Connect with us

അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്; നടി ആ ക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ

Malayalam

അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്; നടി ആ ക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ

അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്; നടി ആ ക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ലോകത്തുണ്ട് രഞ്ജു രഞ്ജിമാർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാർ സിനിമാ ലോകത്ത് പ്രശസ്ത ആണ്.

എന്നാൽ കുറച്ച് നാളുകളായി അവസരങ്ങൾ കുറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ ഇതിന്റെ കാരണത്തെക്കുറിച്ചും രഞ്ജു സംസാരിക്കുകയുണ്ടായി. ഇപ്പോഴിതാ നടിയെ ആ ക്രമിച്ച കേസിൽ താൻ മൊഴി നൽകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് താൻ വീണ്ടും സാക്ഷി പട്ടികയിൽ വരുന്നത്. അതിന് കാരണമുണ്ടെന്നും രഞ്ജു പറയുന്നു. രഞ്ജുരഞ്ജുമാരുടെ വാക്കുകൾ ഇങ്ങനെ;

ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോൺ സംഭാഷണം പൊലീസുകാർക്ക് കിട്ടി. ഇവരുടെ ഫോൺ ടാപ്പ് ചെയ്തതാണോ പിടിച്ച് വാങ്ങിയപ്പോൾ കിട്ടിയതാണോ എന്നറിയില്ല. ഞാനപ്പോൾ ഹൈദരബാദിൽ ഒരു സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. എന്നെ തുടരെ വിളിക്കുന്നുണ്ട്. ഒന്ന് കാണണം എന്ന് പറഞ്ഞു. നാട്ടിലെത്തി കുറേ നാളുകൾക്ക് ശേഷമാണ് ആലുവ പൊലീസ് ക്വാട്ടേഴ്സിൽ വരണമെന്ന് പറയുന്നത്.

അവിടെ ചെന്നപ്പോൾ‌ അവർ എനിക്ക് ഈ വോയ്സ് മെസേജ് കേൾപ്പിച്ച് തന്നു. ഇത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ. വേറൊരു വോയ്സ് കേൾപ്പിച്ച് ഇത് ആ നടിയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. എന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു. ആ നടിയുടെ അച്ഛൻ മ രിച്ച ദിവസം നടന്ന സംഭാഷണമാണ്. 2013 ൽ നടന്ന അമ്മ ഷോയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.

ആ സമയത്ത് ഞാനുണ്ട്. ഞാനാണ് ആ നടിക്ക് മേക്കപ്പ് ചെയ്യുന്നത്. ഏകദേശം മൂന്നോ നാലോ നടിമാർക്ക് ഞാനാണ് അന്ന് മേക്കപ്പ് ചെയ്യുന്നത്. കുറേ മേക്കപ്പ് സാധനങ്ങൾ പോയി വാങ്ങി വരുമ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്. ഞാൻ ഈ നടിയെ ചോദിച്ചപ്പോൾ റൂമിലുണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്. ഇത് മാത്രമേ തനിക്ക് അറിയൂ എന്നും ഇക്കാര്യങ്ങളാണ് താൻ കോടതിയിൽ പറഞ്ഞതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

അന്ന് രാത്രി ആ ക്രമിക്കപ്പെട്ട നടിയുമായി മീറ്റ് ചെയ്യാൻ പ്ലാനിട്ടതാണ്. ഞാനും മറ്റൊരു നടിയും ഇവരും ഒരു നടിയുടെ ഫ്ലാറ്റിൽ കാണാം, നമുക്ക് ഭക്ഷണം കഴിക്കാം എന്ന് പ്ലാനിട്ടതാണ്. എനിക്ക് മൈഗ്രെയ്ൻ തലവേദന കൂടിയത് കൊണ്ട് ഞാൻ ലൊക്കേഷനിൽ നിന്നും നേരെ വീട്ടിലേക്ക് പോയി. ഏകദേശം 9.30-10 മണി സമയം. ആ സമയം ഓപ്പോസിറ്റ് ഡയരക്ഷനിൽ ഞാനുണ്ടായിരുന്നില്ലേ, എന്നെയൊന്ന് വിളിക്കാൻ പറ്റിയില്ലേ എന്നാണ് ഞാൻ ആദ്യം ചോദിക്കുന്നത്. അറിഞ്ഞപ്പോൾ താൻ ആദ്യം ഷോക്കായി.

ഇക്കാര്യത്തിൽ വ്യക്തമായ ബോധ്യം എനിക്കുണ്ട്. എനിക്കറിയാവുന്ന പച്ചയായ സത്യങ്ങൾ ഞാൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈ ഇന്റർവ്യൂ വരുമ്പോൾ ഒരുപക്ഷെ വീണ്ടും എനിക്ക് വധഭീഷണി വന്നേക്കാം. നമ്മൾ ഈ ഭൂമിയിൽ ജനിക്കുമ്പോൾ ഇത്ര കാലം വരെ ജീവിക്കും എന്ന് പറയുന്നത് ശൂന്യമായ ചിന്താഗതിയാണ്.

നമ്മൾ എങ്ങനെ ജീവിക്കുന്നു എന്ന് നോക്കിയാൽ മതിയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. ഈ സംഭവം നടന്ന സ്ഥലത്ത് ഓപ്പോസിറ്റ് വശത്ത് 11 വർഷം താമസിച്ച ആളാണ് ഞാൻ. കുറഞ്ഞത് എന്തെങ്കിലുമൊക്കെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടാകും. എന്തെങ്കിലുമൊക്കെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാകും. ഇത് മാത്രമേ തനിക്കിപ്പോൾ പറയാൻ പറ്റൂയെന്നും രഞ്ജു രഞ്ജിമാർ തുറന്ന് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending