ത വിളിക്കുന്നതാണ് പ്രശ്നം. എന്തിനാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഏതവൻ ആണെങ്കിലും അവനെ പൊക്കും. എനിക്ക് ഇപ്പോൾ അതിനുള്ള സമയം ഇല്ല. നാടകത്തിന്റെ തിരക്കാണ്.

അതൊന്ന് കഴിഞ്ഞാൽ ഇതിൽ നിന്നും ഒരുത്തനേയെങ്കിലും ഞാൻ പൊക്കും അപ്പോൾ ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകും. സത്യം പറഞ്ഞാൽ ഇതെല്ലാം കൂടിയാണ് എന്നെ ബോൾഡാക്കിയത്. എന്റെ കൂടെ അഭിനയിച്ച പാവം ദാസേട്ടനെയൊക്കെ ചേർത്തുവെച്ച് അങ്ങേയറ്റം വൾഗറായ രീതിയിലാണ് ചിലരൊക്കെ പറയുന്നത്. നമുക്കൊരു കുടുംബവും കുഞ്ഞുങ്ങളുമൊക്കെയുണ്ട് എന്നതൊക്കെ മറന്നാണ് കമന്റ് ബോക്സിൽ എന്തും പറയാമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നും രേണു പറയുന്നു.

ഫേക്ക് ഐഡിയിലാണ് പലരും കമന്റിടുന്നത്. നീയൊക്കെ പഠിച്ചതല്ലേ പാടൂ.. പാടിക്കൊണ്ടേയിരിക്കൂ എന്നാണ് ഇവരോടൊക്കെ എനിക്ക് പറയാനുള്ളു. പക്ഷെ ഇതൊന്നും എന്റെ ദേഹത്ത് എൽക്കില്ല. നമ്മളും മനുഷ്യരല്ലേ അതുകൊണ്ട് തന്നെ നമ്മളും മറുപടി കൊടുത്തുപോകും. അങ്ങനെ മറുപടി കൊടുത്തിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ പോലും ആരേയും ചീത്തവിളിച്ചിട്ടില്ല. ചേട്ടൻ പോയത് ജൂൺ അഞ്ചാം തിയതിയാണ്. അതിൽ കൂടുതൽ എന്ത് തലപോകേണ്ടി വന്നാലും എനിക്കൊരു വിഷയം അല്ല. സ്വന്തം മനസ്സിലെ സ്വഭാവമാണ് അവർ ഇങ്ങനെ കാണിക്കുന്നതെന്നുമാണ് രേണു പറഞ്ഞത്.

Continue Reading

More in Social Media

Trending

Recent

To Top